വിഗ്രഹാരാധകരായ കത്തോലിക്കര്‍? (ജോകാവാലം)

ഒരിക്കല്‍ എന്റെ ഒരു കൂട്ടുകാരന്റെ വീട്ടില്‍ വന്ന പെന്തക്കോസ്ത് സമൂഹത്തില്പ്പെട്ട ഒരു സഹോദരി അവരോട് പറഞ്ഞു ഈ വീട്ടിലുള്ള വിഗ്രഹങ്ങളൊക്കെ എടുത്ത് നശിപ്പിക്കുക, നിങ്ങള്‍ അതിനെ ആരാധിക്കുന്നത് തെറ്റല്ലേ. ഉടന്‍ അവര്‍ എന്നെ വിളിച്ചു ചൊദിച്ചു, ഇവര്‍ പറയുന്നത് ശരിയല്ലേ, ആദ്യം എനിക്കും അതിനോട് യോജിപ്പു തോന്നിയെങ്കിലും ഇതെക്കുറിച്ച് ചിന്തിക്കാനും, പ്രാര്‍ത്ഥിക്കാനും, പടിക്കാനും ഞാന്‍ തീരുമാനിച്ചു. 


കത്തോലിക്ക സഭയുടെ പoനങ്ങളിലൂടെ കടന്നുപോയ ഞാന്‍ ഒരു കാര്യം തിരിച്ചറിഞ്ഞു, സഭ ഒരിടത്തും വിഗ്രഹങ്ങളെ ആരാധിക്കണമെന്ന് പറയുന്നില്ല. ദൈവതുല്ല്യമായോ, ദൈവത്തിനു പകരമായോ, മറ്റെതെങ്കിലും വ്യക്തിയെയോ, വസ്തുവിനെയോ കരുതുകയോ, സ്നേഹിക്കുകയോ, ആരധിക്കുകയോ ചെയ്യുന്നത് തെറ്റാണെന്ന് കത്തോലിക്ക സഭയുടെ മതബോധനഗ്രന്തത്തില്‍ വ്യക്തമായി എഴുതിവച്ചിട്ടുണ്ട്. (CCC 2114).  അപ്പ്സ്തൊലന്മാരുടെ കാലം മുതലേ സഭ വിഗ്രഹാരാധനയെ ശക്തമായി.എതിര്‍ത്തിട്ടുണ്ട്. എ.ഡി.787 ലെ നിക്കയ് സൂനഹദോസില്‍ വിഗ്രഹാരാധാനയെക്കുറിച്ചുള്ള ശക്തമായ പടനങ്ങളും ചര്‍ച്ചകളും നടന്നിരുന്നതിന്‌ ചരിത്രപരമായ തെളിവുകള്‍ ലഭ്യമാണ്‌.അന്നത്തെ സഭാപിതാക്കന്മാര്‍ എന്താണ്‌ വിഗ്രഹമെന്നും, എന്താണ്‌ വിഗ്രഹാരാധനയെന്നും വളരെ വ്യക്തമായി പടിപ്പിക്കുന്നുണ്ട്. ഒരു ശിപ്പത്തെ ആരാധിക്കുന്നത് മത്രമല്ല വിഗ്രഹരാധനയെന്നും, സമ്പത്തിനൊ, ബന്ധങ്ങള്‍ക്കോ, മറ്റെന്തെങ്കിലും വസ്തുക്കള്‍ക്കോ, ദൈവത്തിനു തുല്ല്യമായ സ്ഥാനം നല്കുന്നത് വിഗ്രഹാരാധനയാണെന്ന്, ആദ്യകാലംമുതലേ സഭ പടിപ്പിക്കുന്നുണ്ട്. വിഗ്രഹം ദൈവത്തിന്‍ എതിരാണ്.  ബാലിന്റെ വിഗ്രഹമോ, മറ്റു ദേവന്മാരുടെ വിഗ്രഹമോ ഉണ്ടാക്കുന്നതും, വണങ്ങുന്നതും, ആരാധിക്കുന്നതുമൊക്കെ ദൈവകോപത്തിന്‌ കാരണമാകും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയത്തിനിടയില്ല. നിന്റെ ദൈവമായ കര്‍ത്തവ് ഞാനാകുന്നു, ഞാനല്ലതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന കല്പന തന്നെ വിഗ്രഹാരാധന പാടില്ല എന്നു വ്യക്തമാക്കുന്നുണ്ടല്ലോ?.

എന്നാല്‍ ഇതിനര്‍ത്ഥം ശില്പ്പങ്ങളും കൊത്തുപണികളും, ചിത്രങ്ങളും പാടില്ല എന്നല്ല, അവയ്ക്ക് ദൈവതുല്ല്യമായ സ്ഥാനം നല്ക്കരുത് എന്നത്രേ. 

