....... {~!~} മാറ്റം വേണ്ടത് അവര്‍ക്കോ നമുക്കോ? {~!~} ......

മാറ്റം വേണ്ടത് അവര്‍ക്കോ നമുക്കോ?
നമ്മുടെ അനുദിനജീവിതത്തില്‍ ഒട്ടേറെ പ്രശ്നങ്ങളുണ്ട്. അവയില്‍ പലതിന്റെയും കാരണങ്ങള്‍ പലപ്പോഴും നമുക്കഗ്രാഹ്യമാണ്. എന്നാല്‍, നമ്മുടെ ജീവിതത്തിലെ പല പ്രശ്നങ്ങളുടെയും കാരണങ്ങള്‍ നമുക്കറിയാം. അങ്ങനെ നമുക്കറിയാവുന്ന പ്രശ്നങ്ങളുടെ കാരണക്കാര്‍ ആരെന്നു ചോദിച്ചാല്‍ നമ്മുടെ മറുപടി എന്തായിരിക്കും?
 
ഒരാള്‍ അല്ലെങ്കില്‍ മറ്റൊരാള്‍ അങ്ങനെയല്ലെങ്കില്‍ ഇങ്ങനെ ചെയ്തതുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചത് എന്നായിരിക്കില്ലേ സാധാരണരീതിയില്‍ നാം പറയുക? നമ്മുടെ കുറ്റംകൊണ്ടാണ് എന്തെങ്കിലും പ്രശ്നമുണ്ടായതെന്നു സാധാരണ രീതിയില്‍ നാം സമ്മതിക്കുമോ?
 
എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്വം എപ്പോഴും മറ്റുള്ളവരില്‍ ചാരുക എന്നതു നമ്മുടെ എല്ലാവരുടെയുംതന്നെ സ്വഭാവമാണ്. നമ്മുടെ ജീവിതത്തിലെ ഒരു പ്രശ്നവും നമ്മുടെ കുറ്റംകൊണ്ടാണു സംഭവിച്ചതെന്നു നാം സാധാരണയായി പറയാറില്ല.
 
ആരെങ്കിലുമായി എന്തെങ്കിലും കാര്യത്തെക്കുറിച്ചു നാം വാഗ്വാദത്തിലേര്‍പ്പെട്ടു എന്നു കരുതുക. അങ്ങനെ സംഭവിച്ചതിന്റെ കുറ്റം നാം സ്വയം ഏറ്റെടുക്കുമോ? അതുപോലെ, നാം പറഞ്ഞ കാര്യങ്ങളെന്തെങ്കിലും തെറ്റാണെന്നു സമ്മതിക്കുമോ?
 
നാം ചെയ്യുന്നതും പറയുന്നതുമെല്ലാം ശരിയും, മറ്റുള്ളവര്‍ ചെയ്യുന്നതും പറയുന്നതുമെല്ലാം തെറ്റും ആണെന്നു കരുതാത്തവര്‍ നമ്മളിലെത്രപേരുണ്ട്? മറ്റുള്ളവരുടെയും നമ്മുടെയും കാര്യങ്ങളെക്കുറിച്ചു മറ്റുള്ളവരെക്കാള്‍ നമുക്കാണു കൂടുതല്‍ അറിയാവുന്നത് എന്നല്ലേ പലപ്പോഴും നമ്മുടെ വിചാരം? അതുകൊണ്ടല്ലേ മറ്റുള്ളവരുടെ ജീവിതത്തിന്റെ “ഡയലോഗ്” മാറ്റിയെഴുതാനും അവരുടെ “ആക്ഷനി”ല്‍ മാറ്റം വരുത്താനും നാം നിര്‍ദേശിക്കുന്നത്?
 
