"അമ്മെ ഞാൻ ഇറങ്ങുന്നു ഫ്രെണ്ട് പുറത്തു വെയിറ്റ് ചെയ്യുന്നുണ്ട് .."എടാ അച്ഛനോട് യാത്രപറഞ്ഞ്‌ ഇറങ്ങെടാ .."ഹും എന്തിന് ..? എത്രനാളായി ഒരു ബൈക്ക് വാങ്ങിത്തരാൻ പറയുന്നു , നല്ലൊരു മൊബൈൽ വാങ്ങിത്തരാൻ പറയുന്…

"അമ്മെ ഞാൻ ഇറങ്ങുന്നു ഫ്രെണ്ട് പുറത്തു വെയിറ്റ് ചെയ്യുന്നുണ്ട് .."

എടാ അച്ഛനോട് യാത്രപറഞ്ഞ്‌ ഇറങ്ങെടാ .."

ഹും എന്തിന് ..? എത്രനാളായി ഒരു ബൈക്ക് വാങ്ങിത്തരാൻ പറയുന്നു , നല്ലൊരു മൊബൈൽ വാങ്ങിത്തരാൻ പറയുന്നു , ഫ്രെണ്ട്സുകളുടെ ഇടയിൽ ഞാൻ മാത്രമേ ഇങ്ങനുള്ളൂ അല്ലെങ്കിൽ ആ പഴയ ലൂണ ഒഴിവാക്കി പുതിയ വേറെയൊരെണ്ണം വാങ്ങിക്കൂടെ , നാണക്കേടാ ഇന്നത്തെ കാലത്ത് ......"

"അങ്ങനെയൊന്നും പറയല്ലെടാ മോനെ ,അച്ഛനു വിഷമമാകും .."

ഓ സാരല്യ ... 
അവന്റെ അച്ചന്‍റെ പ്രിയപെട്ടതായിരുന്നു ആ പഴയ ലൂണ സ്കൂട്ടര്‍ , അത് പിതാവ് അദ്ദേഹത്തിന്റെ സമ്മാനിച്ചതായിരുന്നു ..
അവൻ പുറത്തേക്ക് ഓടി ഇറങ്ങി , രാജു എന്നാണു പേര് ഇപ്പോൾ എന്ട്രൻസ് എക്സാം കഴിഞ്ഞു റിസൾട്ട് കാത്തിരിക്കുകയാണ് , അച്ഛന് ഒരു പലചരക്ക് കടയുണ്ട് ,അതാണ്‌ ഏക വരുമാനം , അമ്മ വീട്ടിലെ വിളക്കും, കഷ്ടതയും കടവും കൂടെയുമുണ്ട് ...!!!

മകൻ പോയപ്പോൾ അച്ഛൻ ചോദിച്ചു : " അവൻ എങ്ങോട്ടാടി പോയത് ...?

"അറില്യ എങ്ങൊട്ടെന്നു ,നിങ്ങളോട് പറയാൻ പറഞ്ഞപ്പോൾ അവൻ പഴയ പല്ലവിതന്നെ ബൈക്കും മൊബൈലും ..."

അച്ഛൻ പുറത്തേക്ക് പോയി , അങ്ങാടിയും കഴിഞ്ഞു യാത്രചെയ്തു ഒരു സുഹുര്‍ത്തിന്‍റെ അടുക്കലേക്ക് തന്‍റെ ലൂണയുമയി , പോകുംവഴി അതാ സമ്പന്ന കുടുംബതിലെ മക്കളോടൊപ്പം രാജുട്ടൻ നില്ക്കുന്നു, അച്ഛൻ അടുത്തേക്ക് പോയി ..
ഇതുകണ്ട് നിന്ന രാജുവിന് ഒരുമടി മുണ്ടും പഴയ ഷർട്ടുമിട്ട ഇവരെ എന്റെ അച്ഛൻ ആണെന്ന് അവരോടു പറയാൻ ..

മോനെ ഇവരൊക്കെ നിന്റെ സുഹുര്ത്തുക്കലാണോ ..?

ഹു ഈസ്‌ ദിസ്‌ രാജൂ , കൂട്ടത്തിൽ ഒരുത്തൻ ചോതിച്ചു 
അവനൊന്നും മിണ്ടിയില്ല അവൻ പോകാൻ അവരോടു തിടുക്കം കൂട്ടി , മുഴുവൻ യൊ യൊ മൊഞ്ചന്മാർ, ബൈക്കിനോടുള്ള അവന്റെ കമ്പം ഒരു അമർഷത്തോടെ മുഖത്തു വെളിവായതായി അച്ഛനുതോന്നി ..

മറുപടിയൊന്നും പറയാതെ നീങ്ങി , അതിനിടയിൽ രാജു പറയുന്നത് അച്ഛൻ കേട്ടു : " ഇത് ഞങ്ങടെ വീട്ടിനടുത്തുള്ള ആളാ .."

നീ സൂക്ഷിച്ചോ വയസ്സനാ , സൂകേട്‌ പയ്യന്മാരുടെ മേൽ കാണിക്കും ..."
കൂട്ടച്ചിരി മുഴങ്ങി ,രാജു ഒന്നും മിണ്ടിയില്ല ,പൊട്ടാറായ ഹവായി വലിച്ചുകൊണ്ട് അച്ഛൻ നേരെ ലൂണയിൽ മടങ്ങി.. മനസ്സിൽ വേദനയും പേറി മൌനത്തോടെ...

എക്സാമിൽ മാർക്ക് ലഭിച്ചു ,എന്ജിനീയറിംഗ് തിരഞ്ഞെടുത്തു, ഉന്നത പഠനത്തിനു ബംഗ്ലൂരിലെക്ക് അയച്ചു അവനെ , പല വിഷമങ്ങൾ പേറിയിട്ടും അവനു കാശൊക്കെ അയച്ചുകൊടുത്തു , വീട്ടിലേക്കു വിളിക്കുമ്പോൾ അമ്മയോടെ സംസാരിക്കുകയുള്ളൂ , അച്ഛനോട് ഒരുതരം അലസത ...
പഠനകാലത്തിന്‍റെ അവസാന ദിനങ്ങളും കഴിഞ്ഞു , വർഷങ്ങൾ നിമിഷനെരംപോലെ കടന്നുപോയി ,തനിക്കു നല്ലൊരു സ്മാർട്ട് മൊബൈൽ പോലും നൽകാതിരുന്ന അച്ഛനോട് രാജുവിന്‍റെ മനസ്സ് കുത്തി കുത്തി ചോദിച്ചുകൊണ്ടിരുന്നു , കോളേജിൽ സഹപാടികളുടെ കൈകളിൽ കണ്ടിരുന്ന വിവിധ തരത്തിലുള്ള മൊബൈലുകളും ബൈക്കുകളും അവനെനോക്കി പല്ലിളിച്ചു കാണിക്കുന്നപോലെ തോന്നി 
കോളേജിൽ തന്നെ അച്ഛൻ കാണാൻ വരുമ്പോളൊക്കെ സുഹുര്ത്തുക്കളുടെ മുന്നിൽ വെച്ചു സംസാരിക്കരില്ലായിരുന്നു , ന്യൂ ജെനരഷൻ ആണ് കാരണം , അച്ഛൻ ഫാഷൻ അല്ലല്ലോ ,അറു പഴഞ്ചൻ ...4 മാസത്തെ ലീവിന് നാട്ടിലേക്ക് വരുന്ന വഴി ,ട്രെയിൻ യാത്രയായിരുന്നു ...സമയം അർദ്ധ രാത്രി ...

അതിൽ തന്‍റെ അതെ പ്രായമുള്ള ഒരു പയ്യൻ തന്‍റെ നേരെ മുന്നിലുള്ള സീറ്റിൽ ഇരിക്കുന്നത് കണ്ടു , അവൻ കരയുന്നുണ്ടായിരുന്നു , മൊബൈൽ എടുത്ത് നിരന്തരം കോൾ ചെയ്യുന്നു , നിഷ്കളങ്കമായ അവന്‍റെ മുഖത്തുള്ള വിഷമം അവനെയും തളർത്തി കളഞ്ഞു ...

രാജു അവസാനം അവനോടു ചോദിച്ചു : " ഞാൻ കുറേനേരം നിന്നെ ശ്രെദ്ധിക്കുന്നു , നീ എന്തിനാ ഇങ്ങനെ കരയുന്നത് , എന്താ കാരണം ...?

