ആനിക്ക് സംഭവിച്ചത് നമ്മുടെ മകൾക്ക് / പെങ്ങാന്മാര്ക്ക് സംഭവിക്കാതിരിക്കട്ടെ ....

ഈ പെണ്‍കുട്ടിയെ നിങ്ങളറിയും. കുറച്ചു ദിവസങ്ങളായി അവളുടെ ഉടലുകളുടെ ചിത്രങ്ങള്‍ ആദ്യം നിങ്ങളില്‍ പലരുടേയും വാട്സപ്പ് ഗാലറിയെ പുളകം കൊള്ളിച്ചുവെങ്കില്‍ പിന്നീട് അതേ ചിത്രം കണ്ടതിന്‍റെ പേരില്‍ നിങ്ങളില്‍ ചിലരെങ്കിലും ഇത്തരം പ്രചരണമാധ്യമങ്ങള്‍ പോലും വെറുത്തു പോയിട്ടുണ്ടാക്കും. ആ പെണ്‍കുട്ടിയുടെ പേരാണ്, ആനി. ആനി അനില സണ്ണി. എറണാകുളത്ത് ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആയിരുന്ന ആനിയുടെ ഒരു ആത്മഹത്യാക്കുറിപ്പെന്ന നിലയിലുള്ള വരികളാണ്, പലരേയും പിന്നീട് പലതരത്തില്‍ അഭിപ്രായങ്ങള്‍ പറയുവാന്‍ ഇടയാക്കിയത്.
പ്രണയിക്കുന്ന കാലം ആഘോഷങ്ങളുടേതാണ്. അന്ധമായ വിശ്വാസത്തിന്‍റേയും ആരാധനയുടേയും കാലം. ഇഷ്ടപ്പെടുന്നയാള്‍ കഴിഞ്ഞേ ലോകം പോലുമുള്ളൂ. പ്രണയം ശാരീരികമായി ഉദ്പാദിപ്പിക്കുന്ന ഓക്സിടൊസിന്‍ അത്ര ചെറിയ പണിയൊന്നുമല്ല പണിയുന്നതെന്നു സാരം. മാനസികമായ ആഹ്ലാദം ഉണ്ടാക്കുന്ന ഈ ഹോര്‍മോണ്‍ അതേ സന്തോഷത്തിനും സംതൃപ്തിയ്ക്കും വേണ്ടി ആരേ കൊണ്ടും എന്തും ചെയ്യിക്കും. സ്വാര്‍ത്ഥതയുടെ ഏറ്റക്കുറച്ചിലനുസരിച്ച് പ്രനയം എന്ന വിഷയത്തില്‍ അത് പ്രായോഗികവത്കരിക്കപ്പെടുകയും ചെയ്യും. ആനി എന്ന പെണ്‍കുട്ടിയും ഒരു സാദാ പ്രണയിനിയേക്കാള്‍ കൂടുതലൊന്നും കാട്ടിയില്ല. ഇഷ്ടപ്പെടുന്നയാളെ വിശ്വസിച്ചു. അവന്‍റെ വിവാഹ വാഗ്ദാനത്തില്‍ പലതും നല്‍കി. മറ്റാരും കാണരുത് എന്ന് അവള്‍ സ്വയമാഗ്രഹിച്ച നഗ്നത കൂടി നല്‍കുക എന്നു വച്ചാല്‍ അവള്‍ക്ക് അയാളിലുള്ല വിശ്വാസം തന്നെയാണ്, അവിടെ വിഷയം. എന്നാല്‍ പ്രനയം എന്നത് പലപ്പോഴും ചതിയാകുന്നത് സോഷ്യല്‍ മീഡിയയുടെ കലത്ത് അത്ര സാധാരണമൊന്നുമല്ല. നഗ്ന ചിത്രങ്ങളും മറ്റും കയ്യിലുള്ളത് വാട്സാപ്പ് പോലെയുള്ള മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. പ്രണയം നഷ്ടമാകുന്ന അവസ്ഥയിലുള്ള പ്രതികാരം, ഇഷ്ടമില്ലാത്ത ബന്ധങ്ങള്‍ക്ക് പ്രേരിപ്പിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ പെണ്‍കുട്ടികള്‍ എതിര്‍ക്കുക.
ആനിയുടെ വിഷയത്തില്‍ വന്ന റിപ്പോര്‍ട്ട് അനുസരിച്ച് പ്രണയിച്ച ആളുമായി പിണക്കത്തിലായ പെണ്‍കുട്ടി പിന്നീട് ബ്ലാക്ക്മെയില്‍ ചെയ്യപ്പെടുകയായിരുന്നു. നഗ്നചിത്രങ്ങള്‍ വച്ചുള്ള കാമുകന്‍റെ സമ്മര്‍ദ്ദ തന്ത്രങ്ങളില്‍ പെട്ട് 20,000ത്തോളം രൂപയും അവള്‍ക്ക് നഷ്ടമായി. മറ്റൊരു വിവാഹത്തിന്‍റെ പടിവാതിലില്‍ വരെയെത്തിയ ശേഷമാണ്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്ന വിവരം പെണ്‍കുട്ടി അറിയുന്നത്. എന്നാല്‍ ഇവിടെ ആണ്, ആനി എന്ന പെണ്‍കുട്ടി ധൈര്യവതിയും വ്യത്യസ്തയും ആകുന്നത്. ആത്മഹത്യയുടെ വക്കില്‍ നിന്നു കൊണ്ടും അവള്‍ തനിക്ക് ഉണ്ടായ ദുരന്താനുഭവം അവളെ ചതിച്ച അതേ സോഷ്യല്‍ മീഡിയയിലൂടെ സമൂഹത്തിന്‍റെ മുന്നിലേയ്ക്ക് തുറന്നു വച്ചു. സൈബര്‍സെല്ലില്‍ പരാതി നല്‍കിയെങ്കിലും കൂടുതല്‍ ഫോളോഅപ്പുക്കള്‍ പോലീസിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകുമോ എന്ന് ആനിയ്ക്ക് അറിയുമായിരുന്നില്ല. എങ്കിലും രണ്ടും കല്‍പ്പ്പിച്ച് സമൂഹത്തിന്‍റെ മുന്നിലേയ്ക്ക് തന്‍റെ മുഖം മറച്ച തുണി പറിച്ചെറിഞ്ഞ് അവള്‍ ഇറങ്ങി വന്നു. തന്നെ ചതിച്ചവനോട് കണ്ണീരു മറുപടി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി. അതൊരു നിസ്സാര ഭീഷണിയായിരുന്നില്ല. ഒരുപക്ഷേ ആനിയെ പോലെയുള്ള നിരവധി പെണ്‍കുട്ടികളുടെ കണ്ണീരു തന്നെയാണത്. എന്നാല്‍ തുറന്നു പറയാന്‍ കാണിച്ച ധൈര്യമാണ്, ആനിയെ വ്യത്യസ്തയാക്കുന്നത്.
ആനി ആത്മഹത്യ ചെയ്തുവോ? ഇല്ലാ എന്നു തന്നെയാണ്, ഇപ്പോഴും വിശ്വസിക്കുന്നത്. കാരണം അവളെ ചതിച്ച, അതിലുമേറെ അവള്‍ വിശ്വസിച്ച അതേ സോഷ്യല്‍ മീഡിയ തന്നെ അവളെ ചേര്‍ത്തു പിടിച്ചതിനും കാരണമാകുന്നിടത്താണ്, സാമൂഹിക മാധ്യമങ്ങളുടെ പ്രസക്തി നാമറിയുക. ആനിയുടെ പേരില്‍ നിരവധി ഹാഷ് ടാഗുകളും തുറന്നെഴുത്തുകളുമുണ്ടായി. ഒരുപക്ഷേ വാട്സപ്പില്‍ അവളുടെ നഗ്നത കണ്ടാസ്വദിച്ചവര്‍ക്കു പോലും ആ കാഴ്ച്ച പിന്നീട് വേദനിപ്പിക്കുന്നതായിട്ടുണ്ടകും, പിന്നീട് ആനി അവരുടെ ഒക്കെ കൂടെപ്പിറപ്പായിട്ടുണ്ടാകും.
ഒരു ആനിയ്ക്കേ ഉണ്ടായതു തുറന്നു പറയാനുള്ള ധൈര്യമുണ്ടായുള്ളൂ, നിരവധി ആനിമാര്‍ ഇനിയും ഓരോ നാട്ടിന്‍പുറങ്ങളില്‍ പോലുമുണ്ടാകും. അവരുടെ ഒക്കെ നഗ്നത കണ്ടാസ്വദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ… പലപ്പോഴും പെണ്‍കുട്ടികള്‍ അറിയാതെ പോലുമുള്ള പല ക്ലിപ്പിങ്സുകളും വാട്സപ്പില്‍ പ്രചരണമാക്കാറുണ്ട്, അത്തരത്തില്‍ ഒരിക്കല്‍ പ്രചരിക്കപ്പെടുക, സ്വന്തം ഭാര്യയുടേയോ അമ്മയുടേയോ മകളുടേയോ നഗ്നതയാണെങ്കില്‍ എന്നൊന്ന് ആലോചിക്കുക. അതു മാത്രം മതി. ഈ ഒരു ബോധം ഉണ്ടാവുക തന്നെയാണ്, സമൂഹത്തില്‍ മാറ്റം വരുത്താന്‍ ഉള്ള കാതല്‍. പ്രധാന തോന്നല്‍. ഇത്തരം ക്ലിപ്പിങ്ങുകള്‍ പ്രചരിപ്പിക്കപ്പെടാതിരിക്കുക എന്നത് പിന്നീട് അവനവന്‍റെ സംസ്കാരത്തിനും ബോധത്തിനുമനുസരിച്ച് വന്നു ചേരേണ്ടതാണ്, അതിനെ മനുഷ്യത്വം എന്നും പറയും.
ആനിയെ പോലെയുള്ള പെണ്‍കുട്ടികള്‍ കാണിക്കുന്ന ധൈര്യവും ആദരിക്കപ്പെടേണ്ടതു തന്നെ. ഒരു സാധാരണ സ്ത്രീയ്ക്ക് ഉള്ളതിലും അധികമൊന്നും ഒരു പെണ്‍കുട്ടിയ്ക്കുമില്ല..
(കടപ്പാട് - ഫാബിത് മുഹമ്മദ്‌ ഫേസ് ബുക്ക്‌ )

