അറിഞ്ഞുകൂടാത്ത ഒരു ഭാഷ കൈകാര്യം ചെയ്യുമമ്പോള്‍ അബദ്ധങ്ങള്‍ ധാരാളമായി ഉണ്ടാകാറുണ്ട് പക്ഷെ സ്വന്തം ഭാഷയില്‍ നിന്നാകുബോള്‍. !!! കേരളത്തില്‍ ജനിച്ചു വളര്‍ന്ന കാരണം മലയാളം ആയിരുന്നു എന്നും എന്‍റെ പ്രിയപ്പെട്ട ഭാഷ. ഇംഗ്ലീഷും ഹിന്ദിയും പഠിച്ചെങ്കിലും അതൊക്കെ ഒരു ഡ്യൂട്ടി ആയി മാത്രമെ തോന്നിയിട്ടുള്ളൂ.
പക്ഷെ കേരളത്തിന് പുറത്തോട്ട് പോയപ്പോള്‍ മലയാളത്തെ ഇങ്ങനെ ഇഷ്ടപ്പെടണോ എന്നു തോന്നിപോയി. ഈ ഭാഷ അറിയുന്നവര്‍ വളരെ ചുരുക്കം.അങ്ങനെ മലയാളം വീട്ടിലും വീട്ടുകാരോടുമായി ഒതുങ്ങി.അപ്പോള്‍ അതിനും ഒരു ഗുണമുണ്ടായി, വീട്ടില്‍ വരുന്ന മലയാളി അല്ലാത്ത വിരുന്നുകാരോട്- “ഇവര് ഭക്ഷ്ണത്തിന് കാണുമോ, എന്നൊക്കെയുള്ള കാര്യങ്ങള്‍ അവരുടെ മുഖത്ത് നോക്കി ചോദിക്കാന്‍ സാധിച്ചിട്ടുണ്ട്...പക്ഷെ അബദ്ധങ്ങള്‍ അവിടെയും ഉണ്ടായി...........
ഒരു ദിവസം വീട്ടില്‍ വന്ന എന്‍റെ മലയാളി അല്ലാത്ത ക്‌ുട്ടുകാരിക്ക് വേണ്ടി ഞാന്‍ മകനോട് പറഞ്ഞു
തണുക്കാന്‍ വെക്കുന്ന പെട്ടിയില്‍ എന്തെങ്കിലും കുടിക്കാന്‍ ഉണ്ടോ എന്നു നോക്കിയെ
നോക്കി കഴിഞ്ഞ അവന്‍ “അമ്മേ ഫ്രിഡ്ജ് നകത്ത് ജ്യൂസ് ഇല്ല......ഇനി എന്ത് എന്ന മട്ടില്‍ എന്‍റെ മുന്‍പില്‍ വന്നു നിന്നു
ഇത് കേട്ടതോടെ, കൂട്ടുകാരി “ എനിക്കൊന്നും വേണ്ട”
( ഇംഗ്ലീഷും മലയാളീകരിച്ചതിന്റെ കുഴപ്പമാ, ഫ്രിഡ്ജും ജ്യുസ്സും ......അവള്‍ക്ക് എല്ലാം മനസ്സിലായി).
എന്റെ വായ്നോട്ടത്തിന് ഇടക്ക് സംഭവിച്ചതാണ്, ഈ കാര്യം. ഒരു കടയില്‍ ചെന്ന് എതോ സാധനത്തെപറ്റി ചോദിച്ചപ്പോള്‍ കടക്കാരന്‍ നിറുത്താതെ വാചകമടി........ആകെ നടന്നു മടുത്ത ഞാന്‍ ഭര്‍ത്താവിനോട്........ഇയ്യാളെല്ലാം വെറുതെ പറയുകയായിരിക്കും......നമുക്ക് പോകാം...........ഞാന്‍ അങ്ങനെ പറഞ്ഞതും......"ചേച്ചി, മലയാളി ആണോ? കേരളത്തില്‍ എവിടെയാ...."
തൊണ്ടക്ക് ആരോ പിടിച്ച പോലെ മലയാളം പറഞ്ഞപ്പോള്‍ എനിക്ക് ഉത്തരം ഇല്ലാതായി........
“ഞാന്‍, കൂറേകാലം ദുബായിലായിരുന്നു.....എന്റെ കൂടെയുള്ളവരെല്ലാം മലയാളികള്‍ ആയിരുന്നു......അങ്ങനെ ഞാനും മലയാളം പഠിച്ചു. ഒരു വലിയ ചിരിയോടെ ഞാൻ പറഞ്ഞു. ( മലയാളികള്‍ കൂടെയുള്ളവരെ യെല്ലാം മലയാളം പഠി പ്പിക്കുമെന്ന്‍ കേട്ടിട്ടുണ്ട്....അതിനിപ്പൊ ഒരു ഉദാഹരണമായി ഈ സംഭവം.)
ഇതിലും കഷ്ടമാണ് മലയാള അക്ഷരങ്ങള്‍ എന്നോട് ചെയ്യുന്നത്, വളരെ കഷ്ട്പ്പെട്ടാണ് ....എല്ലാ അക്ഷരങ്ങളും കൂട്ടത്തിലെ കാ,കി, കീ......ഇവയൊക്കെ പറിച്ചെടുത്തത്.”പ” യും “വ” യും എപ്പോഴും തെറ്റുമായിരുന്നു.”റ യുടെ വലിപ്പം കൂടുന്നതോ, അല്ലെങ്കില്‍ വരയുടെ നീളം വ്യാത്യാസമായിരിക്കും കാരണം.അതുകാരണം പരീക്ഷക്ക് മുന്‍പ് അമ്മയുടെ വക ഒരു എഴുത്ത് ക്ലാസ് ഉണ്ടായിരുന്നു.പരീക്ഷക്ക്, ടീച്ചർമാരാണെങ്കില്‍ ഭൂതക്കണ്ണാടി വെച്ച് ഓരോ അക്ഷരത്തെറ്റിനും മാര്‍ക്ക് കുറച്ചു കൊണ്ടേയിരിക്കും.ഇമെയില്‍ & sms വന്നതോടേ, ഇംഗ്ലീഷ് ലിപികള്‍, നമ്മുടെ അക്ഷരങ്ങളെ വിഴുങ്ങി യെന്ന് പറയാം.....