അവൻ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു :

" എന്നെ പിക് ചെയ്യാൻ അച്ഛനാണ് വരാറുള്ളത് എല്ലായ്പോഴും. ഞാൻ വരുന്നുണ്ട് എന്ന് അറിഞ്ഞു എന്റെ അച്ഛൻ വീട്ടില്നിന്നും റെയിൽവേ സ്റ്റഷനിലെക്ക് യാത്ര തിരിച്ചതാ , വരുന്ന വഴി ഒരു ലൊറിയുമായി അപകടത്തിൽ പെട്ടു എന്ന് അറിഞ്ഞു , അവൻ പൊട്ടി കരഞ്ഞു ...
എന്‍റെ അച്ഛൻ എനിക്ക് ജീവനാണ് , ഒരുപാട് കഷ്ടപ്പെട്ടാ എന്നെ പഠിപ്പിക്കുന്നത് , എന്റെ പഠനം അവസാനിക്കാൻ ആയതുകൊണ്ട് അച്ഛൻ എനിക്ക് പുതിയൊരു ബൈക്ക് വാങ്ങി തരാമെന്നു പറഞ്ഞു, വീട്ടിലേക്ക് വിളിക്കാറ് സുഹുര്തുക്കളുടെ ഫോണിലാ അധികവും അതുകൊണ്ട് നിനക്ക് നല്ലൊരു മൊബൈൽ ഈ അച്ഛൻ വാങ്ങിത്തരുന്ന വരെ നീ ഈ ആച്ഛനോട് ക്ഷമിക്ക് എന്നൊക്കെ പറഞ്ഞു എന്നെ എന്നും സമാധാനിപ്പിക്കുമായിരുന്നു , ഞാൻ ആവശ്യപെട്ടിരുന്നില്ല അതൊന്നും , കാരണം ഞങ്ങളുടെ അവസ്ഥ എനിക്ക് അറിയാം , അച്ഛന്റെ കഷ്ടപാടൊക്കെ എനിക്കറിയാം ,എന്നെ പൊന്നുപോലെ സ്നേഹിക്കുന്ന എന്റെ അച്ഛൻ , ആഹ് , എനിക്ക് സഹിക്കാൻ പറ്റണില്ല .. അവൻ വിതുമ്പി ,..

ഇതുകേട്ടപ്പോൾ അവന്റെ മനസ്സൊന്നു പിടഞ്ഞു : " ദൈവമേ ഞാൻ എന്റെ അച്ഛന്റെ അവസ്ഥ മനസ്സിലാക്കിയില്ലല്ലോ , പലപ്പോളും കുറ്റ പ്പെടുത്തി ഒഴിവാക്കിയില്ലേ ഞാൻ , ഇങ്ങനൊരു മനസ്സ് എനിക്കെന്തേ ഇല്ലാതെ പോയത് , സുഹുര്ത്തുക്കളുടെ മുന്നില്പോലും ഈ ഞാൻ എന്റെ അച്ഛനെ...............?ബൈക്കിന്റെയും മൊബൈലിന്റെയും പേരിൽ ഞാനെന്റെ അച്ഛന്റെ അവസ്ഥ ഓർത്തില്ലല്ലോ ഒരിക്കൽപോലും...

അവൻ വീട്ടിലേക്ക് വിളിച്ചു , അവൻ ഒറ്റയ്ക്ക് തന്നെയാണ് ട്രെയിൻ ഇറങ്ങി വീട്ടിലേക്ക് പോകാറ് , ആരും വരണ്ടാന്നു പറയുമായിരുന്നു എപ്പോളും ...

" ഹലോ അമ്മെ ഞാനാ രാജൂ , അച്ഛനെവിടെ ..?

അച്ചൻ പുറത്ത് പോയിട്ട് കുറേ നേരമായല്ലോ , വിളിച്ചിട്ട് കിട്ടണില്ല്യ ..."

അവൻ ഫോണ്‍ കട്ട്‌ ചെയ്ത് അച്ഛനു വിളിച്ചു ...കിട്ടുന്നില്ല , 1 മണിക്കൂർ നേരത്തോളം നിരന്തരം ട്രൈ ചെയ്തു കിട്ടുന്നില്ല , അവന്റെ ഉള്ളൊന്നു പിടച്ചു , അവൻ നേരെ ഇരിക്കുന്ന അവനെയൊന്നു നോക്കി , കരഞ്ഞു തളര്ന്ന ആ കണ്ണിൽ രാജു തന്റെ അച്ഛന്റെ മുഖം കണ്ടു ... ഹൃദയം ഭയത്തോടെ തുടിച്ചു ...എഴുന്നേറ്റ് വാതിലിന്റെ അരികിൽ ഇരുന്നു കുറേനേരം

