എന്തിനിത്ര ക്രൂരത കാട്ടുവതു
പെണ്‍ ശരീരത്തോട് സമൂഹമേ
നിങ്ങള്‍ തന്‍ അംശമായ്
ഇണയായ്
തുണയായ്
വീടിന്‍ വിളക്കായ്
തെളിയേണ്ട നാളത്തെ
ഊതിക്കെടുത്തരുതെ നിഷ്ടൂരം
പെണ്ണിന്നു തണലായ്
ആശ്രയമായ് , അഭയമായ്
അത്താണിയായി എത്തേണ്ട നിങ്ങള്‍
തല്ലിക്കൊഴിക്കരുതെ ഈ തളിരിനെ
തല്ലിക്കൊഴിക്കരുതെ...
പാല്‍മണം മാറാത്ത പൈതലേയും
ശലഭമായ് പാറുന്ന കൗമാരത്തെയും
വിടരാന്‍ വിതുമ്പുന്ന യൗവ്വനത്തെയും
കശക്കിയെറിയരുതെ വന്യമായ്
കശാപ്പു ചെയ്യരുതേ
പറഞ്ഞിട്ടില്ലൊരു ജാതി മതങ്ങളും
പുണ്യ പുരാണ വേദ ഗ്രന്ഥങ്ങളും
പെണ്ണിന്‍റെ മാനത്തിന്‍ വിലപറയാന്‍
ഉയര്‍ന്ന പീ0ത്തിലിരുത്തി വാഴ്ത്താന്‍
ഉപദേശം നല്‍കുന്നു ഋഷിവര്യന്മാര്‍,
അമ്മയായ് ദേവിയായ്
ഐശ്വര്യ സ്തംഭമായ് കാണേണ്ട പെണ്ണിനെ
കാമത്തിന്‍ കണ്ണാലെ കാണരുതേ
കാടത്തമവളോട് കാട്ടരുതേ
ക്ഷണഭംഗുരമാം സുഖത്തിനായി
ക്ഷണിച്ചു വരുത്തല്ലേ വിപത്തുകളെ
അരുതേ യരുതെ .......
അരും കൊല നിങ്ങള്‍ ചെയ്യരുതേ
അപരാധിയായങ്ങു മാറരുതേ
കാറ്റില്‍ക്കെടാതെയീ കൈത്തിരി നാളത്തെ
കൈക്കുമ്പിളിലേറ്റെണ്ടവരല്ലേ നിങ്ങള്‍
അവളടുത്തെത്തുമ്പോള്‍ അകതാരില്‍ തെളിയണം
അമ്മയുടെ, നന്മയുടെ ,കൂടപ്പിറപ്പിന്‍റെ ചിത്രം...
പശ്ചാത്തലം: അടുത്തിടെ നമ്മുടെ നാടിനെ നടുക്കിയ ഒരു സംഭവം
Add a Comment
Comment by Samuel Ganesh (சாமுவேல் கணேஷ்) on April 10, 2013 at 11:10 "അവളടുത്തെത്തുമ്പോള്‍ അകതാരില്‍ തെളിയണം
അമ്മയുടെ, നന്മയുടെ ,കൂടപ്പിറപ്പിന്‍റെ ചിത്രം.."
Comment by Maranatha on March 27, 2013 at 14:53 അവളടുത്തെത്തുമ്പോള്‍ അകതാരില്‍ തെളിയണം
അമ്മയുടെ, നന്മയുടെ ,കൂടപ്പിറപ്പിന്‍റെ ചിത്രം... a very very very good and apt thought... congraaaaaatz... though I'm late...!!!
അവളടുത്തെത്തുമ്പോള്‍ അകതാരില്‍ തെളിയണം
അമ്മയുടെ, നന്മയുടെ ,കൂടപ്പിറപ്പിന്‍റെ ചിത്രം...
ഐശ്വര്യ സ്തംഭമായ് കാണേണ്ട പെണ്ണിനെ
കാമത്തിന്‍ കണ്ണാലെ കാണരുതേ .........
ഇതൊക്കെ കാണുമ്പോള്‍ ഏശയ്യായുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എത്രയും പെട്ടന്ന് ഒന്ന് വന്നിരുന്നെങ്കില്‍ എന്നോര്‍ക്കും...
ചെന്നായും കുഞ്ഞാടും ഒന്നിച്ചു മേയുന്ന , വിലാപ സ്വരമോ കഠിന വേദനകളും നിലവിളികളും ഇല്ലാത്ത താന്‍ സൃഷ്ടിച്ച തന്റെ സൃഷ്ടികളില്‍ ആനന്ദം കണ്ടെത്തുന്ന കര്‍ത്താവിന്റെ ആഗ്രഹ പ്രകാരം ഉള്ള ഒരു പുതിയ ആകാശവും പുതിയ ഭൂമിയും....
very nice and touching words V@lli@veed@nS.. thanks ..
Comment by Neethu on March 25, 2013 at 7:39
Praise the Lord !!!!!!
കാറ്റില്‍ക്കെടാതെയീ കൈത്തിരി നാളത്തെ
കൈക്കുമ്പിളിലേറ്റെണ്ടവരല്ലേ നിങ്ങള്‍
അവളടുത്തെത്തുമ്പോള്‍ അകതാരില്‍ തെളിയണം
അമ്മയുടെ, നന്മയുടെ ,കൂടപ്പിറപ്പിന്‍റെ ചിത്രം
Comment by Valliaveedans on March 24, 2013 at 13:06 വായിച്ചു അഭിപ്രായം അറിയിച്ച എല്ലാവര്ക്കും എന്റെ നന്ദി .
Comment by Shyam on March 23, 2013 at 14:49 " നിങ്ങള്‍ തന്‍ അംശമായ്
ഇണയായ്
തുണയായ്
വീടിന്‍ വിളക്കായ്
തെളിയേണ്ട നാളത്തെ
ഊതിക്കെടുത്തരുതെ നിഷ്ടൂരം ..."
superb !!!
Comment by Shaji Gopal on March 23, 2013 at 10:50 കാറ്റില്‍ക്കെടാതെയീ കൈത്തിരി നാളത്തെ
കൈക്കുമ്പിളിലേറ്റെണ്ടവരല്ലേ നിങ്ങള്‍
അവളടുത്തെത്തുമ്പോള്‍ അകതാരില്‍ തെളിയണം
അമ്മയുടെ, നന്മയുടെ ,കൂടപ്പിറപ്പിന്‍റെ ചിത്രം...
Awesome !!!
Comment by Paul Sudhakaran on March 23, 2013 at 9:58 Excellent lyrics. Congratulations !! keep it up....God bless
Comment by Susan Johns on March 19, 2013 at 19:48 Very Good..
Comment by ജേവി Tiruvalla on March 19, 2013 at 13:52 June 22, 2013 from 12:30pm to 8:30pm – SLOUGH,UK
© 2013 Created by EDAYAN COMMUNICATIONS.

You need to be a member of EDAYAN to add comments!
Join EDAYAN