നമുക്ക് ഈശോയ്ക്കു വേണ്ടി ഒരുങ്ങണ്ടേ?

വീണ്ടും ഒരു ആഗമകാലം വരവായി. നമുക്ക് ഈശോയുടെ വരവിനായി ഒരുങ്ങേണ്ടേ?

ആദിമാതാപിതാക്കളുടെ പാപം നിമിത്തം മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട മനുഷ്യകുലത്തിനായി രക്ഷകനെ വാഗ്ദാനം ചെയ്ത ദൈവം നൂറ്റാണ്ടുകളിലൂടെ നിരവധി പ്രവാചകരെ അയച്ചു കൊണ്ട് ആ രക്ഷകന്റെ വരവിനായി മാനവരെ ഒരുക്കി.

രക്ഷകന്റെ വരവിന്റെ സ്മരണ പുതുക്കുന്ന ഈ ആഗമകാലത്തില്‍ നമുക്ക് പിറവി തിരുന്നാളിനായി ഒരുങ്ങാം.

അനുതാപത്തോടെ കുമ്പസാരിച്ച് നമ്മുടെ ഹൃദയങ്ങളെ ഒരുക്കാം.വിശുദ്ധിയോടെ ദിവ്യബലികളില്‍ സംബന്ധിക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്യാം.ഉപവാസം അനുഷ്ടിച്ച് പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നവരെല്ലാം ഉപവാസത്തിലും പ്രാര്‍ത്ഥനയിലുമായിരിക്കാന്‍ ശ്രമിക്കുക.നമ്മളാല്‍ കഴിയുന്ന പരിത്യാഗപ്രവൃത്തികള്‍ ഈശോയോടുള്ള സ്നേഹത്തെപ്രതി നമുക്ക് ചെയ്യാം.നമ്മള്‍ ആയിരിക്കുന്ന സമൂഹത്തില്‍ നമുക്ക് ഈശോയുടെ സ്നേഹം പകര്‍ന്നു നല്കാം.ഈ ക്രിസ്മസ് ആഘോഷങ്ങള്‍ നമ്മുടെ ആത്മാവിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും ഈശോയ്ക്ക് പിറക്കാന്‍ നമുക്ക് ഒരിത്തിരി ഇടം നല്കാം.

നമുക്ക് പ്രാര്‍ത്ഥിക്കാം: - ഈശോയേ, ഈ ആഗമകാലത്തില്‍ അങ്ങയുടെ ജനനത്തിനായി ഞങ്ങളുടെ ഹൃദയങ്ങളെ ഒരുക്കണമേ. മാലാഖമാര്‍ക്കൊപ്പം അങ്ങയെ പാടി പുകഴ്ത്തിയ ആട്ടിടയന്‍മാരെപ്പോലെ ഞങ്ങളെ ഹൃദയത്തില്‍ താഴ്മയും എളിമയുമുള്ളവരാക്കണമേ. ഞങ്ങള്‍ക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും ചുറ്റുമുള്ളവരില്‍ അങ്ങയെ കണ്ടുകൊണ്ട് അവരെ ഹൃദയപൂര്‍വ്വം സ്നേഹിക്കുവാനും ഞങ്ങള്‍ക്ക് സാദ്ധ്യമാകട്ടെ. ഹൃദയവിശുദ്ധിയും പ്രാര്‍ത്ഥനാരൂപിയും ഞങ്ങള്‍ക്ക് നല്‍കണമേ, ആമേന്‍ 

Views: 302

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by Tony Thattil Mandy on November 24, 2014 at 8:41

Thank you brother for nice Article. Alleluia ! Amen.

Luke 2

  • 13 : പെട്ടെന്ന്, സ്വര്‍ഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം ആദൂതനോടുകൂടെ പ്രത്യക്ഷപ്പെട്ട് ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: 
  • 14 : അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം! 
Comment by Renjith Jose on November 24, 2014 at 3:08
Amen

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service