മക്കളും മാതാപിതാക്കളും

മക്കളും മാതാപിതാക്കളുംഇന്നത്തെ പത്രത്തിൽ വളരെ ഹൃദയ ഭേധകമായ ഒരു വാർത്ത‍ വായിക്കുവാൻ ഇടയായി .ചെങ്ങന്നൂർ 84 വയസ്സുള്ള ഒരു പിതാവ് ട്രെയിന് മുൻപിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു .ആദ്യം പരശുരാം എക്സ്പ്രെസ്സിനു മുൻപിൽ ചാടിയ അദേഹത്തെ പോലീസ് രക്ഷിച്ചു , പക്ഷെ വീണ്ടും അടുത്ത ട്രെയിൻ വന്നപ്പോൾ അദ്ദേഹം വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു.പോലീസ് വീണ്ടും രക്ഷിച്ചു ചോദ്യം ചെയ്തപ്പോൾ ആണ് ആ പിതാവ് തന്റെ ജീവിതം അവസാനിപ്പിക്കുവാനുള്ള ചിന്തക്ക് പ്രേരകമായ സത്യം വെളിപ്പെടുത്തിയത്. മൂന്നു മക്കളുടെ പിതാവായ അദ്ദേഹം തന്റെ സ്വത്തു മൂന്നു മക്കൾക്കായി വീതിച്ചു നല്കി കഴിഞ്ഞപ്പോൾ ആ മൂന്നു മക്കളും കൂടി പിതാവിനെ ഉപേക്ഷിച്ചു. ആ വിഷമത്തിലാണ് പിതാവ് ജീവൻ അവസാനിപ്പിക്കാൻ തീരുമാനിച്ചത് . മക്കളും മാതാപിതാക്കളും ആയ നമ്മുക്ക് വളരെ വേദനയോടെ മാത്രമേ ഈ വാർത്ത‍ വായിക്കുവാൻ സാധിക്കുകയുള്ളു. മുല്യശോഷണം സംഭവിച്ചിട്ടില്ല എന്ന് നാം അഭിമാനത്തോടെ പറയുന്ന നമ്മുടെ തലമുറയിലെ മക്കൾ മാതാപിതാക്കളോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ, ബന്ധങ്ങൾക്ക്‌ വില കല്പിക്കുകയോ , മറ്റുള്ളവരോട് കടപ്പാടുകൾ സുക്ഷിക്കുകയോ ഇല്ലാത്ത പാശ്ചാത്യ സംസ്കാരത്തിന്റെ അതി പ്രസരത്തിൽ ജീവീക്കുന്ന പുതു തലമുറ, മാതാപിതാക്കളായ നമ്മളോട് എങ്ങനെയാവും പെരുമാറുക എന്ന് ഞെട്ടലോടെ മാത്രമേ ആലോചിക്കാനാവൂ. ഈ ദൌർഭാഗ്യകരമായ അവസ്ഥ എങ്ങനെ ഒഴിവാക്കാൻ ആകും ?നാം വളരെ ഗൌരവമായി തന്നെ ഇതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു . ഏറ്റവും ഫലപ്രദമായ മാർഗം മാതാപിതാക്കളായ നമ്മൾ തന്നെ കുട്ടികൾക്ക് നല്ല മാതൃക ആകുക എന്നതാണ് .കാരണം നമ്മുടെ മക്കൾക്ക്‌ മാതൃക നമ്മൾ മാത്രമാണ് .ഇന്ന് അധികം കുടുംബങ്ങളും ജോലിക്കായും മറ്റും സ്വന്തം നാട്ടിൽ നിന്നും അകന്നു കഴിയുന്ന അവസ്ഥയാണ്‌ .അപ്പോൾ നമ്മുടെ കുട്ടികൾക്ക് നോക്കികാണാനും മാതൃക ആക്കാനും അവരുടെ മുൻപിൽ മുതിര്ന്നവരായി മാതാപിതാക്കളായ നമ്മൾ മാത്രമേ ഉള്ളു . കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും ജീവിത സൌകര്യങ്ങളും നൽകുന്നതോടൊപ്പം മൂല്യധിഷടിത ജീവിതവും പരിചയപ്പെടുത്തി കൊടുക്കുക എന്ന വലിയ ഉത്തരവാദിത്വം മാതാപിതാക്കളിൽ ആണ് നിഷിപ്തമയിരിക്കുന്നത് .ബന്ധങ്ങളും അവയുടെ പ്രാധാന്യവും കുട്ടികൾക്ക് മനസിലാക്കികൊടുക്കണം .നമ്മുക്ക് മാതാപിതാക്കളോടുള്ള സ്നേഹവും ബഹുമാനവും ആണ് കുട്ടികൾ മാതൃക ആക്കുന്നത് ."പിതാവിനെ ബഹുമാനിക്കുന്നവനെ അവന്റെ മക്കൾ സന്തോഷിപ്പിക്കും.
അവ൯റെ പ്രാർഥന കർത്താവ് കേൾക്കും." -( പ്രഭാഷകൻ 3 : 5).

Views: 298

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by Neethu on November 30, 2014 at 19:55

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service