ഒരു ദിവസം.എന്‍റെ കസിന്‍ എന്നോട് പറഞ്ഞു......അവള്‍ ഒരു ആര്‍ട്ടിക്കിള്‍ ഇമെയില്‍ ചെയ്തു തരാം, അത് അവള്‍ക്കു " ഇടയനിൽ" ബ്ലോഗ് ഇടാനാണ് ........അങ്ങനെ അവള്‍ അയച്ചു തന്നത് നോക്കിയപ്പോള്‍ ഏകദേശം 2 പേജുകള്‍ മംഗ്ലീഷില്‍ എഴുതിയതാണ്. കൂട്ടത്തില്‍ എനിക്ക് ഒരു നിര്‍ദ്ദേശവും ചേച്ചി എല്ലാം മലയാളത്തില്‍ ടൈപ്പ് ചെയ്യണേ.........copy & paste ആയിരുന്നു എന്റെ ഉദ്ദേശം.....പിന്നെത്തെ കഷ്ട്പ്പാട് ഞാന്‍ പറയേണ്ടതില്ലല്ലോ......
ജീവിതത്തില്‍ പ്രതിക്ഷിക്കാത്തത പല കാര്യങ്ങള്‍ നടക്കും എന്നാല്‍ പ്രതിക്ഷിക്കുന്നത് ഒന്നും നടക്കില്ല എന്നു പറയുന്നതുപോലെയാണ്‍ ഭാഷയും എന്നോട് കാണിക്കുന്നത് ഡ്യൂട്ടിയായി വിചാരിച്ച ഇംഗ്ലീഷും ഹിന്ദിയും പിന്നീട് ജീവിതത്തില്‍ ഉപകാരപ്പെട്ടു. പ്രിയപ്പെട്ട മലയാളം അബദ്ധങ്ങള്‍ക്കും തമാശകള്‍ക്കും വഴിയൊരുക്കി. എന്നാലും എനിക്കറിയാം ഞാന്‍ മലയാളത്തെ ഒരു പാട് സ്നേഹിക്കുന്നുവെന്ന്!!
Add a Comment
Comment by Susan Johns on March 23, 2013 at 8:52 Good
Comment by cleitus antony on March 19, 2013 at 12:14 good!
Comment by Nalini Joel on March 19, 2013 at 5:10 എന്റെ അബദ്ധം നിങ്ങൾക്ക് ഇഷ്ടമായതിൽ സന്തോഷം .എല്ലാവര്ക്കും നന്ദി .
ദൈവം അനുഗ്രഹിക്കട്ടെ
Comment by UNNI Mannadiyar on March 19, 2013 at 4:12 Very Nice !!
Congratulations !!
Comment by Little Angel on March 18, 2013 at 13:44 "എനിക്കറിയാം ഞാന്‍ മലയാളത്തെ ഒരു പാട് സ്നേഹിക്കുന്നുവെന്ന്!!........"
ഞാനും മലയാളത്തെ ഒത്തിരി സ്നേഹിക്കുന്നു , ഇഷ്ടപ്പെടുന്നു.
Comment by Valliaveedans on March 18, 2013 at 7:47 Good.
Comment by kochannamma on March 18, 2013 at 5:27 ഏറെക്കാല ശേഷം നളിനി നല്ലൊരു വിഷയവുമായി വന്നു. നന്നായിട്ടുണ്ട് ഭാഷാസ്നേഹം കൈവിടാതെയുള്ള ഈ രചന .
അഭിനന്ദനം
Comment by Shaji Gopal on March 18, 2013 at 5:08 നന്നായിരിക്കുന്നു.
നമ്മുടെ ഭാഷ നമ്മുടെ സ്വന്തം !!
Comment by Dhanya on March 17, 2013 at 13:26 ഇങ്ങനെ ആരെങ്കിലുമൊക്കെ മലയാളത്തെ സ്നേഹിക്കുന്നവർ ഉണ്ടാകട്ടെ .. നമ്മൾ മലയാളികള്ക്ക് ഉള്ള ഒരു പൊതു സ്വഭാവം ഇത്തിരി ഇന്ഗ്ലീഷോക്കെ ചേർത്തു സംസാരിചില്ലേൽ അത് യോഗ്യത കുറവാണെന്ന ഒരു വിചാരം ... ഇനിയിപ്പോ സർക്കാർ ജോലി വേണമെങ്കിലും മലയാള ഭാഷ അറിയണം ... ഇനിയും ഇത്തരം തമാശകൾക്ക് നമ്മുടെ മലയാള ഭാഷ നളിനി ചേച്ചിയെ സഹായിക്കട്ടെ .. എന്നാലും പി സി ജോർജു ഉപയോഗിക്കുന്ന തനി നാടാൻ മലയാളം വേണ്ട കേട്ടോ ...
Comment by Binu Titus on March 17, 2013 at 13:12 കൊള്ളാം നല്ല ഒരു പങ്കുവെക്കൽ അഭിനന്ദനങ്ങൾ
June 22, 2013 from 12:30pm to 8:30pm – SLOUGH,UK
© 2013 Created by EDAYAN COMMUNICATIONS.

You need to be a member of EDAYAN to add comments!
Join EDAYAN