വിധിക്കപ്പെടാതിരിക്കാൻ നീയും വിധിക്കരുത്.. നീ വിധിക്കുന്ന അതെ അളവുകൊണ്ട് തന്നെയും വിധിക്കപ്പെടും......

വിധിക്കപ്പെടാതിരിക്കാൻ നീയും വിധിക്കരുത് എന്നും നീ വിധിക്കുന്ന അതെ അളവുകൊണ്ട് തന്നെ നെയും വിധിക്കപ്പെടുമെന്നും ഞങ്ങളെ പഠിപ്പിച്ച ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു.ഇന്നത്തെ സുവിശേഷത്തിൽ കല്ലെറിയുവാൻ തയാറായി നില്ക്കുന്ന ഒരു ജനത്തെ അങ്ങ് ഞങ്ങള്ക്ക് കാണിച്ചു തരുന്നു. ഞാനും ഇവരിൽ ഒരുവനാണ്, നാഥാ എന്നോട് പൊറുക്കണമേ..
ചെയ്യാത്ത കുറ്റങ്ങൾ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിച്ചു..
സഹോദരങ്ങളുടെ ചെറിയ തെറ്റുകൾ പെരുപ്പിച്ചു കാണിച്ചു...
മറ്റുള്ളവരുടെ തെറ്റുകൾ പറഞ്ഞു നടന്നു...
കാണാത്ത, കേള്ക്കാത്ത കാര്യങ്ങള്ക്ക് കള്ളസാക്ഷ്യം നല്കി,
വാക്കുകൾ കൊണ്ടും പ്രവർത്തികൾകൊണ്ടും മറ്റുള്ളവരെ നിര്ദ്ധയമായി വിമര്ശിക്കുകയും പരിഹസിക്കുകയും ചെയ്തു.
മറ്റുള്ളവരുടെ തെറ്റുകൾ കണ്ടു പിടിക്കപ്പെട്ടപ്പോൾ ഞാൻ സന്തോഷിച്ചു.... യേശുവേ, എങ്ങനെ നിരവധിയായ പാപങ്ങൾ ഇന്ന് എന്റെ മനസിനെ ഭാരപ്പെടുത്തുമ്പോൾ, ഞാനും തിരിച്ചറിയുന്നു, എന്റെ കയ്യിലുള്ള കല്ലിനെക്കൾ എത്രയോ മടങ്ങ്‌ ഭാരം നിറഞ്ഞതാണ് എന്റെ പാപങ്ങൾ എന്ന്.
പിടിക്കപ്പെട്ടവരുടെ പാപത്തെക്കാൾ എത്രയോ വലുതാണ്‌ എന്റെ പിടിക്കപ്പെടാത്ത പാപങ്ങൾ എന്ന്..
എന്റെ യേശുവേ, തെറ്റുകളും പോരായ്മകളും സംഭവിച്ച എന്റെ സഹോദരങ്ങളോട് ക്ഷമിക്കുവാനാവാതെ പോയ നിമിഷങ്ങളെയോർത്ത് ഞാനിതാ മാപ്പ് ചോദിക്കുന്നു.
മറ്റുള്ളവരെ മോശക്കാരായി ചിത്രീകരിച്ചു അവര്ക്ക് അപമാനവും വേദനയും നല്കിയ നിമിഷങ്ങളെയോര്ത്തും മാപ്പ് ചോദിക്കുന്നു..
ഇതാ എന്നിലേക്ക്‌ ഞാൻ തിരിയുന്നു...
ദൈവാലയത്തിൽ അങ്ങയുടെ തിരുസന്നിധിയിലേക്ക് മുഖമുയര്ത്തി നോക്കുവാൻ കഴിയാത്തവണ്ണം എളിമപ്പെട്ട ചുങ്കക്കാരനോടൊപ്പം ഞാനും പ്രാർത്ഥിക്കുന്നു, യേശുവേ പാപിയായ എന്റെമേൽ കനിയണമേ..
അനുതാപത്തോടെ, ഉരുകുന്ന മനസ്സോടെ, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ പാപിയായ എന്നിൽ കനിയണമേ..
പരിശുദ്ധ അമ്മെ, മാലഖമാരെ വിശുദ്ധരെ എനിക്കായി പ്രാർത്ഥിക്കുവിൻ... യേശുവിന്റെ തിരുരക്തത്താൽ ഞാനും കഴുകപ്പെടട്ടെ... അങ്ങനെ നിങ്ങളോടൊപ്പം ഞാനും യേശുവിനെ എന്നും മഹത്വപ്പെടുത്തട്ടെ....ആമേൻ

Views: 22

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by Biju George on March 18, 2013 at 20:13

ameen....

HOMILY:Vocation Sunday WDPV 50

Flag Counter

ജോബോയുടെ ചെറുചിന്തകള്‍

PART-50

AUDIO BIBLE

© 2013   Created by EDAYAN COMMUNICATIONS.

Badges  |  Report an Issue  |  Terms of Service