Views: 5359

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by Thomas Cherian on September 8, 2015 at 11:04

കുറ്റം ചെയ്യാത്താർ കല്ലെറിയാനായി കുനിഞ്ഞിരുന്ന ദിവ്യ നാഥന്റെ മനോഭാവത്തിലേക്ക് നമുക്ക് വളരാം.  നാമഹങ്കരിക്കുന്ന അഭിമാനം നമ്മുടെതെന്നവകാശപ്പെടുന്നതിനു മുമ്പ് നമ്മെ നാമാക്കിയവരെ മറക്കാതിരിക്കാം, ആ ജീവിത സാഹചര്യങ്ങളെ നന്ദിയോടെ ഓർക്കാം.  ഒരു പക്ഷെ അതേ സാഹചര്യങ്ങൾ ഈ സഹോദരിക്കും കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. 

സന്ദേശങ്ങളിലൂടെ നമ്മെ നമ്മെ നയിക്കുന്ന ദൈവത്തിന്റെ മുൻപിൽ ഇരു കൈകളും വിരിക്കാം, തിന്മയുടെ, വഞ്ചനയുടെ കറുത്ത ശക്തിയെ ജയിക്കാനായി കാവല മാലാഖാമാർ നമുക്കെ മുമ്പേ നടക്കാൻ

Comment by Ebi on August 25, 2015 at 10:36

നല്ല പഠിത്തവും വിവരവും ഉള്ള കുട്ടികൾക്ക് ഇങ്ങനെ ഉള്ള മണ്ടത്തരം സംഭവിക്കുമ്പോൾ സത്യത്തിൽ സഹതാപം ഉണ്ട്. തെറ്റ് ചെയ്തെങ്കിലും അതിനോട് പ്രതികരിച്ച ആനിയുടെ രീതി സ്തുത്യർഹാമാണ്. സ്ത്രീത്വം കാത്തു സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പെണ്‍കുട്ടികൾക്ക് ചെറിയ പ്രായത്തിലെ അമ്മമാർ പറഞ്ഞു മനസിലാക്കണം. അതിനു ഒരു പരിധി വരെ മുതിർന്നവർ  ഉത്തരവാദികളാണ്. 

Comment by SIJO V J on August 25, 2015 at 6:35

ആ  കുട്ടി ഒട്ടും സഹതാപം അർഹിക്കുന്നില്ല.ചിന്താ ശേഷിയില്ലാത്ത കൊച്ചു കുട്ടി അല്ലല്ലോ..........

ആനിക്ക് സംഭവിച്ചത് നമ്മുടെ മകൾക്ക് / പെങ്ങാന്മാര്ക്ക് സംഭവിക്കാതിരിക്കട്ടെ ....

Comment by Neethu on August 24, 2015 at 14:48

ആനിക്ക് യാദൃശ്ചിയ സംഭവിച്ചതല്ല. ആ കുട്ടിയെ ആരും കീഴ്പ്പെടുത്തി ഫോട്ടോ എടുത്തതുമല്ല. ഒരാണിന്റെ മുന്നിൽ സ്വന്ത ശരീരം അനാവൃതമാക്കും മുൻപ് അല്പം ചിന്തിക്കണം. ഒരു മറകിട്ടിയാൽ അല്ലെങ്കിൽ തനിച്ചാകുമ്പോൾ തുണി അഴിച്ചു കൊടുക്കുന്നതല്ല പ്രണയം. ... വാട്സ് അപ്പിലൂടെയും മറ്റും ഫോട്ടോകൾ അയച്ചു കൊടുക്കുമ്പോൾ ഇങ്ങനെ ഒക്കെ സംഭവിക്കുമെന്ന് എന്ത് കൊണ്ട് ആ കുട്ടി ചിന്തിച്ചില്ല. അത് ഒരു  നെഴ്സല്ലേ ചിന്താ ശേഷിയില്ലാത്ത കൊച്ചു കുട്ടി അല്ലല്ലോ.  സ്വയം വരുത്തി വെച്ച വിനയാണ്. ആ  കുട്ടി ഒട്ടും സഹതാപം അർഹിക്കുന്നില്ല. ഇങ്ങനൊക്കെ ചെയ്യുമ്പോൾ അപ്പനും അമ്മയും സഹോദരങ്ങളും ഉണ്ടെന്നു ഓർക്കുന്നത് കൊള്ളാം 

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service