"യുവാക്കള്‍ ഭാവിയുടെ പ്രതിക്ഷയും പ്രസരിപ്പുമാണ്. ഒരേയൊരു നാമം മാത്രമേ അവരെയും മറ്റെല്ലാവരെയും രക്ഷിക്കാന്‍ പ്രാപ്തമായിട്ടുള്ള്. അത് സര്‍വ്വശക്തനായ ക്രിസ്തുവിന്‍റെ നാമമാണ്."

                                                                                     - ഫ്രാന്‍സിസ് മാര്‍പാപ്പ
സഭാപ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങളുടെ സാന്നിധ്യം വളരെ ശക്തമാണ്. ഈ യാഥാര്‍ഥ്യത്തിനു മുന്‍പില്‍ നമ്മുടെ യുവജനതയെ ഓര്‍ത്ത് നമുക്ക് അഭിമാനിക്കാം. പ്രോത്സാഹിപ്പിക്കാം.

  സഭയിലെ കെസിവൈഎം (KCYM) -ന്‍റെ യുവജനങ്ങളുടെ സജീവ സാന്നിധ്യവും പ്രവര്‍ത്തനങ്ങളും പ്രശoസാനീയമാണ്. കുടുബ കൂട്ടായ്മ്മകളിലും, കണ്‍വന്‍ഷനുകളിലും, മറ്റു പ്രവര്‍ത്തനങ്ങളിലും സുവിശേഷ ആഭിമുഖ്യമുള്ള യുവജനതയില്‍ നമുക്ക് സന്തോഷിക്കാം. ലോകത്തിലെ എല്ലാ സംഘടനകളുടെയും കരുത്ത് ആ സംഘടനയിലെ യുവകരങ്ങളാണ്. ചെറുപ്പക്കാരുള്‍പ്പെടെ 12 പേരില്‍ നിന്നാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ അണികളുള്ള ക്രിസ്തിയ മതം വളര്‍ന്നത്‌.
ഞാനൊരു ക്രൈസ്തവ യുവാവാണ് / യുവതിയാണ് എന്ന് ലജ്ജകൂടാതെ പറയാന്‍ കഴിയുന്ന ഒരു തലമുറയെ കെട്ടിപ്പെടുത്തുന്നതില്‍ സഭയിലെ മറ്റ് മക്കളുടെയും പങ്ക് വലുതാണെന്ന കാര്യം വിസ്മരിച്ചുകൂടാ. ദൈവവചനം പകര്‍ന്നുകൊടുക്കുന്ന വിശ്വാസപരിശിന ക്ലാസുകള്‍          (SUNDAY SCHOOL) , യുവജനങ്ങള്‍ക്ക് ആവശ്യമായ പരിപാടികളും (PROGRAMME), അവസരങ്ങളും ഒരുക്കിതരുന്ന ആത്‌മിയ ഗുരുക്കന്മാര്‍ ഞങ്ങള്‍ക്ക് പുണ്യമാണ്. നിങ്ങള്‍ ദൈവസന്നിധിയില്‍ വിലമതിക്ക പ്പെട്ടവരാണ്.

യുവജനതയെ രക്ഷിക്കാന്‍ പ്രാപ്തമായ ഒരറ്റ കരം. യുവത്വം ആശ്രയിക്കേണ്ട കരുത്തുറ്റ കരം. യുവാവായ ഈശോ മിശിഹാ. കേവലം 33 വഷം മാത്രം യുവത്വത്തില്‍ ഭൂമിയില്‍ വസിച്ചവന്‍. അനേകായിരങ്ങളെ ജീവിതം കൊണ്ട് സ്വാധിനിച്ചവന്‍. തന്‍റെ ശിഷ്യഗണത്തിലേയ്ക്ക് വിളിച്ചതും ഏതാനും യുവാക്കളെ. വിശുദ്ധ യോഹന്നാന്‍ വളരെ ചെറുപ്പമായിരുന്നു. ഈശോ അവര്‍ക്ക് വലിയ ഒരു അനുഭവമായിരുന്നു.
'ഞങ്ങള്‍ കണ്ടു....ഞങ്ങള്‍ മിശിഹായെ കണ്ടു....പ്രവാചകന്മാര്‍ പറഞ്ഞ മിശിഹായെ കണ്ടു..'
ഈശോ അവര്‍ക്ക് അനുഭവമായപ്പോള്‍ ,
 

"ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സുക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ട് സ്പര്‍ശിച്ചതുമായ ഈശോയെ അവര്‍ പ്രഘോഷിച്ചു."
                                                                                                                   1 യോഹന്നാന്‍:1:1
അവര്‍ ലോകത്തിന്‍റെ എല്ലാ സ്ഥലങ്ങളിലും പോയി ആവേശത്തോടെ പ്രസംഗിച്ചു. നമ്മുടെ പിതാവായ തോമ്മാസ്ലിഹാ അന്ന് അപരിഷ്കൃതമായ ഭാരതത്തിലേയ്ക്ക് വന്നു. വിശുദ്ധ യോഹന്നാനൊഴികെ എല്ലാ ശിഷ്യന്മാരും തങ്ങള്‍ അനുഭവിച്ചറിഞ്ഞ ഈശോയ്ക്കുവേണ്ടി രക്തസാക്ഷികളായി. അതെ, അവര്‍ ഈശോയെ അറിഞ്ഞത് യുവത്വത്തിലാണ്.

സുവിശേഷത്തിലെ മറ്റു യുവാക്കളെ പരിചയപ്പെട്ടാല്‍...

ധുര്‍ത്തനായ പുത്രന്‍ ( ലൂക്കാ 15 : 11-32)

തന്‍റെ സ്നേഹപിതാവിനെ നിന്ദിച്ചുതള്ളിയവന്‍. തനിഷ്ഠപ്രകാരം ജീവിക്കാന്‍ ഇറങ്ങിതിരിച്ച് ധാരാളിത്വത്തില്‍ ജീവിച്ചവന്‍. മദ്യലഹരിയില്‍ മുങ്ങിതാണ് പണമെല്ലാം തിര്‍ന്നപ്പോള്‍ പരമദാരിദ്രത്തിലെത്തിയവന്‍. പിന്നിട് അവന് സുബോധമുണ്ടായപ്പോള്‍ പിതാവിന്‍റെ പക്കലേയ്ക്ക് തിരിച്ചെത്തി. മാപ്പപേക്ഷിച്ച മകനെ കെട്ടിപിടിച്ചു ചുംബിച്ചു സന്തോഷത്തോടെ ആ വാത്സല്യ പിതാവ് സ്വികരിച്ചു. അങ്ങനെ അവന്‍ കാരുണ്യത്തിന്‍റെ ആശ്ലേഷണം അനുഭവിച്ചു.

ധനികനായ യുവാവ്‌ (മത്തായി 19:16 - 24)

സുവിശേഷത്തിലെ യുവജനങ്ങളിലൂടെ ഒന്ന് യാത്രചെയ്താല്‍ മനസ്സില്‍ മായാതെ മങ്ങി നില്‍ക്കുന്ന മറ്റൊരു ചിത്രം ധനികനായ യുവാവിന്‍റെതാണ്.

"ഗുരോ, നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു ചെയ്യണം?"

എന്ന് അവന്‍ ഈശോയോട് ആരാഞ്ഞു.

"പത്ത് കല്പനകള്‍ പാലിക്കുക" എന്ന് ഈശോ അവന് മറുപടി നല്‍കി.

'ഞാന്‍ അതെല്ലാം പാലിക്കുന്നുണ്ട്'. അവന്‍ പ്രത്യുത്തരിച്ചു.