ഒടുവിൽ സ്റ്റെഷൻ എത്തി വേഗം ഇറങ്ങി .. നടന്നു , അധികം ആളൊന്നുമില്ല അവിടെ , പുലർച്ച ആയിരുന്നു , ഒന്നുകൂടി അച്ഛന്റെ ഫോണിലേക്ക് വിളിച്ചു ,പക്ഷെ പതിവ് നിരാശതന്നെ ...അമ്മയ്ക്ക് വിളിച്ചു പക്ഷെ അവിടെയില്ല , അവനു വല്ലാണ്ട് സങ്കടം വന്നു , ബാഗുമായി നടന്നു ...

അപ്പോളതാ ആ പൊട്ടാറായ ചെരുപ്പിൽ കയറി നിൽകുന്ന വിണ്ടു കീറിയ ആ പാദങ്ങൾ ...!!!
പത്രം വായിച്ചുകൊണ്ട് കോട്ടുവായി ഇട്ട് ഇരിക്കുന്നു അവന്റെ പൊന്നച്ചൻ ..!!!
അവൻ ഓടി അരികിലെത്തി എന്നിട്ട് ചോദിച്ചു :

" അച്ഛനെവിടാർന്നു എത്ര നെരാമായി ഞാൻ വിളിക്കുന്നു , ഫോണ്‍ കിട്ടുന്നില്ല ,

"ഓ അതോ , മോനെ ഇത് കേടായി നന്നാക്കാൻ കൊടുത്തതാ , ബാറ്ററി ഇല്ല , അമ്മ വിളിച്ചു കാണും കുറെ അല്ലെ .."

" അച്ഛൻ സാധാരണ വരാറില്ലല്ലോ പിന്നേതാ ഇന്നിങ്ങനെ .."

വാ പറയാം . അവനെ കൊണ്ടുപോയി ..

അപ്പോൾ പുറത്തു നിർത്തിയിട്ട ബൈക്കില്‍ അവനെ ഇരുത്തി , എന്നിട്ട് പറഞ്ഞു : " ദാ മോനെ നീ ആശിച്ചപോലെ ഒരു ബൈക്ക് , നിനക്കുള്ളതല്ലേ എല്ലാം , ഈ അച്ഛൻ നിനക്ക് വേണ്ടിയല്ലെടാ ജീവിക്കുന്നേ , നീ വിഷമിക്കുമ്പോലും ദെഷ്യപ്പെടുംപോളും നിന്റെ കുട്ടികാലം തന്നെയാ എനിക്ക് എപ്പോളും നിന്നിൽ കാണാൻ കഴിയുക ...ഇനി മോൻ വിഷമിക്കണ്ടാട്ടോ .."

അവർ യാത്രയായി, അച്ഛനായിരുന്നു ഓടിച്ചിരുന്നത് , പിറകിൽ രാജു തന്റെ കഴിഞ്ഞ നിമിഷത്തിൽ അനുഭവിച്ച ഭയത്തെയും സങ്കടത്തെയും അളന്നു നോക്കിയപ്പോൾ അവനു മനസ്സിലായി തന്റെ സ്വര്ഗത്തിന്റെ വാതിലുകൾ എവിടെയെന്നു ...അവൻ അച്ഛന്റെ പിറകിൽ ചാരിയിരുന്നു , പൊടുന്നനെ കണ്ണു നിറഞ്ഞു ...!!!

മാതാ പിതാക്കളുടെ അവസ്ഥ മനസ്സിലാക്കി അവരോടു പെരുമാറുകയും ഉള്ളതിൽ തൃപ്തി നേടി സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുക എന്ന നന്മയുടെ സന്ദേശം നിങ്ങള്ക്ക് സമര്പ്പിക്കുന്നു ...
ഇതുപോലെ പിതാവിന്റെ വിയര്പ്പിന്റെ വിലയറിയാതെ ന്യൂ മൊഞ്ചന്മാരും മൊഞ്ചത്തിമാരും ആയി അഴിഞ്ഞാടുമ്പോൾ ഓർക്കുക അൽപമെങ്കിലും ... ഇതവർക്കുകൂടി സമർപ്പിക്കുന്നു ...
അച്ഛന്റെ വിയർപ്പും അദ്ധ്വാനവുമാണ് നമ്മുടെ ജീവിതം...

Views: 108

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by Neethu on October 8, 2014 at 16:21

Good story. 

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service