രൂപങ്ങള്‍ ഉണ്ടാക്കുന്നതിനെയാണ്‌ ദൈവം വിലക്കിയിരുന്നതെങ്കില്‍ ശില്പവേലക്കുവേണ്ടി ചിലരെ തിരഞ്ഞെടുത്ത് അവര്‍ക്ക് പ്രത്യേകം വൈദഗ്‌ദ്ധ്യം നല്കുമായിരുന്നോ (പുറപ്പാട് 31/1-5). ഒരു രൂപവും ഉണ്ടാക്കരുത് എന്നാണ്‌ ദൈവം പറഞ്ഞതിന്റെ അര്‍ത്ഥമെങ്കില്‍ മാലാഖമാരുടെ രൂപങ്ങള്‍ ഉണ്ടാക്കാന്‍ അവിടുന്ന് ആവശ്യപ്പെടുമയിരുന്നോ?" കര്‍ത്താവ് മോശയോടരുള്‍ച്ചെയ്തു, കൃപാസനത്തിന്റെ രണ്ടറ്റത്തുമായി അടിച്ചുപരത്തിയ സ്വര്‍ണ്ണംകൊണ്ട് രണ്ട് കെരൂബുകളെ നിര്‍മ്മിക്കണം... ( പുറപ്പാട് 25/18-22). ഇതിനെ പൌലോസ് ശ്ളീഹയും എതിര്‍ത്തിട്ടില്ല. " പേടകത്തിന്‍ മീതെ കൃപാസനത്തിന്‌മേല്‍ നിഴല്‍ വീഴ്ത്തിയിരുന്ന മഹത്വത്തിന്റെ കെരൂബുകള്‍ ഉണ്ടായിരുന്നു. (ഹെബ്രാ 9/5).
പ്രതീകത്മകമായി രൂപങ്ങള്‍ ഉണ്ടാക്കുന്നതിനെയാണ്‌ ദൈവം വിലക്കിയിരുന്നതെങ്കില്‍ സര്‍പ്പദംശനമേറ്റവരെ രക്ഷപെടുത്തനായി പിച്ചളസര്‍പ്പത്തെ ഉണ്ടാക്കാന്‍ ദൈവം ആവശ്യപ്പെടുമായിരുന്നോ? (സംഖ്യ 21/8-9)..ദൈവജനം സഷ്ടാംഗം പ്രണമിച്ചിരുന്ന വഗ്ദാനപേടകം ഒരു ദൃശ്യപ്രതീകമായിരുന്നില്ലേ? (ജോഷ്വ 7/6.)

 

സ്വരൂപം അല്ലെങ്കില്‍ രൂപം എന്ന  വാക്കിന്റെ അര്‍ത്ഥം, ഇന്ത്രിയഗോചരമായ ഒരു വസ്തുവിന്റെ അല്ലെങ്കില്‍ വ്യക്തിയുടെ ബാഹ്യരൂപത്തിന്റെ (ആകരത്തിന്റെ) മനുഷ്യന്‍ നിര്‍മ്മിച്ച അനുകരുണം അല്ലെങ്കില്‍ ഛായ എന്നാണ്‌. ശരീരമുള്ള ഏതെങ്കിലും വസ്തുവിന്റെയോ വ്യക്തിയുടെയോ മണ്ണ്, മരം, ലോഹം തുടങ്ങിയ മൂര്‍ത്ത വസ്തുക്കളില്‍ കലാകാരന്റെ ഭാവനയ്ക്കനുസരിച്ച് തീര്‍ത്ത ത്രിമാനരൂപമാണ്‌ പ്രതിമ. വിഗ്രഹം എന്ന പദം സ്വരൂപം, പ്രതിമ എന്നീ പദങ്ങള്‍ക്ക് പകരം ഉപയോഗിച്ചാല്‍ ശരിയാവില്ല. സ്വരൂപം എന്നത് മൂര്‍ത്തമായതിന്റെ അല്ലെങ്കില്‍ ശരീരമുള്ളതിന്റെ മതൃകയാണെങ്കില്‍, വിഗ്രഹം അമൂര്‍ത്തമായതിനെ പ്രതിനിധാനം ചെയ്യന്‍ വേണ്ടി നിര്‍മ്മിച്ച് ചൈതന്യം ആരോപിക്കപ്പെട്ട വെറുമൊരു ആകാരം മാത്രം.ഇവിടെ പ്രാധാന്യം വിഗ്രഹത്തിന്റെ ആകൃതിക്കല്ല, അതില്‍ ആരോപിക്കപ്പെടുന്ന ശക്തിക്കാണ്‌.


