എന്റെ മകൾ അമിയ മദർ തേരേസായുടെ സമ്മാനം: കപിൽ ദേവ്

1983ൽ ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കീരീടം നേടിക്കൊടുത്ത നായകനാണ് കപിൽദേവ്. അഗതികളുടെ അമ്മയായ മദർ തേരേസായും ക്രിക്കറ്റ് ഇതിഹാസം കപിലും തമ്മിൽ എന്തു ബന്ധം ? ന്യായമായ ഒരു ചോദ്യം 
ഇതിനെക്കുറിച്ച് കപിൽ ദേവിന്റെ തന്നെ ഒരു വിവരണം താഴെ ചേർക്കുന്നു

"എതൊരാളെയും പോൽ ഞാനും മദർ തേരേസായെക്കുറിച്ചു കേട്ടിരുന്നെങ്കിലും മദറിന്റെ ജീവിതത്തിന്റെ അവസാനകാലത്തിലാണ് മദറിനെ കാണാൻ ഭാഗ്യം കിട്ടിയത്.

ഞാൻ അത്ഭുതപ്പെടുന്നു, എന്തുകൊണ്ട്? ചില കാര്യങ്ങൾക്ക് വിശദീകരണമില്ല.

ഇന്ത്യൻ ക്രിക്കറ്റ് ടീം 1983 ലെ പ്രൂഡൻഷ്യൽ ലോകകപ്പ് നേടി. 
മഹത്തായ വിജയമായിരുന്നു അത്.
ഞാൻ റോമിയെ വിവാഹം ചെയ്തു. സന്തോഷ പൂർവ്വം ജീവിതം മുമ്പോട്ട് നീങ്ങി.

പക്ഷേ ഒരു കുഞ്ഞു തരുന്ന സന്തോഷം ഞങ്ങളിൽ നിന്നു ഒഴിഞ്ഞുമാറി. വിവാഹിതരായിട്ട് പതിനാലു വർഷം കഴിഞ്ഞെങ്കിലും ഞങ്ങൾക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. ഇതിനെക്കുറിച്ച് ഞങ്ങൾ പത്രങ്ങളിൽ എഴുതിയിരുന്നു. ഞങ്ങൾ സന്തോഷകരമായി മറ്റുള്ളവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. പക്ഷേ ഞങ്ങളുടെ ജീവിതത്തിലെ ഒരു ശൂന്യത ആരും ദർശിച്ചില്ല.

ചില അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി 1995 ൽ ഞങ്ങൾ കൽക്കട്ട സന്ദർശിച്ചു. അപ്പോഴാണ് എന്റെ ഒരു സുഹൃത്ത് മദറിനെ കാണാൻ അവസരമൊരുക്കിയത്.

സുഹൃത്ത് ഞങ്ങളെ മദർ തേരേസായ്ക്കു പരിചയപ്പെടുത്തി.
മദർ ബലഹീനയായി കാണപ്പെട്ടു.
മദറിനു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഈ കണ്ടുമുട്ടൽ ഞങ്ങൾക്ക് വലിയ സന്തോഷം നൽകി.

ഞങ്ങളുടെ ജീവിതത്തിലെ സന്തോഷമില്ലായ്മയെക്കുറിച്ചു സുഹൃത്ത് മദറിനെ അറിയിച്ചു.
മദർ ഞങ്ങളെ അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു: " ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ടാ ദൈവം ദയാലുവാണ് ".
അവരുടെ ഏതെങ്കിലും ഒരു അനാഥാലയത്തിൽ നിന്നും ഒരു കുത്തിനെ ദത്തെടുക്കാൻ അനുവദിക്കും എന്നാണ് ഞാൻ കരുതിയത്.
ദൈവം നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണന്നു വളരെ ശാന്തതയോടെ പറഞ്ഞു.
എന്റെ ഉള്ളിൽ സമാധാനം അനുഭവിച്ചു.

മാസങ്ങൾ കടന്നു പോയി, ഈ സന്ദർശനവും ഞാൻ മറന്നു. ഒരു ദിവസം കൽക്കത്തയിലെ സുഹൃത്തിന്റെ ഒരു ഫോൺ കോൾ, മദർ റോമിയുടെ കാര്യം അന്വേഷിച്ചു എന്നു പറഞ്ഞു.
എനിക്ക് സന്തോഷമായി കാരണം എന്റെ ഭാര്യ അപ്പോൾ അഞ്ചുമാസം ഗർഭണിയായിരുന്നു. ഞങ്ങൾ മദർ തേരേസായെ ഇക്കാര്യം അറിയിച്ചിരുന്നില്ല.
മദറിനു റോമിയുടെ ഗർഭാവസ്ഥയെക്കുറിച്ച് അറിവുണ്ടായിരുന്നതുകൊണ്ടാണ് റോമിയുടെ കാര്യം പ്രത്യേകം ചോദിച്ചതെന്ന് അപ്പോൾ എനിക്ക് മനസ്സിലായി.
മദർ തേരേസായുടെ അനുഗ്രഹമാണ് റോമിയുടെ ഗർഭധാരണത്തിനു നിദാനമെന്ന് എന്റെ മനസ്സ് ആവർത്തിച്ചു പറഞ്ഞു.

ഇത് അതുല്യമായ ഒരു ആത്മീയ അനുഭവമായിരുന്നു. കുറച്ചു മാസങ്ങൾക്ക് ശേഷം ഞങ്ങൾക്ക് ഒരു പെൺകുഞ്ഞു പിറന്നു. കുട്ടിയുടെ ജനന ശേഷം മദറിനെ കാണാൻ ഞങ്ങൾക്ക് സാധിച്ചില്ല. പക്ഷേ എപ്പോഴും ഞാൻ എന്റെ സുഹൃത്തക്കളോട് മദറിന് , റോമിയുടെ ഗർഭധാരണത്തെക്കുറിച്ച് അറിയാമായിരുന്നു എന്നു പറയും.

1997 മദർ നമ്മെ വിട്ടു പോയി.
മദർ തേരേസായെ കാണാന്നും അവളുടെ അനുഗ്രഹം ഏറ്റുവാങ്ങുവാനും എനിക്ക് ഒരവസരം കിട്ടി അതിന് ഞാൻ എന്നും നന്ദിയുള്ളവനാന്ന് 
എന്റെ പുത്രി അമിയ (Amiya) മദർ തേരേസായുടെ സമ്മാനമാണ് ".

Views: 32865

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service