മാർപ്പാപ്പയെ ഔദ്യോഗികമായി യു.എ.യിലേക്ക് ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനും സംഘവും വത്തിക്കാനിൽ.

മാർപ്പാപ്പയെ ഔദ്യോഗികമായി യു.എ.യിലേക്ക് ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനും സംഘവും വത്തിക്കാനിൽ.
 

അബുദാബി: സര്‍വസൈന്യാധിപന്‍ കൂടിയായ അബുദാബി രാജകുമാരന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനും പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. സമാധാനവും സ്ഥിരതയും സംബന്ധിച്ച് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തി. വത്തിക്കാനിലായിരുന്നു കൂടിക്കാഴ്ച. 

ലോകമെമ്പാടും സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നതിന് വേണ്ട മാര്‍ഗങ്ങള്‍ ആരാഞ്ഞതായി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ആഗോളസമൂഹത്തില്‍ സുരക്ഷിതത്വവും വികസനവും നിലനിര്‍ത്താനായി സഹകരിക്കാന്‍ തങ്ങള്‍ക്ക് യാതൊരു മടിയുമില്ലെന്ന് വ്യക്തമാക്കിയതായി രാജകുമാരന്‍ അറിയിച്ചു. സഹവര്‍ത്തിത്വമില്ലായ്മയാണ് ലോകം ഇന്ന് കാണുന്ന ഭീകരതയ്ക്ക് കാരണമെന്നും രാജകുമാരന്‍ പറഞ്ഞു. അതിനാല്‍ സമാധാനമൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹവര്‍ത്തിത്തവും നീതിയും നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

എല്ലാ രാജ്യങ്ങളും തമ്മില്‍ അടിയന്തരമായി സഹകരണം ശക്തമാക്കണം. വിവിധ വിശ്വാസങ്ങളെയും മതങ്ങളെയും ആദരിക്കണം. ഇസ്ലാം സമാധാനത്തിന്റെ മതമാണ്. എന്നാല്‍ ഭീകരര്‍ മതത്തിന്റെ പേരില്‍ വ്യത്യസ്തമായ സമീപനമാണ് കൈക്കൊളളുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 
സര്‍ ബനിയാസ് ഐലെന്റിന്റെ ചരിത്ര പ്രാധാന്യത്തെ കുറിച്ചുള്ള പ്രത്യേക പുസ്തകമാണ് രാജകുമാരന്‍ മാര്‍പാപ്പയ്ക്കായി സമ്മാനിച്ചത്. ഏഴാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും ഇവിടെ പള്ളികളും ആരാധാനാലയങ്ങളും നിലനിന്നിരുന്നതായി ചരിത്രഗവേഷകര്‍ കണ്ടെത്തിയിരുന്നു. അന്നു മുതല്‍ തന്നെ യുഎഇ, വിവിധ മതങ്ങളേയും സംസ്‌കാരങ്ങളേയും സ്വാഗതം ചെയ്തിരുന്നതിനുള്ള തെളിവായിട്ടാണ് സര്‍ ബനിയാസ് ഐലെന്റ് നിലകൊള്ളുന്നത്. 

ഷെയ്ഖാ ഫാത്തിമ ബിന്റ് മുഹമ്മദ് ബിന്‍ സെയ്ദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന നിര്‍മ്മിച്ച പ്രത്യേക പരവതാനിയും മാര്‍പാപ്പയ്ക്ക് സമ്മാനമായി യുഎഇ സംഘം നല്‍കി. അഫ്ഗാനിസ്ഥാനിലെ ഗ്രാമങ്ങളില്‍ വസിക്കുന്ന പെണ്‍കുട്ടികളുടെ ഉന്നമനത്തിനായിട്ടാണ് ഷെയ്ഖാ ഫാത്തിമയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന ഊന്നല്‍ നല്‍കുന്നത്. 

ബലിപെരുന്നാളിനു ശേഷമുള്ള ദിവസം തന്നെ ഇറ്റലിയിലേക്ക് എത്തുകയും തന്നെ സന്ദര്‍ശിക്കുവാന്‍ താല്‍പര്യം കാണിക്കുകയും ചെയ്ത രാജകുമാരനെയും സംഘത്തെയും മാര്‍പാപ്പ തന്റെ നന്ദി അറിയിച്ചു. യുഎഇ ഭരണാധികാരിയായ ഷെയ്ഖ് ഖലീഫയെ തന്റെ പ്രത്യേക ആശംസകള്‍ അറിയിക്കണമെന്നും പാപ്പ സംഘത്തോട് അഭ്യര്‍ത്ഥിച്ചു.
 
ബലിപെരുന്നാളിനു ശേഷമുള്ള ദിവസം തന്നെ ഇറ്റലിയിലേക്ക് എത്തുകയും തന്നെ സന്ദര്‍ശിക്കുവാന്‍ താല്‍പര്യം കാണിക്കുകയും ചെയ്ത രാജകുമാരനെയും സംഘത്തെയും മാര്‍പാപ്പ തന്റെ നന്ദി അറിയിച്ചു. യുഎഇ ഭരണാധികാരിയായ ഷെയ്ഖ് ഖലീഫയെ തന്റെ പ്രത്യേക ആശംസകള്‍ അറിയിക്കണമെന്നും പാപ്പ സംഘത്തോട് അഭ്യര്‍ത്ഥിച്ചു.ഇ സന്ദര്‍ശിക്കണമെന്ന രാജ്യത്തിന്റെ ഭരണാധികാരിയുടെ ഔദ്യോഗിക ക്ഷണകത്ത് ഷെയ്ഖാ ലുബ്‌ന അല്‍ ഖ്വാസിമി മാര്‍പാപ്പയ്ക്ക് കൈമാറി. മേഖലയില്‍ കൂടുതല്‍ സമാധാനവും, സഹകരണവും വര്‍ദ്ധിപ്പിക്കുന്നതിനായി യുഎഇ വൈസ് പ്രസിഡന്റും ദുബായി ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നടത്തുന്ന ശ്രമങ്ങള്‍ക്ക് പാപ്പയുടെ സന്ദര്‍ശനം മുതല്‍കൂട്ടാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. 

ഒന്‍പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎഇയുമായി ആരംഭിച്ച നയതന്ത്ര ബന്ധത്തില്‍ വലിയ വളര്‍ച്ച കൈവരിക്കുവാന്‍ അല്‍ നഹ്യാന്‍ രാജകുമാരനും മാര്‍പാപ്പയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച വഴിതെളിയിക്കുന്നതായി അറേബ്യന്‍ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന ബിഷപ്പ് പോള്‍ ഹിന്റര്‍ അഭിപ്രായപ്പെട്ടു. സമീപ ഭാവിയില്‍ തന്നെ പരിശുദ്ധ പിതാവ് യുഎഇയിലേക്ക് ഒരു സന്ദര്‍ശനം നടത്തുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കും മതത്തിന്റെ പേരില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്കും യോജിച്ചുള്ള പരിഹാരം കാണുവാന്‍ സന്ദര്‍ശനം വഴിവയ്ക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. (വീഡിയോ കാണാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക)

Views: 768

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service