ബാഗൊന്നു വാങ്ങി പിടിച്ചിരുന്നെങ്കിൽ…(എന്‍റെ ബസ്‌ യാത്ര)

അന്നും പതിവുപോലെ സ്കൂള്‍വിട്ടു പതിവായി കേറുന്ന ബസില്‍ കേറി. സ്കൂള്‍ വിട്ട് ബസില്‍ കയറണമെങ്കില്‍ അത്യാവശo യുദ്ധവും കരോട്ടയും നടത്തണം. അന്ന് വളരെ വൈകിയാണ് സ്കൂളില്‍ നിന്നും പോകാന്‍ സാധിച്ചത്. പതിവായി കയറുന്ന ബസില്‍ പതിവിലധികം തിരക്കുണ്ട്. സീറ്റുകള്‍ എല്ലാം നിറഞ്ഞു. ഞാനും എന്‍റെ കൂട്ടുകാരിയും മറ്റ് രണ്ടുപേരും മാത്രമേ കന്പിയില്‍ തൂങ്ങി നില്‍പ്പുള്ളു. ഞങ്ങള്‍ ടിക്കറ്റ്‌ എടുത്തു. സ്വസ്ഥമയി യാത്ര ആരംഭിച്ചു. കണ്ടക്ടര്‍ പറയുന്നു.’ മുന്നോട്ട് നീങ്ങി നില്ക്കാന്‍, പോര്‍ട്ടര്‍ പറയുന്നു. ‘ പുറകോട്ടു നീങ്ങി നില്ക്കാന്‍’. കണ്‍ഫ്യുഷനില്‍പ്പെട്ട് ഏകദേശo മധ്യഭാഗത്തായി സ്ഥാനമുറപ്പിച്ചു.

അടുത്ത സ്റ്റോപ്പില്‍ എത്തിയപ്പോള്‍ അവിടുന്നും കയറി കുറെയധികംപേര്‍. ഈസ്റ്ററിനോടടുത്ത ദിനങ്ങള്‍ ആയതുകൊണ്ടാവാം ഇത്രയും തിരക്ക്. ഈ തിരക്കിനിടയില്‍ ഒരു അമ്മയും കയറി ഒരു കൈകുഞ്ഞുമായി. മുന്‍ നിരയില്‍ അമ്മ ചുറ്റിനും പരതി ഒരു സീറ്റിനു വേണ്ടി. ആരും മൈന്‍ഡ് ചെയ്തില്ല. പെട്ടന്ന് പുറകില്‍ നിന്നും ഒരു വിളി………വിളിച്ചത് ഒരു കോളേജ് വിദ്യാര്‍ഥിയായിരുന്നു. ആ പെണ്‍കുട്ടി സീറ്റൊഴിഞ്ഞ് അമ്മയേയും കുഞ്ഞിനേയും സുഖമായി ഇരുത്തി. കയ്യില്‍ വലിയൊരു ബാഗുണ്ട്‌ ഒപ്പം ഏതാനും ചെറിയ ഒരു ബാഗും. ഈസ്റ്റര്‍ വെക്കെഷനു വീട്ടിലേക്ക് പോകുന്നതായിരിക്കണം. വളരെ ഫ്രീ ആയി ഇരിക്കുന്ന ഒരുപാടു ചെറുപ്പക്കാര്‍ ഉണ്ടായിരുന്നു. ആരും സീറ്റൊഴിഞ്ഞ് കൊടുക്കാന്‍ മനസായില്ല എന്നുമാത്രമല്ല, ആ കെട്ടുകള്‍വാങ്ങി പിടിക്കാന്‍ പോലും ആരും തയ്യാറായില്ല. പലവസരങ്ങളിലും സ്കൂള്‍വിട്ട് ക്ഷിണിച്ചു വരുമ്പോള്‍ ബാഗ് ഒന്നു വാങ്ങി പിടിക്കാന്‍പോലും തയ്യാറാകാത്തവര്‍ അല്ലെങ്കില്‍ മനസില്ലാമനസോടെ വാങ്ങി പിടികുന്നവര്‍. ഇതൊക്കെ ആ കുട്ടിക്കും അനുഭവം ഉണ്ടാവും . അതായിരിക്കും ബാഗ് ഒന്നു പിടിക്കാന്‍ പോലും ആവശ്യപ്പെടാതിരുന്നത്. എന്നാല്‍ ചിലരാകട്ടെ, സുമനസോടെ വാങ്ങുന്നവരും ഉണ്ട്. എന്തായാലും, കുറച്ചു പേരെങ്കിലുംആ യുവതിയെ ഓര്‍ത്തു അഭിമാനിച്ചിട്ടുണ്ടാവും. ആ അമ്മയ്ക്ക് ഒരു ഒരു സീറ്റു കൊടുക്കക എന്നത് നമ്മുടെ കടമയാണ്. നമ്മുടെ ഹ്യദയത്തിന്‍റെ കരുണ, നമ്മുടെ മനുഷ്യത്വം. ഇതു പ്രകടിപ്പിക്കാന്‍ അവസരങ്ങള്‍ ലഭിക്കാറില്ല. എന്നാല്‍ , കിട്ടുന്ന അവസരങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ലല്ലോ. പലതവണ ആ കുട്ടിയെയൊന്നു കാണാന്‍ തിരിഞ്ഞുനോക്കിയെങ്കിലും തിരക്കെറിവന്നതിനാല്‍ കാണാന്‍ സാധിച്ചില്ല.

