പതിനഞ്ചു നോയമ്പ്

പതിനഞ്ചു നോയമ്പ്

ഓഗസ്റ്റ് ഒന്ന് മുതൽ പ.സഭ പതിനഞ്ചു നോയമ്പ് ആചരിക്കുകയാണ് . പ . മാതാവിന്റെ സ്വർഗ്ഗാരോപണത്തിനായി ഒരുങ്ങുന്ന കാലയളവാണ് ഇത് . വിശുദ്ധ ജനനിയുടെ ഏറ്റവും പുരാതനമായ തിരുനാളാണ് സ്വർഗ്ഗാരോപണം.1950 നവംബർ 1-ന് പന്ത്രണ്ടാം പീയുസ് മാർപാപ്പ മാതാവിന്റെ സ്വർഗ്ഗാരോപണം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചു. അനുഗ്രഹീതയായ കന്യകാ മാതാവ് ദേഹവും ദേഹിയും ഒരുമിച്ച് ദൈവസന്നിധിയിലേക്ക് കരേറ്റപ്പെട്ടുവെന്നത് ഒരു വിശ്വാസസത്യമാകുന്നു. പരിശുദ്ധ ജനനിയുടെ സ്വർഗ്ഗാരോപണ വൃത്താന്തം യേശുവിന്റെ ശിഷ്യന്മാരിൽ നിന്നു തന്നെയാണ് നമുക്ക് ലഭിക്കുന്നത്.ഉദ്ഭവ പാപത്തിന്റെ എല്ലാ മാലിന്യങ്ങളിൽ നിന്നും സ്വതന്ത്രയാക്കി സൂക്ഷിക്കപ്പെട്ടിരുന്ന നിർമ്മലകന്യക അവളുടെ ഇഹലോക വാസത്തിന്റെ പരിസമാപ്തിയിൽ ആത്മശരീരങ്ങളോടെ സ്വർഗ്ഗീയമഹത്വത്തിലേക്ക് എടുക്കപ്പെട്ടു. ഭാഗ്യവതിയായ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണം തന്റെ പുത്രന്റെ പുനരുത്ഥാനത്തിലുള്ള അനന്യമായ പങ്കുചേരലും മറ്റു ക്രൈസ്തവരുടെ പുനരുത്ഥാനത്തിന്റെ മുന്നാസ്വാദനവുമാണ് എന്ന് സഭ പഠിപ്പിക്കുന്നു.
സുര്യനെ വാസനമായും ചന്ദ്രനെ പാദപീഠമായും പന്ത്രണ്ടു നക്ഷത്രങ്ങളെ കിരീടമായും ധരിച്ചു കൊണ്ട് സ്വാർഗത്തിൽ നമുക്ക് വേണ്ടി 'അമ്മ പുത്രൻ തമ്പുരാനോട് മാധ്യസ്ഥം യാചിക്കുന്നുണ്ട് ,


നമുക്ക് പതിനഞ്ചു നോയമ്പ് ഭക്തിയോടു കൂടെ നോക്കി പ. അമ്മയുടെ സ്വർഗ്ഗാരോപണ തിരുനാളിനായി ഒരുങ്ങാം

Views: 103

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service