കാല്‍കഴുകി ചുംബിച്ചവന്റെ പ്രസരിപ്പുമായി പുതിയ പാപ്പ സഭയെ ആഡംബരങ്ങളില്‍ നിന്നും വിശ്വാസത്തിലേക്ക് തിരികെ നടത്തും  പുല്‍കൂട്ടില്‍ ജനിച്ചവന്‍ രാജാവായത് പോലാണ് ഒരു സാധുകുടുംബത്തില്‍ ജനിച്ച് എളിയ ജീവിതം …

കാല്‍കഴുകി ചുംബിച്ചവന്റെ പ്രസരിപ്പുമായി പുതിയ പാപ്പ സഭയെ ആഡംബരങ്ങളില്‍ നിന്നും വിശ്വാസത്തിലേക്ക് തിരികെ നടത്തും 

കാല്‍കഴുകി ചുംബിച്ചവന്റെ പ്രസരിപ്പുമായി പുതിയ പാപ്പ സഭയെ ആഡംബരങ്ങളില്‍ നിന്നും വിശ്വാസത്തിലേക്ക് തിരികെ നടത്തും പുല്‍കൂട്ടില്‍ ജനിച്ചവന്‍ രാജാവായത് പോലാണ് ഒരു സാധുകുടുംബത്തില്‍ ജനിച്ച് എളിയ ജീവിതം നയിച്ച കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ വലിയ ഇടയനായി ലോകത്തെ ക്രൈസ്തവ വിശ്വാസത്തിന്റെ രാജാവായി മാറിയിരിക്കുന്നത്. ബ്യൂണസിലെ ഐറസില്‍ ഒരു കൊച്ചുവീട്ടില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിച്ച് സര്‍ക്കാര്‍ ബസില്‍ യാത്രചെയ്ത് തനിക്ക് ആഡംബരങ്ങള്‍ക്കുപയോഗിക്കേണ്ട പണം പാവങ്ങള്‍ക്ക് സഹായമായി നല്‍കിയ കര്‍ദ്ദിനാള്‍ ലോകത്തെ ഏറ്റവും ശക്തമായ അധികാര പദവിയില്‍ ഉപവിഷ്ടനാകുമ്പോള്‍ ലോകം ഉറ്റുനോക്കുന്നത് കത്തോലിക്കാ സമൂഹത്തില്‍ ഉണ്ടാകാന്‍ പോകുന്ന വലിയ മാറ്റങ്ങളിലേയ്ക്കാണ്. 

സഭയും സഭാ നേതൃത്വവും ലാളിത്യത്തിലേക്കും വിശ്വാസത്തിലേക്കും മടങ്ങേണ്ടതിന്റെ ആവശ്യകതയാകും ലാളിത്യത്തിന്റെ പുണ്യവാളനായ , പാവങ്ങളുടെ വിശുദ്ധന്റെ നാമകരണം സ്വീകരിച്ച പുതിയ പാപ്പ ലോകത്തെ ഉത്ബോധിപ്പിക്കാന്‍ പോകുന്നത്. ദൈവിക ചിഹ്നങ്ങള്‍ പോലും അധികാരത്തിന്റെയും ആഡംബരത്തിന്റെയും മേലാപ്പായി കൊണ്ടുനടന്ന കത്തോലിക്കാ സഭയിലെ മെത്രാന്‍ സമൂഹത്തിനും സാധാ വൈദികര്‍ക്കും പോലും പുതിയ പാപ്പ നല്‍കാന്‍ പോകുന്ന സന്ദേശം വലിയ മാറ്റങ്ങളുടെതാകും. 

ആഡംബര പ്രിയരായ ചില മെത്രാന്മാര്‍ ഇന്ന് രാവിലെ നടന്ന പ്രാതല്‍ ചര്‍ച്ചകളില്‍ തങ്ങളുടെ ആഘോഷ ജീവിതങ്ങളില്‍ വന്നേക്കാവുന്ന മാറ്റങ്ങളെ സംബന്ധിച്ച ആശങ്കകള്‍ പങ്കുവച്ചത് ഇതിന് ഉദാഹരണമാണ്. സഭയില്‍ ആഡംബരവും ആഘോഷങ്ങളും ധൂര്‍ത്തും വ്യാപകമാകുന്നതില്‍ ആശങ്കാകുലനായിരുന്നു പുതിയ പാപ്പ. 

