ചാമിമാർ ചിരിക്കുമ്പോൾ

ഓണത്തിന് മലയാളിക്കൊരു സന്തോഷ വാർത്ത, നമ്മുടെ പാവം ചാമിയെ സുപ്രീം കോടതി വധ ശിക്ഷയിൽ നിന്നൊഴിവാക്കി. നീതി പീഠ ത്തെ കുറ്റം പറയാനാവില്ല, അവർക്ക് തെളിവില്ലാതെ ആരെയും ശിക്ഷിക്കാൻ കഴിയില്ല. പക്ഷെ  നെഞ്ച് പൊട്ടിക്കരയുന്ന ഒരമ്മയെയും, വിതുമ്പിക്കരയുന്ന ഒരു സഹോദരനെയും ഇന്ന് ദൃശ്യ മാധ്യമങ്ങളിൽ കണ്ടപ്പോൾ കണ്ണു നിറഞ്ഞുപോയി. ഒരു സൗമ്യയെ ചുമ്മാ ട്രെയിനിൽ നിന്നും തള്ളിയിട്ട് ബലാത്സംഗം ചെയ്തതിനാ ആ പാവത്തിനെ തൂക്കിലേറ്റാൻ കേരളത്തിലെ കോടതികൾ വിധിച്ചത്. വീണകൂട്ടത്തിൽ പരുക്കേറ്റ ആ പെണ്ണ് മരിച്ചു പോയി എന്നുള്ളത് സത്യമാ, പക്ഷെ അതിനൊക്കെ തെളിവുണ്ടോന്ന് ജഡ്ജി സാറ് ചോദിച്ചപ്പോൾ നമ്മുടെ വക്കീലദ്ദേഹം അങ്ങോട്ടുമിങ്ങോട്ടും നോക്കിയത്രേ. അവളെ കൊന്നതിന് തെളിവുണ്ടോ? ബലാൽസംഗം ചെയ്തപ്പോൾ വല്ല ഹൃദയാഘാതം വന്നതാരിക്കും. അല്ല അവളെ പീഡിപ്പിച്ചതിന് തെളിവുണ്ടോ? ഇനിം സൗമ്യ ട്രെയിനിൽ നിന്നും ചാടിയതാണോ, കൂടെ ചാടിയപ്പോൾ ചാമി മുകളിൽ വീണു കാണും, ഛെ....ചുമ്മാതെ ഓരോന്ന് ചിന്തിചിന്തിച്ച്  നമ്മൾ തല പുണ്ണാക്കി. വെറുതെ എല്ലാരുംകൂടി ആ പാവം ഗോവിന്ദച്ചാമിയെ പീഡിപ്പിച്ചു, ഇനിയുള്ള കാലം നല്ല പൊറോട്ടയും ബീഫും കഴിച്ച് അദ്ദേഹത്തിന് സുഖമായി കഴിയാം. സഹോദരി ഞങ്ങൾക്കൊന്നും ചെയ്യാൻ പറ്റില്ലല്ലോ എന്നോർത്ത് ദുഃഖിക്കുന്നു. നമ്മുടെ നാട്ടിൽ ഇനിയും ശാരിമാരും, ജിഷമാരും, സൗമ്യമാരും പീഡനമേറ്റു പിടഞ്ഞു പിടഞ്ഞു മരിക്കും. അവരുടെ അമ്മമാർ നെഞ്ചുകീറി കരയും, മാധ്യമങ്ങൾ ചർച്ച നടത്തും. പ്രതിപക്ഷങ്ങൾ സമരങ്ങൾ നടത്തും, മുഖ്യമന്ത്രിമാർ ആശ്വസിപ്പിക്കും.ഇതിനിടയിൽ  നീതി വ്യവസ്ഥയുടെ പഴുതിലൂടെ കുറ്റവാളികൾ രക്ഷപെടും. നൂറ്  കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്  എന്ന ബഞ്ചമിൻ ഫ്രാങ്ക്ലിന്റെ പ്രശസ്തമായ വാചകം മാറ്റി എഴുതാൻ കാലമായോ?

-- 

Views: 133

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service