ഈശോ അവനെ സ്നേഹത്തോടെ നോക്കി. എല്ലാം പ്രമാണങ്ങളും പാലിക്കുന്ന നല്ലൊരു പയ്യന്‍. അതിനാല്‍, ഈശോ വീണ്ടും അവനോട് പറഞ്ഞു. പക്ഷെ, "നിനക്കൊരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക. എന്നിട്ട് എന്നെ വന്ന് അനുഗമിക്കുക." ഈശോയുടെ അടുത്തുവന്ന ആരും സങ്കടത്തോടെ പോയിട്ടില്ല ഈ യുവാവൊഴികെ.

യുവാക്കന്മാരെ, നിങ്ങളുടെ മാത്യക ഈശോയെ ആവേശത്തോടെ സ്വികരിച്ച ശിഷ്യന്മാരായിരിക്കട്ടെ. ഇനി തെറ്റിപ്പോയാല്‍ , മുടിയനായ പുത്രനെപ്പോലെ , പിതാവായ ദൈവം കരുണയോടെ നിങ്ങളെ ആശ്ലേഷിക്കാന്‍ നിങ്ങളുടെ കൂടെയുണ്ട്.
സുവിശേഷത്തിലെ യുവതികളെകുറിച്ച് ചിന്തിച്ചാല്‍, അവര്‍ കുരിശുകണ്ടപ്പോള്‍ ഓടിയൊളിച്ചില്ല. അവര്‍ കാല്‍വരി വരെ ഈശോയെ അനുഗമിച്ചു.

യുവത്വത്തിന്‍റെ പ്രാരംഭത്തില്‍,

'ഇതാ കര്‍ത്താവിന്‍റെ ദാസി' (ലൂക്കാ 1:38) എന്ന് പറഞ്ഞ് ദൈവഹിതത്തിനു കിഴ്വഴങ്ങിയ പരിശുദ്ധ കന്യാമറിയമായിരുന്നു അവര്‍ക്ക് നേത്യത്വം നല്‍കിയത്. ഓരോ യുവതിയുടെയും മാത്യക (PROTOTYPE) പരിശുദ്ധ കന്യകാമറിയമായിരിക്കട്ടെ.

വാഴ്ത്തപ്പെട്ട മദര്‍ തേരസ യുവകന്യാസ്ത്രി ആയിരുന്നപ്പോഴാണ് വലിയ തിരുമാനങ്ങള്‍ക്ക് ചുവടുവച്ചത്. ശിഷ്യന്മാരും തങ്ങളുടെ യുവത്വത്തിലാണ് ഈശോയെ അനുഗമിച്ചത്.
   

   യുവത്വത്തില്‍ നല്ല തിരുമാനങ്ങള്‍ എടുക്കൂ....
                                  ലോകത്തെ നന്മയില്‍ മാറ്റിമറിക്കൂ....

Views: 226

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by Ginu on July 26, 2015 at 19:15
ഞാനൊരു ക്രൈസ്തവ യുവാവാണ് / യുവതിയാണ് എന്ന് ലജ്ജകൂടാതെ പറയാന്‍ കഴിയുന്ന ഒരു തലമുറയെ കെട്ടിപ്പെടുത്തുന്നതില്‍ സഭയിലെ മറ്റ് മക്കളുടെയും പങ്ക് വലുതാണെന്ന കാര്യം വിസ്മരിച്ചുകൂടാ. ദൈവവചനം പകര്‍ന്നുകൊടുക്കുന്ന വിശ്വാസപരിശിന ക്ലാസുകള്‍ (SUNDAY SCHOOL) , യുവജനങ്ങള്‍ക്ക് ആവശ്യമായ പരിപാടികളും (PROGRAMME), അവസരങ്ങളും ഒരുക്കിതരുന്ന ആത്‌മിയ ഗുരുക്കന്മാര്‍ ഞങ്ങള്‍ക്ക് പുണ്യമാണ്. നിങ്ങള്‍ ദൈവസന്നിധിയില്‍ വിലമതിക്ക പ്പെട്ടവരാണ്.

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service