നാം കരുതുന്നതുപോലെ മറ്റുള്ളവര്‍ അവരുടെ ജീവിതത്തില്‍ മാറ്റം വരുത്തിയാല്‍ എല്ലാം ശരിപ്പെടുമെന്നു നാം ചിന്തിക്കാറും പറയാറുമില്ലേ? എന്നാല്‍, നാം പറയുന്നതുപോലെ മറ്റുള്ളവര്‍ ചെയ്താല്‍ കാര്യങ്ങളെല്ലാം ശരിപ്പെടുമോ? ഇനി, നാം പറയുന്നതുപോലെ മാത്രം മറ്റുള്ളവര്‍ കാര്യങ്ങള്‍ ചെയ്യുന്നു എന്നു കരുതുക. അപ്പോള്‍, അടുത്തനിമിഷം നാംതന്നെ നേരേ വിപരീതമായ നിര്‍ദേശങ്ങള്‍ കൊടുക്കില്ല എന്ന് എന്താണ് ഉറപ്പ്?
 
നമ്മുടെ ഭാഗം എപ്പോഴും ശരിയും മറ്റുള്ളവരുടെ ഭാഗം എപ്പോഴും തെറ്റും എന്ന ധാരണ നമ്മില്‍ അറിയാതെയാണെങ്കില്‍പ്പോലും നിലനില്‍ക്കുന്നിടത്തോളംകാലം പ്രശ്നങ്ങള്‍ വര്‍ധിക്കുകയല്ലാതെ കുറയുകയില്ലെന്നതാണു വസ്തുത. മറ്റുള്ളവര്‍ക്കു മാറ്റം വന്നാല്‍ ഒരുപക്ഷേ, പല പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടായെന്നിരിക്കും. എന്നാല്‍, അതിലേറെ നല്ലതു നമുക്കുതന്നെ മാറ്റം വരുന്നതാണ്. കാരണം, നമ്മുടെ ചിന്തയിലും പ്രവൃത്തിയിലും മാറ്റം വന്നാല്‍ പല പ്രശ്നങ്ങളും സ്വാഭാവികമായും നമ്മുടെ ജീവിതത്തില്‍നിന്ന് അപ്രത്യക്ഷമായിക്കൊള്ളും.
 
ഒട്ടേറെ നല്ല സാധനങ്ങള്‍ വിപണിയിലിറക്കി പണം വാരിക്കൂട്ടിയ ഒരു കമ്പനിയുടെ വരുമാനത്തില്‍ പെട്ടെന്നു കുറവുകണ്ടു. നല്ല സാധനങ്ങള്‍ വിപണിയിലിറക്കിയിട്ടും വില്പനയുടെ കാര്യത്തില്‍ മാന്ദ്യം അനുഭവപ്പെടുന്നതിന്റെ കാരണം ആദ്യം ആര്‍ക്കും പിടികിട്ടിയില്ല. തന്മൂലം, പ്രശ്നത്തെക്കുറിച്ച് അന്വേഷിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു.
 
രാജ്യത്തൊട്ടാകെയുള്ള കമ്പനിയുടെ വിവിധ സ്റോറുകള്‍ സന്ദര്‍ശിച്ചു പഠനം നടത്തിയ വിദഗ്ധ സമിതിക്ക് ഒരേയൊരു നിര്‍ദേശമേ മുന്നോട്ടുവയ്ക്കാനുണ്ടായിരുന്നുള്ളൂ. പുഞ്ചിരിക്കുക. തങ്ങളുടെ ഉത്പന്നം കേമമാണെന്നു വീമ്പടിക്കുന്നതിനു പകരം ഉപഭോക്താക്കളോടു താത്പര്യപൂര്‍വം പെരുമാറിയാല്‍ പ്രശ്നം പരിഹരിക്കപ്പെടും എന്നതായിരുന്നു വിദഗ്ധസമിതിയുടെ പ്രതീക്ഷ.
 
