ക്രിസ്തുവായി മാറാം

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് തൻറെ മകളെ വളരെ ചെറിയൊരു തെറ്റിനായി ഒത്തിരിയേറെ ഉപദേശിക്കുന്നതും വഴക്ക് പറയുന്നതും ശ്രദ്ധയിൽപ്പെട്ടു.  അതെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു പെണ്‍കുട്ടിയാ നല്ല ശിക്ഷണത്തിൽ തന്നെ വളർത്തണം.  എന്തോ എൻറെ മകളെപ്പറ്റി ഓർത്തപ്പോൾ എനിക്കാ ഉപദേശത്തോട് യോജിക്കാൻ പറ്റിയില്ല.

തന്നെയുമല്ല തമ്പുരാന്റെ മുമ്പിലിരുന്നപ്പോൾ  ഞാനാ അവസ്ഥയെപ്പറ്റി ചില വിഷമങ്ങൾ പറയുകയും ചെയ്തു.  ചിലപ്പോഴെങ്കിലും നമുക്ക് തോന്നിയിട്ടില്ലേ നമ്മളും ഞണ്ട് കുഞ്ഞിനെ നടക്കാൻ പഠിപ്പിക്കുന്ന പോലെയാണ് നമ്മുടെ കുട്ടികളോടും ചെയ്യാറുള്ളതെന്ന്?  നാം ഒത്തിരിയേറെ സ്നേഹിക്കുന്ന നമ്മുടെ കുഞ്ഞുങ്ങൾ നമ്മുക്ക് ചെയ്യാൻ സാധിക്കാതിരുന്ന എല്ലാക്കാര്യങ്ങളും ചെയ്യണം എന്ന് നാം ശാട്യം പിടിക്കുന്നു. 

നമ്മളിൽ ചിലരെങ്കിലും പറയുകയോ മറ്റുള്ളവർ പറഞ്ഞു കേൾക്കുകയോ ചേയ്തിട്ടില്ലേ കഷ്ടപ്പെട്ട് വളർത്തിയ മക്കൾക്കിപ്പോൾ മാതാപിതാക്കളെക്കാൾ  താൽപര്യം കൂട്ടുകാരോടും ബന്ധുക്കളോടും മറ്റുമാണെന്ന്.  മക്കളുടെ ഭാവി മാത്രം ലക്ഷ്യം വെച്ചു കൊണ്ട് ജീവിതം മുൻപോട്ടു കൊണ്ടുപോകുന്ന എത്രയോ മാതാപിതാക്കളെ ധിക്കരിച്ചു കൊണ്ട് മക്കൾ സ്വന്തം വഴി തിരഞ്ഞെടുക്കുന്നു        

മനോവേദനയോടെ മാറിനിൽക്കേണ്ടി വരുന്ന ഇത്തരം സാഹചര്യങ്ങളിലെല്ലാം നാം നമ്മോടു തന്നെ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്

എൻറെ മകളുടെ, മകൻറെ ജീവിത പങ്കാളിയുടെ മാതാപിതാക്കളുടെ മുൻപിൽ ക്രിതുവാകാൻ എനിക്ക് കഴിഞ്ഞോ?? നമ്മുടെ ജീവിത പങ്കാളി,  കുട്ടികൾ, മാതാപിതാക്കൾ, ബന്ധുക്കൾ നമ്മിലൂടെ സ്നേഹമായ, കാരുണ്യമായ, സഹനമായ ദൈവത്തെ അറിയാൻ ശ്രമിക്കുന്നെങ്കിൽ അത് തെറ്റാണോ?  ഇനി നമ്മിൽ ലഭിക്കാത്ത സ്നേഹം തേടി അവർ അലയുന്നെങ്കിൽ നാമും അതിനുത്തരവാദിയല്ലേ?   നമ്മെ ഏറ്റവും സ്നേഹിക്കുന്നവർ, നാം ഏറ്റവും സ്നേഹിക്കുന്നവർക്കായി പലപ്പോഴും പരിമിതികളും നിയമങ്ങളും മാറ്റിവെച്ച് നമുക്ക് ക്രിസ്തുവാകേണ്ടി വരും

ക്രിസ്തു സ്നേഹം എന്ന് പറയുന്നത് കണ്ണിനു പകരം കണ്ണോ പല്ലിനു പകരം പല്ലോ അല്ല, മറിച്ച് ഒരു കാതം കൂടെ നടക്കാൻ ആവശ്യപ്പെടുന്നവന് കൂടെ രണ്ടു കാതം നടക്കാനും, പുറങ്കുപ്പായം    കൂടി ഊരി കൊടുക്കാനും, അടിക്കാനായി മറു ചെകിട് കൂടി  കാണിച്ചു കൊടുക്കുവാനുമുള്ള വലിയ ധൈര്യമാണ്. 

തെറ്റ് ചെയ്യുമ്പോഴും കാലിടറി വീഴുമ്പോഴും വിധികർത്താക്കളായി നമുക്ക് മാറാതിരിക്കാൻ ശ്രമിക്കാം, മറിച്ച് അവിടെയെല്ലാം രണ്ടു കൈകളും നീട്ടി കാത്തിരിക്കുന്ന പിതാവാകാൻ, മാതാവാകാൻ അങ്ങനെ യഥാർത്ഥ സ്നേഹവും ക്രിസ്തുസ്നേഹവും നമ്മിലൂടെ പകരപ്പെടാൻ നമുക്കു ശ്രദ്ധിക്കാം.  അങ്ങനെ വരുമ്പോൾ നമ്മുടെ കുട്ടികൾ സ്നേഹം തേടിപ്പോയി വഞ്ചിതരാകില്ല.  ആശ്വാസം തേടി അപകടത്തിൽ പെടില്ല

കരുണയുടെ ഈ വർഷത്തിൽ നമുക്കും മകൻറെ വരവ് കാത്തിരിക്കുന്ന പിതാവിനെപ്പോലെ ഇരുകൈകളും നീട്ടി നമുക്ക് വേണ്ടവരെ സ്വീകരിക്കാം, അങ്ങനെ അവരും രുചിച്ചറിയട്ടെ  നമ്മിലെ ക്രിസ്തുവിനെ

Views: 129

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by mercy jose on December 14, 2015 at 14:23

എൻറെ മകളുടെ, മകൻറെ ജീവിത പങ്കാളിയുടെ മാതാപിതാക്കളുടെ മുൻപിൽ ക്രിതുവാകാൻ എനിക്ക് കഴിഞ്ഞോ??

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service