എല്ലാ സ്തുതികൾക്കും മഹത്വത്തിനും ആരാധനക്കും യോഗ്യനായ പിതാവും പുത്രനും പരിശുദ്ധാതമാവുമായ ദൈവമേ, അങ്ങ് എന്റെ ജീവിതത്തിൽ അനുവദിക്കുന്ന എല്ലാ കാര്യങ്ങളെ പ്രതിയും ആരാധന അര്പ്പിക്കുന്നു.
എന്നെ അങ്ങ് അനന്തമായി സ്നേഹിച്ചിട്ടും, ആ സേനഹം മനസിലാക്കുവാൻ ഞാൻ മറന്നുപോയ നിമിഷങ്ങളെ പ്രതി മാപ്പ് ചോദിക്കുന്നു.
ദൈവമേ, അങ്ങ് എനിക്ക് നല്കിയ ഭക്ഷണത്തിൽ സംതൃപ്തനാകാതെ അതിനെ കുറ്റം പറഞ്ഞ നിമിഷങ്ങളെ ഓർത്ത് മാപ്പ് ചോദിക്കുന്നു.
എനിക്ക് ഇപ്പോൾ ഉള്ള ജോലിയിൽ സംതൃപ്തനാകാതെ നിരാശനായ നിമിഷങ്ങളെ ഓർത്ത് മാപ്പ് ചോദിക്കുന്നു.
അനേകം വസ്ത്രങ്ങള ഉണ്ടായിട്ടും, അനേകം കാശ് ചിലവഴിച്ചു വസ്ത്രം വാങ്ങി കൂട്ടുന്നതിനെ ഓർത്ത് മാപ്പ് ചോദിക്കുന്നു.
മോശമായ രീതിയിൽ വസ്ത്രധാരണം നടത്തി മറ്റുള്ളവര്ക്ക് ഉതപ്പിനു കാരണമായ നിമിഷങ്ങളെ ഓർത്ത് മാപ്പ് ചോദിക്കുന്നു.
സൗഹൃദങ്ങളെ, ബന്ധങ്ങളെ വിശുദ്ധമായി കാണാൻ മറന്നു പോയ നിമിഷങ്ങളെ ഓർത്ത് മാപ്പ് ചോദിക്കുന്നു.
എന്നോട് പങ്കുവെച്ച വേദനകൾ, മറ്റുള്ളവരോട് പറഞ്ഞ നിമിഷങ്ങളെ ഓർത്ത് മാപ്പ് ചോദിക്കുന്നു.
ജോലിയിൽ അലസത കാണിച്ച നിമിഷങ്ങളെ ഓർത്ത് മാപ്പ് ചോദിക്കുന്നു.
പുത്രനായ ദൈവത്തിന്റെ തിരുരക്തത്താൽ എന്നെ കഴുകണമേ. അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നിൽ നിന്നും എടുത്തു കളയരുതേ.
ദൈവമേ ഈ നിമിഷം എനിക്ക് അങ്ങ് നല്കിയ അപ്പച്ചൻ അമ്മച്ചി, സഹോദരങ്ങൾ, കൂട്ടുകാര്, ജീവിത പങ്കാളി, മക്കൾ, മരുമക്കൾ, സുഹൃത്തുക്കൾ, എല്ലാവരെയും അങ്ങയുടെ തിരുസന്നിധിയിൽ, അങ്ങയുടെ തിരുഹിതത്തിനായി സമര്പ്പിക്കുന്നു.
അങ്ങയുടെ ആഗ്രഹത്തിനൊത്തവണ്ണം അവരെ അനുഗ്രഹിക്കണമേ...
ഞങ്ങളുടെ രാഷ്ട്രങ്ങൾ സംരക്ഷിക്കുന്ന, അതിർത്തിയിലും മറ്റു മേഖലകളിലും സേവനം ചെയ്യുന്ന പട്ടാളക്കാരായ സഹോദരങ്ങളുടെ ജീവനും കുടുംബത്തിനും അങ്ങ് ആശ്രയമാകണമേ...
മരണമടഞ്ഞ പട്ടാളക്കാരായ സഹോദരങ്ങളുടെ ആത്മാക്കളെ അങ്ങ് സ്വീകരിക്കണമേ.
എല്ലാ ലോക നേതാക്കളെയും അങ്ങയുടെ പരിശുദ്ധാതമാവിനാൽ നയിച്ച് സമാധാനത്തിലും സ്നേഹത്തിലും തങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്ന രാജ്യങ്ങളെ സേവിക്കുവാൻ അവര്ക്ക് കൃപ നല്കണമേ..
ഇന്നും എന്നും എല്ലാ നേരത്തും അങ്ങ് വാഴ്ത്തപ്പെടട്ടെ, ദൈവമേ...ആമേൻ..
Add a Comment
Comment by ജേവി Tiruvalla on March 16, 2013 at 6:32 എല്ലാറ്റിനും വേണ്ടി സ്തോത്രം
Comment by Dhanya on March 16, 2013 at 6:20 ഇന്നും എന്നും എല്ലാ നേരത്തും അങ്ങ് വാഴ്ത്തപ്പെടട്ടെ, ദൈവമേ...ആമേൻ..

ആമേൻ..
June 22, 2013 from 12:30pm to 8:30pm – SLOUGH,UK
© 2013 Created by EDAYAN COMMUNICATIONS.

You need to be a member of EDAYAN to add comments!
Join EDAYAN