വിദഗ്ധസമിതിയുടെ നിര്‍ദേശമനുസരിച്ച് ഒരു “സ്മൈലിംഗ് കാമ്പയിന്‍” ആരംഭിക്കാന്‍ കമ്പനി ഭാരവാഹികള്‍ നിര്‍ദേശിച്ചു. അതിനുശേഷം വില്പനയുടെ കാര്യത്തില്‍ ഇരുപത്തഞ്ചു ശതമാനം വര്‍ധനയുണ്ടായതായി കണക്കാക്കപ്പെടുന്നു.
 
നല്ല ഉത്പന്നം വിപണിയിലിറക്കുന്നതുകൊണ്ടുമാത്രം ഒരു ബിസിനസും വിജയിക്കണമെന്നില്ല. എന്നാല്‍, ഉപഭോക്താക്കളോടു താത്പര്യപൂര്‍വവും സ്നേഹപൂര്‍വവും പെരുമാറിയാല്‍ അതിന്റെ ഫലം തീര്‍ച്ചയായും കാണാതിരിക്കില്ല.
 
നമ്മുടെ അനുദിന ജീവിതത്തിലെ കാര്യവും ഇങ്ങനെതന്നെയാണ്. നല്ലകാര്യങ്ങള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തതുകൊണ്ടു മാത്രം മറ്റുള്ളവര്‍ അതു സ്വീകരിക്കണമെന്നും അംഗീകരിക്കണമെന്നുമില്ല. എന്നാല്‍, മറ്റുള്ളവര്‍ക്കുകൂടി സ്വീകാര്യമാകുന്ന രീതിയില്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അതിന്റെ ഫലം തീര്‍ച്ചയായും കാണും. എന്നാല്‍, ഇങ്ങനെ സംഭവിക്കണമെങ്കില്‍ നമ്മുടെതന്നെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ക്കും വ്യതിയാനങ്ങള്‍ക്കും നാം തയാറാകണം.
 
മറ്റുള്ളവര്‍ ചെയ്യുന്നതിലെയും പറയുന്നതിലെയും ശരിയായ കാര്യങ്ങള്‍ ശരിയാണെന്നു സമ്മതിച്ചുകൊടുക്കുക എന്നതു പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍, മറ്റുള്ളവര്‍ പറയുന്നതിലെ ശരിയായ കാര്യങ്ങള്‍ “ശരി” എന്നു നാം സാധാരണരീതിയില്‍ സമ്മതിച്ചുപറയുമോ? എന്നാല്‍, അവര്‍ പറയുന്നതിലെ തെറ്റായ കാര്യങ്ങള്‍ “തെറ്റ്” എന്നു നാം ഉറക്കെ വിളിച്ചുപറയില്ലേ?
 
മറ്റുള്ളവരുമായി അഭിപ്രായൈക്യമുള്ള പല കാര്യങ്ങളും നമ്മുടെ ജീവിതത്തിലുണ്ട്. അവയെക്കുറിച്ചു പ്രത്യേകം നമുക്കു ബോധവാന്മാരാകാന്‍ ശ്രമിക്കാം. അതിനുശേഷം മാത്രം അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളില്‍ നമുക്കു ശ്രദ്ധപതിപ്പിക്കാം. അങ്ങനെ ചെയ്താല്‍ മറ്റുള്ളവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം തെറ്റാണെന്നു നാം ഒരിക്കലും വിചാരിക്കുകയും പറയുകയും ചെയ്യില്ല.
 
മറ്റുള്ളവര്‍ പറയുന്നതിലും പ്രവര്‍ത്തിക്കുന്നതിലും ശരിയുണ്െടന്നു നാം അംഗീകരിക്കുമ്പോള്‍ നമ്മുടെ മനോഭാവത്തിലും പ്രവര്‍ത്തന രീതിയിലും മാറ്റം വരുത്താന്‍ നമുക്കെളുപ്പമാകും. നമ്മുടെ മനോഭാവത്തിലും പെരുമാറ്റത്തിലുമുണ്ടാകുന്ന ഈ മാറ്റം നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തില്‍നിന്നു പല പ്രശ്നങ്ങളും ഒഴിവാക്കുമെന്നതു തീര്‍ച്ചയാണ്.
 
നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളുടെ കാരണക്കാര്‍ മറ്റുള്ളവരാണെന്ന വാദമുഖം നമുക്കുപേക്ഷിക്കാം. അതിനുപകരം ഏതു രീതിയില്‍ നമ്മുടെ ജീവിതത്തില്‍ മാറ്റം വരുത്തിയാല്‍ നമ്മുടെ ജീവിതം മെച്ചമാക്കാന്‍ സാധിക്കും എന്നു നമുക്കന്വേഷിക്കാം. കാരണം, നമ്മുടെ ജീവിതം വിജയിക്കാന്‍ യഥാര്‍ഥത്തില്‍ മാറ്റം വരേണ്ടതു മറ്റുള്ളവര്‍ക്കല്ല, നമുക്കുതന്നെയാണ്.
 
Inline image 1

Inline image 2
Inline image 6 
യാക്കോബ്~3:1
  എന്റെ സഹോദരരേ, നിങ്ങളില്‍ അധികം പേര്‍ പ്രബോധകരാകാന്‍ തുനിയരുത്. എന്തെന്നാല്‍, കൂടുതല്‍ കര്‍ശനമായ വിധിക്കു നാം അര്‍ഹരാകുമെന്നു മനസ്സിലാക്കുവിന്‍. നാമെല്ലാവരും പലവിധത്തില്‍തെറ്റുചെയ്യുന്നു. സംസാരത്തില്‍ തെറ്റുവരുത്താത്ത ഏവനും പൂര്‍ണനാണ്. തന്റെ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ അവനു കഴിയും. 
 
നമ്മെ അനുസരിക്കുന്നതിനുവേïി കുതിരയുടെ വായില്‍ കടിഞ്ഞാണ്‍ ഇടുമ്പോള്‍, അതിന്റെ ശരീരം മുഴുവനെയും നാം നിയന്ത്രിക്കുകയാണു ചെയ്യുന്നത്. വളരെ വലുതും, ശക്തമായ കാറ്റിനാല്‍ പായിക്കപ്പെടുന്നതുമായ കപ്പലുകളെ നോക്കുവിന്‍. വളരെ ചെറിയ ചുക്കാനുപയോഗിച്ച്, ആഗ്രഹിക്കുന്ന സ്ഥലത്തേക്കു കപ്പിത്താന്‍ അതിനെ നയിക്കുന്നു. അതുപോലെ, നാവ് വളരെ ചെറിയ അവയവമാണ്. എങ്കിലും അതു വന്‍പു പറയുന്നു. ചെറിയ ഒരു തീപ്പൊരി എത്ര വലിയ വനത്തെയാണു ചാമ്പലാക്കുക! നാവു തീയാണ്; അതു ദുഷ്ടതയുടെ ഒരു ലോകം തന്നെയാണ്. നമ്മുടെ അവയ വങ്ങളിലൊന്നായ അത് ശരീരം മുഴുവനെയും മലിനമാക്കുന്നു; നരകാഗ്നിയാല്‍ ജ്വലിക്കുന്ന ഈ നാവ് പ്രകൃതിചക്രത്തെ ചുട്ടുപഴുപ്പിക്കുന്നു. എല്ലാത്തരം വന്യമൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും സമുദ്രജീവികളെയും മനുഷ്യന്‍ ഇണക്കുന്നുï്; ഇണക്കിയിട്ടുമുï്. എന്നാല്‍, ഒരു മനുഷ്യനും നാവിനെ നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. അത് അനിയന്ത്രിതമായ തിന്‍മയും മാരകമായ വിഷവുമാണ്. ഈ നാവുകൊïു കര്‍ത്താവിനെയും പിതാവിനെയും നാം സ്തുതിക്കുന്നു. ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരെ അതേ നാവുകൊïു ശപിക്കുകയും ചെയ്യുന്നു. 
 