അതുകൊണ്ട് തന്നെ വിഗ്രഹാരാധന എന്നു പറയുന്നതും സ്വരൂപവണക്കം എന്നു പറയുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കത്തോലിക്കാ ദേവാലയങ്ങളില്‍ യാതൊരു വിധത്തിലുള്ള വിഗ്രഹങ്ങളോ, ബിംബങ്ങളോ ഇല്ല, പരി. കന്യാമറിയത്തിന്റെയോ വിശുദ്ധരുടെയോ പ്രതിമകളില്‍ അവരുടെ സാന്നിദ്ധ്യമുണ്ടെന്ന് കത്തോലിക്കാ സഭ വിശ്വസിക്കുകയോ പടിപ്പിക്കുകയോ ചെയ്യുന്നില്ല.

 

അതുകൊണ്ട് കത്തോലിക്കര്‍ വിഗ്രഹാരാധകരാണെന്ന് പറയുന്നവര്‍ ആനയെക്കണ്ട കുരുടന്മാരാണ്.

Views: 3067

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by Tessy S Maliyekal on August 21, 2018 at 5:24

Brilliant. Well written. God Bless you, Brother Joe...

Comment by Ginu on April 17, 2015 at 19:05

പ്രാധാന്യം വിഗ്രഹത്തിന്റെ ആകൃതിക്കല്ല, അതില്‍ ആരോപിക്കപ്പെടുന്ന ശക്തിക്കാണ്‌...

Comment by Thomas Cherian on April 15, 2015 at 15:25

നന്നായിരിക്കുന്നു ജോ.  ആല്മാവിൽ നിറഞ്ഞെഴുതിയതാണെന്നു   മനസ്സിലാകും

Comment by John on April 11, 2015 at 4:13

What is Vibhoothi Thinkal?

Comment by Tony Thattil Mandy on February 22, 2015 at 5:56

കത്തോലിക്കാ ദേവാലയങ്ങളില്‍ യാതൊരു വിധത്തിലുള്ള വിഗ്രഹങ്ങളോ, ബിംബങ്ങളോ ഇല്ല, പരി. കന്യാമറിയത്തിന്റെയോ വിശുദ്ധരുടെയോ പ്രതിമകളില്‍ അവരുടെ സാന്നിദ്ധ്യമുണ്ടെന്ന് കത്തോലിക്കാ സഭ വിശ്വസിക്കുകയോ പടിപ്പിക്കുകയോ ചെയ്യുന്നില്ല.

Then Why all Catholic churches keeps these statues?

When did publish CCC first Edition?

Comment by ജോസ് ജോര്‍ജ്ജ് ആറുകാട്ടി on February 18, 2015 at 19:19

വിഗ്രഹങ്ങളെ കുറിച്ച് ചില കാര്യങ്ങള്‍ ഞാന്‍ ഇവിടെ എഴുതിയിരുന്നു.

http://edayan.net/profiles/blogs/3-6 - ഈ ലിങ്കില്‍ വായിക്കാം.

Comment by mariajose sts:peter n paul churc on June 19, 2013 at 8:22

pathu kalpanakalude samaharamallallo viswasa pramaanam....vigraharadhana ulpeduthaan .2)vigrahangale aradhikkunna akristhavarude nattil alle sahodharante thaamasam onnu paranju padippichu   koode...sabhayil ariyendath അറിയേണ്ട പോലെ അറിഞ്ഞവരും അറിയാത്തവരും ഉണ്ട് ..സമയത്തിന്റെ തികവിൽ അവർ അറിഞ്ഞോളും അതുകൊണ്ടാണ് കര്ത്താവ് പറഞ്ഞത് അവൻ നിന്നാലും വീണാലും എന്റെ മുന്പിലാണ് എന്ന് 3)കാതോലി കരെ  തന്നെ ആക്രമിക്കുന്നതിന്റെ  കാരണം ഇപ്പൊ മനസ്സിലായി  സത്യം ഇനി അറിഞ്ഞില്ല എങ്കിൽ അറിഞ്ഞു കൊള്ളുക അതാണ് സത്യം അ താണ്സത്യ സഭ സാത്താന് പേടി യും ..ഇപ്പൊ ഞങ്ങള്ക്കും ഒന്ന് കൂടി ഉറപ്പായി  ....ഒറ്റ വാക്ക് നിങ്ങൾ ആരോ പറഞ്ഞു കേട്ട് തെറ്റ് പഠിച്ചു ഒരു സത്യാന്വേഷി ആകുക വിത്ത്‌ sincere heart യേശു വഴിയും സത്യവും ജീവനും എന്ന് ഒറച്ചു വിശ്വസിച്ചു കൊണ്ട് ...നിങൾ വിജയിക്കും 