യേശുക്രിസ്തു ലോകത്തിനു നല്‍കിയ സന്ദേശങ്ങളില്‍ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള സഭാ നേതൃത്വത്തിന്റെ പോക്കില്‍ മനംനൊന്താണ് കര്‍ദ്ദിനാള്‍ പദവിയിലെത്തിയപ്പോഴും പുതിയ പാപ്പ സ്വയം ആഡംബരങ്ങള്‍ ഒഴിച്ചുവച്ചത്. കര്‍ദ്ദിനാള്‍മാര്‍ വസിക്കുന്ന രാജകൊട്ടാരങ്ങളെ വെല്ലുന്ന അരമനകള്‍ അറിയപ്പെടുന്നത് തന്നെ ബിഷപ്പ് പാലസ് എന്നായിരുന്നു. 

കാലിത്തൊഴുത്തില്‍ പിറന്നവന്റെ പ്രതിനിധികള്‍ വസിക്കുന്ന ഇത്തരം പാലസുകളില്‍ നിന്നാകും പുതിയ പാപ്പ മാറ്റത്തിന്റെ കോളിളക്കങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നതെന്നാണ് സൂചന. 25 ലക്ഷത്തിന് മേല്‍ വിലയുള്ള ബെന്‍സിലോ ബി എം ഡബ്ലിയു വിലോ സഞ്ചരിക്കുന്ന നമ്മുടെ മെത്രാന്മാര്‍ക്ക് മുമ്പിലൂടെയാണ് കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ ട്രാന്‍സ്പോര്‍ട്ട് ബസില്‍ സഞ്ചരിച്ചത്. 

കഴുതപ്പുറത്ത് സഞ്ചരിച്ചവന്റെ പിന്‍ഗാമികള്‍ക്ക് അത് തന്നെ ധാരാളം എന്നായിരുന്നു പാപ്പ നല്‍കിയ സന്ദേശം. 2001- ല്‍ കര്‍ദ്ദിനാളായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആ ധന്യ നിമിഷം നേരില്‍ കാണാന്‍ ബ്യൂണസില്‍ നിന്നും പുറപ്പെടാന്‍ ഒരുങ്ങിയ വിശ്വാസികളോട് അദ്ദേഹം പറഞ്ഞു:- നിങ്ങള്‍ വിമാനടിക്കറ്റിനായി ചിലവഴിക്കാന്‍ പോകുന്ന ആ പണം പാവങ്ങള്‍ക്ക് നല്‍കണം.അതാണ്‌ പുണ്യം എന്ന്. 

പുതിയ കാലഘട്ടത്തിലെ ചില സഭാനേതാക്കന്മാര്‍ ഇടയലേഖനങ്ങളിറക്കി ആളെ കൂട്ടാന്‍ മടിക്കാത്തപ്പോഴും ഫ്രാന്‍സീസ് ഒന്നാമന്‍ അത്തരം ആഘോഷങ്ങള്‍ക്കൊന്നും വഴിപ്പെട്ടില്ല.അജപാലനും ദൈവിക ദൗത്യമാണെന്ന് പൂര്‍ണ്ണമായി മനസിലാക്കിയ പാപ്പ വിശ്വാസം ആഘോഷമായി മാറുന്ന പുതിയ പ്രവണതകള്‍ക്കെതിരായിരുന്നു. 

അതിനാല്‍ തന്നെ സഭയിലെ സ്ഥാപനവല്‍ക്കരണത്തെയും ദേവാലയങ്ങള്‍ പോലും കൊട്ടാര സാദൃശ്യവുമായി മാറുന്ന ദുഷ്പ്രവണതകള്‍ക്കെതിരെയും സന്ദേശം നല്‍കാനാണിട.വിശ്വാസികളെ ചൂണ്ടുവിരല്‍ മുനയില്‍ നിര്‍ത്തി സഭാ സ്ഥാനങ്ങളില്‍ അധികാരം പ്രയോഗിക്കുന്ന വൈദികര്‍ കാണ്‍കെയാണ് ഇന്നലെ തന്റെ മുമ്പില്‍ നിന്ന് ലക്ഷക്കണക്കിന്‌ വിശ്വാസികളെ നോക്കി പാപ്പ അനുഗ്രഹം യാചിച്ചത്. 

ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചവന്റെ പുണ്യമായിരുന്നു ആ മുഖത്ത് അപ്പോള്‍ പ്രസരിച്ചത്. കത്തോലിക്കാ സഭ സ്ഥാപനവല്‍ക്കരിക്കാനുള്ള പുതിയ കാലഘട്ടത്തിലെ പ്രവണതകള്‍ക്ക് പുതിയ പാപ്പ കൂച്ചുവിലങ്ങിടും എന്ന് തന്നെയാണ് സൂചന. 

പകരം വിശ്വാസത്തിലേക്കും യേശു ജീവിതത്തിലേക്കും മടങ്ങാന്‍ വൈദിക സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടെയ്ക്കും. ഒരു പരിധിവരെ അത്തരം മാറ്റങ്ങള്‍ കത്തോലിക്കാ സഭയുടെ ഇന്നത്തെ പോക്കില്‍ അനിവാര്യവുമായിരുന്നു. സഭയില്‍ പ്രേക്ഷിതരും പുരോഹിതരും ഇല്ലാതായി വരുന്നതായിരുന്നു പുതിയ പ്രവണത. 

വൈദികരൊക്കെ ഡയറക്ടര്‍, അസി.ഡയറക്ടര്‍, മാനേജര്‍, അസി.മാനേജര്‍ പദവികളിലേക്ക് മൊഴിമാറ്റപ്പെടുകയായിരുന്നു . പലരും കുപ്പായമിട്ടത് തന്നെ ഡയറക്ടറായി വിലസാനാണെന്ന് തോന്നിപ്പോകുന്നതായിരുന്നു അവസ്ഥ. സഭ വക മെഡിക്കല്‍ കോളേജില്‍ നിന്നും സ്കോഡയില്‍ പാഞ്ഞെത്തി തിരുവസ്ത്രങ്ങള്‍ അണിഞ്ഞ് അള്‍ത്താരയിലേക്കെത്തുന്ന വൈദികരുടെ എണ്ണമാണ് ഇപ്പോള്‍ സഭയില്‍ കൂടി വരുന്നത്. 

പഴയ പുരോഹിതര്‍ ബലി അര്‍പ്പണത്തിന് മുന്‍പ് അള്‍ത്താരയ്ക്ക് മുമ്പിലെത്തി മുട്ടുമടക്കി നിന്ന് പ്രാര്‍ഥിച്ചൊരുങ്ങിയിട്ടായിരുന്നു ബലിയര്‍പ്പണത്തിന് പോകുന്നത്. പുതിയ വൈദികര്‍ക്ക് അതിന് സമയം തികയില്ലത്രേ. സഭാ സ്ഥാപനങ്ങളുടെ മര്‍മ്മ സ്ഥാനങ്ങളില്‍ നിന്ന് അല്‍മായരെ മാറ്റി നിര്‍ത്തി പുരോഹിതാധിപത്യം സ്ഥാപിക്കപ്പെട്ടതോടെ വൈദികര്‍ ബിസിനസുകാരും അല്‍മായര്‍ ബലിക്കഴുതകളുമായി മാറി. 

അല്‍മായര്‍ക്ക് അടിമപ്പണി മതിയെന്ന നിലവിലുള്ള സഭാ കാഴ്ചപ്പാടുകള്‍ക്കും പുതിയ പാപ്പയുടെ വിലക്ക് വരാനാണ് സാധ്യത. അതിനാല്‍ തന്നെ ഫ്രാന്‍സിസ് ഒന്നാമന്‍ പാപ്പ നല്‍കാന്‍ പോകുന്ന ഓരോ സന്ദേശങ്ങള്‍ക്കുമായി ലോകം കാതോര്‍ക്കുകയാണ്. വരാന്‍ പോകുന്നത് വിശ്വാസികളുടെ കാലഘട്ടമായിരിക്കുമെന്നുറപ്പ്.

Views: 41

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by joseph v j on March 15, 2013 at 9:01

YESUNATHANTE KOODEYUNDAYIRUNNA 12 SHISHYANMAARIL KARTHAVINE THALLIPARANJAVARUM OTTUKODUTHAVARUM AVISHWASICHAVARUM STHANAMOHIKALUM ELLAM UNDAYIRUNNU...............

HOMILY:Vocation Sunday WDPV 50

Flag Counter

ജോബോയുടെ ചെറുചിന്തകള്‍

PART-50

AUDIO BIBLE

© 2013   Created by EDAYAN COMMUNICATIONS.

Badges  |  Report an Issue  |  Terms of Service