“ഇതുവരെ ഞങ്ങള്‍ അങ്ങയെ അനുഗമിച്ചു. ഇനി സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ അങ്ങയെ അനുഗമിക്കും”.

വിടപറയുവാന്‍ എനിക്ക് സമയമില്ലായിരുന്നു.

നിങ്ങള്‍ക്കെല്ലാം ഞാന്‍ പ്രിയപ്പെട്ടവനായിരുന്നു.

എങ്കിലും നിങ്ങളേക്കാളുപരി എന്നെ സ്നേഹിക്കുന്ന

സ്വര്‍ഗ്ഗസ്ഥനായ പിതാവ് എന്നെ നിത്യജീവിതത്തിലേയ്ക്കു ക്ഷണിച്ചു.

ഇനി ഞാന്‍ നിങ്ങളുടെ പ്രാര്‍ത്ഥനയിലും ഓര്‍മ്മയിലും മാത്രം.

ഈശോ ലോകത്തെ രക്ഷിക്കാന്‍ മരിച്ചു. ബ്ര.നിഖില്‍ ആ അൾത്താര ബാലനു വേണ്ടിയും...

"സ്നേഹിതനുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ല." (യോഹന്നാന്‍ 15:13)

കാല്‍വഴുതി കുളത്തില്‍ വീണ 12 വയസ്സുള്ള അൾത്താര ബാലന്റെ ജീവൻ രക്ഷിയ്ക്കാൻ ഇന്നലെ വൈകുന്നേരം സ്വന്തം ജീവൻ ബലിയര്‍പ്പിക്കുകയായിരുന്നു ബ്ര. നിഖിൽ. സാൻജുവാന ഭവൻ എന്ന എറണാകുളത്തെ കർമലീത സഭ മൈനർ സെമിനാരിയുടെ സമീപത്തെ കുളത്തില്‍ ആയിരുന്നു സംഭവം.

ഒരു പുരോഹിതനാകണമെന്ന ആഗ്രഹവുമായി ബ്രദര്‍ നിഖില്‍ സെമിനാരിയില്‍ എത്തി. ദൈവത്തിന് ബലിയര്‍പ്പിക്കാന്‍ കൊതിച്ചു. തിളങ്ങുന്ന കുര്‍ബാന കുപ്പായം പണ്ടേ തീരാത്ത മോഹമായിരുന്നു. ഈശോയാകട്ടെ സ്വര്‍ഗത്തില്‍ ബ്ര.നിഖിലിനു വേണ്ടി അതിമനോഹരമായ കുര്‍ബാന കുപ്പായം നെയ്തുവച്ചു
...........................................................................................................
...........................................................................................................
മരിക്കില്ലൊരിക്കലും
നിന്‍ വാക്കുകള്‍ വിരിയിച്ച സന്തോഷം,
നിന്‍ സ്നേഹം പരത്തിയ സൌരഭ്യം.
ഇരുളിന്‍ അഗാധതയില്‍
നിനക്കോടിയൊളിക്കാന്‍ കഴിയില്ലയെങ്കിലും,
നീ പിന്നിട്ട പാതകള്‍ അന്ന്യമല്ലെങ്കിലും,
നാമിനിയും,കണ്ടുമുട്ടും വരെ ,
കാത്തിരിക്കട്ടെ ഞങ്ങള്‍ തന്‍
പ്രാര്‍ത്ഥനയിലെന്നും നീ ‍.

                നമുക്കും പ്രാർത്ഥിയ്ക്കാം..... ബ്ര.നിഖിലിന്‍റെ സ്വര്‍ഗ്ഗയാത്രയില്‍....

Views: 487

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by Thomas Cherian on October 4, 2015 at 7:31

തീർച്ചയായും പ്രാർത്ഥിക്കും

Comment by ജോസ് ജോര്‍ജ്ജ് ആറുകാട്ടി on July 28, 2015 at 9:52

സ്വര്‍ഗ്ഗീയ സൗഭാഗ്യത്തിന്റെ വഴിയിലേക്കു പറന്ന ആത്മാവിനായി പ്രാര്‍ത്ഥിക്കുന്നു

Comment by Nalini Joel on July 27, 2015 at 13:42

"സ്നേഹിതനുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ല." 

Comment by Elsy Mathew on July 27, 2015 at 5:18

May his Soul Rest in Peace!

Comment by Jeslin Rose on July 27, 2015 at 5:15

Let God Bless & console his family

Comment by mercy jose on July 27, 2015 at 4:45
R I P....PRAYERS....
Comment by Shiny Shibu on July 27, 2015 at 4:42

Praying for the departed soul of Br. Nikhil.... 

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service