Comment by Binu JOSEPH on August 13, 2012 at 1:39

മറ്റൊരു രീതിയില്‍ നമുക്ക് ചോദ്യങ്ങള്‍ ചോദിച്ചു നോക്കാം ...ലോകത് ആദ്യമായി ദയാവധം അന്ഗീകരിക്കപ്പെട്ടത്‌ കത്തിക്കരജ്യതല്ല, പ്രോട്ടെസ്ടന്ടു രാജ്യമായ ഹോല്ലണ്ടിലാണ്.കത്തോലിക്കാ സഭയില്‍ സ്വവര്‍ഗ ഭോഗികളായ പുരോഹിതന്മാര്കോ ബിഷപ്പ് മാര്‍ക്കോ സ്ഥാനമില്ല.എന്നാല്‍ പ്രോട്ടെസ്ടന്ടു സഭകളില്‍ സ്വവര്‍ഗഭോഗികള്‍ക്കും ബിഷപ്പുമാരാകാം.ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഓസ്ട്രളിയായില്‍ ബാറുകളില്‍ ആരാധന നടത്തുന്ന രീതിയെക്കുറിച്ച് ടിവി യില്‍ വാര്‍ത്ത വന്നിരുന്നു, അത് കത്തോലിക്കാ സഭയുടെ പ്രവര്തനമായിരുന്നില്ല,എന്ത് "ആരാധന"യാണ് ബാറുകളില്‍ വച്ച് പ്രോട്ടെസ്ടന്ടുകാര്‍ നടത്തുന്നത്?ആരെയാണ് അവര്‍ ആരാധിക്കുന്നത്? ഇന്ന് ലോകത്തില്‍ അന്ഗീകരിക്കെടുകയും ബൈബിളില്‍ വിലക്കുകയും ചെയ്തിരിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്ക് മനസിലാക്കാവുന്ന ഒരു കാര്യം, ഇവയെല്ലാം ആദ്യം നിയമവിധേയമാക്കപ്പെടത് പ്രോട്ടെസ്ടന്ടു രാജ്യങ്ങളിലാന് .പക്ഷെ അത് കാണാനും മനസിലാക്കാനും ദൈവകൃപ ആവസ്യമാനെനു മാത്രം.

Comment by Binu JOSEPH on August 13, 2012 at 1:24

വര്‍ഷാവര്‍ഷം ഇന്ന ദിവസം ലോകാവസാനം നടക്കുമെന്ന് "പ്രവചിക്കുന്ന" നേതക്കന്മാരാല്‍ നയിക്കപ്പെടുന്ന "സഭ"കളിലെ ആളുകള്‍ ചോദിക്കുന്ന മണ്ടന്‍ ചോദ്യങ്ങള്‍ക്ക് ഇവിടെ മറുപടി പറയേണ്ട കാര്യം ഉണ്ടോ? അവര്‍ കാര്യങ്ങള്‍ മനസിലാക്കാനാണ് ഈ ചോദ്യങ്ങള്‍ ചോദിക്കുന്നതെന് തോന്നുന്നില്ല.മറ്റ് ഏതൊക്കെയോ സക്തികള്‍ക്ക് വഴിപ്പെട്ടു ആളുകളെ ദൈവത്തില്‍ നിന്നകറ്റാന്‍ വേണ്ടി ദൈവനാമം ഇവര്‍ ഉപയോഗപ്പെടുത്തുന്നു എന്നെ ഉള്ളു .യേശുവിനെപോലും വചനം ഉപയോഗിച്ച് സാത്താന്‍ പരീക്ഷിച്ച കാര്യം നാം ബൈബിളില്‍ വായിക്കുന്നുണ്ടല്ലോ.

Comment by Remigius Mooppachery on December 4, 2011 at 7:26

യേശു പറഞ്ഞത് ബാഹ്യ പ്രവര്‍ത്തിയിലും ചിന്തയിലും ഒന്നരിക്കണം എന്നാ ..പരസ്നേഹത്തെ പ്രവൃത്തികളെ സംബന്ധിചു ശരിയാണ്.

സത്യദൈവത്തെ ആരാധികുന്നവര്ക് ഹൃദയത്തില്‍ വിഗ്രഹങ്ങള്‍ സുക്ഷികുവാന്‍ കഴിയുകയില്ല. സഹോദരനെ സ്നേഹികുന്നവര്‍ക്ക് കൊലപാതകം, വ്യഭിചാരം,മോഷണം മുതലായ തിന്മകള്‍ ചെയുവാന്‍ കഴിയുകയുമില. അതുകൊണ്ടാണ യേശു പഴനിയമത്തിലെ പത്തു കല്പനകളെ രണ്ടു കല്പനകളില്‍ ചുരുകിയത്. 
യേശു കണ്ണ് ച്ചുഴുന്ന്ടുകുവാനും കൈമുരിച്ചുകളയുവാനും പറഞ്ഞത് നമ്മളാരും  അക്ഷരര്ത്തത്തില്‍ എടുകാരിലല്ലോ

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service