ഒരേ വായില്‍നിന്ന് അനുഗ്രഹ വും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരരേ, ഇത് ഉചിതമല്ല. അരുവി ഒരേ ഉറവയില്‍നിന്നു മധുരവും കയ്പും പുറപ്പെടുവിക്കുമോ? 
 
എന്റെ സഹോദരരേ, അത്തിവൃക്ഷത്തിന് ഒലിവുഫലങ്ങളോ, മുന്തിരിവള്ളിക്ക് അത്തിപ്പഴങ്ങളോ പുറപ്പെടുവിക്കാന്‍ കഴിയുമോ? ഉപ്പിനു വെള്ളത്തെ മധുരീകരിക്കാനാവുമോ?നിങ്ങളില്‍ ജ്ഞാനിയും വിവേകിയുമായവന്‍ ആരാണ്?
 
 അവന്‍ നല്ല പെരുമാറ്റം വഴി വിവേകജന്യമായ വിനയത്തോടെ തന്റെ പ്രവൃത്തികളെ മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കട്ടെ. എന്നാല്‍, നിങ്ങള്‍ക്കു കടുത്ത അസൂയയും ഹൃദയത്തില്‍ സ്വാര്‍ഥമോഹ വും ഉïാകുമ്പോള്‍, ആത്മപ്രശംസ ചെയ്യുകയോ സത്യത്തിനു വിരുദ്ധമായി വ്യാജം പറയുകയോ അരുത്.ഈ ജ്ഞാനം ഉന്ന തത്തില്‍നിന്നുള്ളതല്ല; മറിച്ച്, ഭൌമികവും സ്വാര്‍ഥപരവും പൈശാചികവുമാണ്.
 
എവിടെ അസൂയയും സ്വാര്‍ഥമോഹവും ഉïാ അവിടെ ക്രമക്കേടും എല്ലാ ദുഷ്കര്‍മങ്ങളും ഉï്.
 
എന്നാല്‍, ഉന്നതത്തില്‍നിന്നുള്ള ജ്ഞാനം ഒന്നാമത് ശുദ്ധവും പിന്നെ സമാധാനപൂര്‍ണവും വിനീതവും വിധേയത്വമുളള തും കാരുണ്യവും സത്ഫലങ്ങളും നിറഞ്ഞതും ആണ്. അത് അനിശ്ചിതമോ ആത്മാര്‍ ഥതയില്ലാത്തതോ അല്ല.
സമാധാനസ്ര ഷ്ടാക്കള്‍ നീതിയുടെ ഫലം സമാധാനത്തില്‍ വിതയ്ക്കുന്നു.
 
Inline image 4
Inline image 2
Inline image 3
Trust.Surrender.~ Believe. 
& 
Receive
Inline image 1

Views: 21

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN


MODERATOR
Comment by mercy jose on March 16, 2013 at 12:41

നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളുടെ കാരണക്കാര്‍ മറ്റുള്ളവരാണെന്ന വാദമുഖം നമുക്കുപേക്ഷിക്കാം. അതിനുപകരം ഏതു രീതിയില്‍ നമ്മുടെ ജീവിതത്തില്‍ മാറ്റം വരുത്തിയാല്‍ നമ്മുടെ ജീവിതം മെച്ചമാക്കാന്‍ സാധിക്കും എന്നു നമുക്കന്വേഷിക്കാം. കാരണം, നമ്മുടെ ജീവിതം വിജയിക്കാന്‍ യഥാര്‍ഥത്തില്‍ മാറ്റം വരേണ്ടതു മറ്റുള്ളവര്‍ക്കല്ല, നമുക്കുതന്നെയാണ്.

HOMILY:Vocation Sunday WDPV 50

Flag Counter

ജോബോയുടെ ചെറുചിന്തകള്‍

PART-50

AUDIO BIBLE

© 2013   Created by EDAYAN COMMUNICATIONS.

Badges  |  Report an Issue  |  Terms of Service