ബസ് ഇഴഞ്ഞ് ഇഴഞ്ഞ് നീങ്ങുന്നു. ബ്രേക്ക്‌ പിടിച്ചതിന്റെ ആഘാതത്താല്‍ നടുവില്‍ നിന്നഞാനും ഏകദേശoപുറകില്‍ എത്തി. ആദ്യം പോര്‍ട്ടര്‍ പറഞ്ഞത് ഇപ്പോള്‍ സഫലമായി. എനിക്ക് സന്തോഷമയി . ആ കുട്ടിയെ ഒന്നു കാണാന്‍ സാധിച്ചു. അടുത്ത സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ ആ അമ്മയും കുഞ്ഞും അവിടെ ഇറങ്ങി. ആ പെണ്‍കുട്ടി വീണ്ടും അവിടെ ഇരുന്നു. എന്‍റെപ്പമുണ്ടായിരുന്നു ഫ്രണ്ട് എവിടെയാണെന്നുപോലും അറിയില്ല. വീണ്ടും കയറി ഒരുപാടുപേര്‍. ബസിലെ തിരക്ക് കാണുമ്പൊള്‍ തോന്നിപോകും കേരളത്തില്‍ ഇത്രയും ജനസംഖ്യയുണ്ടോയെന്ന്‍. ജരാനരകള്‍ ബാധിച്ച ഒരമ്മച്ചിയും കയറിയിട്ടുണ്ട്. അമ്മച്ചിക്ക് കന്പിയില്‍ തൂങ്ങി നില്ക്കാനൊട്ട് എത്തത്തുമില്ല. ബസിലെ ആള്‍ക്കാരുടെ മനപ്പൊരുത്തം ഒന്നായിതിനാല്‍ ആ അമ്മച്ചിയേയും ആരും മൈന്‍ഡ് ചെയ്തില്ല ഈ പെണ്‍കുട്ടിയൊഴികെ. വീണ്ടും അവളുടെ സീറ്റു അമ്മച്ചിക്കു കൊടുത്തു. അവള്‍ നിന്നു. ആ കുട്ടിയെ ഒന്നു നന്നായി ശ്രദ്ധിച്ചു. മെലിഞ്ഞ ഒരു സുന്ദരി കുട്ടി.നെറ്റിയില്‍ ഒരു തടിച്ച നീണ്ട കറുത്ത പാടുണ്ട്. അതുമാത്രമാണ് അവളുടെ ഭംഗിക്കൊരു കോട്ടം. അവളുടെ ഹ്യദയത്തിന്‍റെ ഭംഗിക്കൊരു കോട്ടവുമില്ല.

നാം നിത്യം കണ്ടുകൊണ്ടിരിക്കുന്ന ഒരു വസ്തുതയാണ്. ഇതിനെ വിസ്മരിക്കാനാവില്ല. നമ്മുടെ ദൃഷ്ടിയില്‍ ഇതു നിസാരമാണെങ്കിലും  ഈ കരുണ പ്രവ്യത്തിയിലൂടെ ‘സ്വർഗസ്ഥനായ നമ്മുടെ പിതാവിന്‌ മഹത്ത്വം’ കൈവരും.’— (മത്താ. 5:16)

ആ യുവതിയില്‍ നിന്ന് നമുക്കും പഠിക്കാം.

Views: 602

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by Shaji Jose on March 23, 2016 at 11:21

congrats for your sincere expressions..

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service