വിശുദ്ധ കുർബാനയിലെ യേശുവിൻ്റെ സാന്നിധ്യം സത്യമോ മിഥ്യയോ ???

വിശുദ്ധ കുർബാനയിലെ യേശുവിൻ്റെ സാന്നിധ്യം സത്യമോ മിഥ്യയോ ???
**---------------------------------------------------**

ഇന്ന് ലോകത്ത് പല മതങ്ങള്ക്കായി പല രീതിയിലായ പല
വിശുദ്ധ ബലി വസ്തുക്കൾ ഉണ്ട്..

അതിൽ ക്രിസ്ത്യാനിക്ക്
പ്രത്യേകിച്ചു കാതോലിക വിശ്വാസികളെ സംബന്ധിച്ചിടത്തോള൦, തിരുവ്വോസ്തി ആണ് നമ്മുടെ വിശുദ്ധ ബലി വസ്തു ..

പക്ഷെ നമുക്ക് അതിന്റെ പ്രാധാന്യം അറിയില്ല ... നിങ്ങൾ
എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല
എങ്കിലും ഞാൻ ചിന്തിച്ചു ... 
അല്ല ദൈവം എന്നെ കൊണ്ട്
ചിന്തിപ്പിച്ചു .... ലോകത്ത് എത്ര മത വിഭാഗങ്ങൾ ഉണ്ട് ? 
എല്ലാ മതങ്ങളും evil spirit/ പിശാച് ഉണ്ടെന്ന് വിശ്വസിക്കുന്നില്ലേ...?

ഈ വിവിധ മതങ്ങളിലെ ബെലിവസ്തുക്കളുട
െ പുറകെ ഏതെങ്കിലും ഒരു കള്ട്ട് ഗ്രൂപ്പ് ( ചെകുത്താൻ
സേവക്കാർ ) പോയതായി നിങ്ങള്കെട്ടിട്ടുണ്ടോ??

അവരുടെ പൂജ്യ വസ്തുക്കൾ എന്ത് കൊണ്ട് സാത്താൻ സേവക്കാർ ഉപയോഗിക്കുന്നില്ല :: ?

ഇത് നടത്തുന്ന സാത്താൻ ആരാധകർക്ക് /സാത്താന് കൃത്യമായി അറിയാം വി.കുർബാനയിൽ വെറും ഗോതമ്പ് അപ്പവുo വീഞ്ഞും കർത്താവിൻ്റെ തിരുശരീര രക്തങ്ങളായി രൂപാന്തരപ്പെടുന്നുണ്ടെന്ന്....

ഒരു വിശുദ്ധ കുർബാനയ്ക്ക് വേണ്ടി അവർ 1-2 ലക്ഷങ്ങൾ മുടക്കാൻ എന്തു കൊണ്ട് തയാറാകുന്നു ?

കാരണം ഒന്നുമാത്രം പിശാചിന് എന്നെയും നിന്നെയുംകാൾ
നല്ലതുപോലെ അറിയാം , ഈ തിരുവോസ്തി ജീവിക്കുന്ന
ദൈവത്തിന്റെ ശരീരം ആണെന്ന് 
പിശ്ശചിനുപോലും അതറിയാം എന്നിട്ടും എന്തെ നാം അത് മനസിലാക്കുന്നില്ല .???

പാപി ആയ എനിക്കും നിനക്കും വേണ്ടി കാൽവരിയിൽ
ബലി ആയി മാറിയ നമ്മുടെ കര്ത്താവിന്റെ തിരു ശരീരം ആണ്
തിരു വോസ്തി എന്നുള്ള കാര്യം നാം മറക്കരുതേ ...

പിശാചിനു
പോലും അത്
നല്ലതുപോലെ അറിയാം അതുകൊണ്ടാണല്ലോ അവൻ
തിരുവോസ്തിയെ നശിപ്പിക്കാൻ നോക്കുന്നത് ......

ചിന്തിക്കുക സഹോദര , 
ഇനി എങ്കിലുംതിരുവോസ്തിയെ വെറും ഒരു ഗോതമ്പ് അപ്പമായി കാണല്ലേ ...

നിനക്ക്
ജീവനെകാൻ ജീവൻവെടിഞ്ഞ , നിന്നെ ഉയർത്താൻ
നിന്ദനങ്ങൾ ഏറ്റുവാങ്ങിയ , നിന്നെ രക്ഷിക്കാൻ ശിക്ഷകൾ
ഏറ്റുവാങ്ങിയ നമ്മുടെ കര്ത്താവിന്റെ തിരു ശരീരം ആണ് വിശുദ്ധ കുര്‍ബാന 
എന്നുള്ള
കാര്യം നാ൦ മറക്കരുത് ...

അതിന്റെ ശക്തിയും പ്രാധാന്യവും നമ്മെക്കാൾ
ചെകുത്താനറിയാ൦ , അവന് അത് നശിപ്പിക്കാൻ നിന്റെ ചെവിയില
പല തരത്തിലുള്ള പ്രലോഭനങ്ങൾ തരും ,

സാത്താന് കർത്താവിലുള്ള ഭയത്തിൻ്റെയും വിശ്വാസത്തിൻ്റെയും പകുതിയെങ്കിലും നമ്മുക്ക് ഉണ്ടോ എന്ന് വിചിന്തനം ചെയ്യുന്നത് നല്ലതായിരിക്കും ......

പിന്നെ വി.കുർബാനയെ അവഹേളിച്ച്, ബഹുമാനമില്ലാതെ സംസാരിക്കുന്ന പ്രൊട്ടസ്റ്റൻ്റ് / പെന്തകൊസ്ത് കാരോട് ഒരു ചോദ്യം ?

ലോകത്ത് വിവിധ സ്ഥലങ്ങളിൽ ഉണ്ടായ Eucharistic Miracle ൽ അതിലെ തിരുവൊസ്തി പഠനവിധേയമാക്കിയപ്പോൾ ശാസ്ത്രജ്ഞർ കണ്ടെത്തിയത് ഇൗശോയുടെ Blood Group AB+Ve ആണെന്നാണ്....

കാൽവരിയിൽ നടത്തിയ ഖനനത്തിലും ഗവേഷണത്തിലും ഈശോയുടെ അങ്കി /തിരു കച്ച ലഭിച്ചത് കഴിഞ്ഞ കുറെ നാൾ മുൻപ് വാർത്ത ആയിരുന്നില്ലോ...

ഇപ്പോൾ ടൂറിനിൽ പ്രദർശനത്തിന് വച്ചിരിക്കുന്ന ഈ കച്ചയിലെ Bloodstain ശാസ്ത്ര ഗവേഷകർ പരിശോധന നടത്തിയപ്പോളും അവർ എത്തിയ നിഗമനം ഈശോയുടെ രക്ത ഗ്രൂപ്പ് AB +ve ആണെന്നാണ്...

ഇതെങ്ങനെ സംഭവിക്കുന്നു പ്രൊട്ടസ്റ്റൻ്റ് ,പെന്തകൊസ്ത് സഹോദരങ്ങളെ ?

വിശുദ്ധ കുർബാനയിൽ നടക്കുന്ന ഈ രൂപാന്തരീകരണം നമ്മുടെ ജീവിതത്തിലും ഉണ്ടാകണം.... വി.കുർബാനയിലൂടെ സത്യമായും ഈശോ നമ്മുടെ ഹൃദയങ്ങളിലേയ്ക്ക് എഴുന്നളളി വരുന്നുണ്ടെന്ന സത്യം ഇനിയെങ്കിലും നാം മനസ്സിലാക്കണം ::

ഓരോ വി.കുർബാനയിലും ഞാൻ എൻെറ കർത്താവിനെയാണ് സ്വീകരിക്കുന്നത് എന്ന അടിയുറച്ച ബോധ്യം നമ്മളിൽ ഉണ്ടാകട്ടെ..
ഒരു ഗോതമ്പ് അപ്പത്തിലേക്ക് രൂപാന്തരപ്പെട്ട് നമ്മളിലേക്ക് എഴുന്നള്ളി വരുന്ന ഈശോയേപ്പോലെ നമ്മുടെ ജീവിതത്തിനും മാറ്റമുണ്ടാക്കി അനേകരുടെ ജീവിതത്തിലേക്ക് കർത്താവിനെ പകർന്നു കൊടുത്തുകൊണ്ട് നമ്മുക്ക് കർത്താവിൻ്റെ പാത പിഞ്ചെല്ലാം.

പരിശുദ്ധ അമ്മേ ദിവ്യകാരുണ്യാനുഭവം ഞങ്ങളിൽ ഉണ്ടാകാൻ തിരുകുമാരൻ്റെ സന്നിധിയിൽ ഞങ്ങൾക്കായി മാദ്ധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കണമേ....

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ...

PRAISE THE LORD JESUS CHRIST!!!!

Views: 176

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by David on May 21, 2017 at 22:49
കുർബാന പുരോഹിത സൃഷ്ടി.
ബൈബിളുമായി ബന്ധമില്ല.
Comment by David on May 21, 2017 at 22:48
രണ്ടാമതൊരു ബലിയർപ്പണമില്ല.
കുർബാന പുരോഹിത തട്ടിപ്പാണ്.

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service