ടി വിയും വൈ ഫൈയും പോയപ്പോൾ

ടി വിയും വൈ ഫൈയും പോയപ്പോൾ

സെപ്റ്റംബറിൽ പള്ളിയിൽ വെച്ച് നടന്ന കരിസ്മാറ്റിക് ബേസിക് പ്രോഗ്രാമിനായി ഒരുങ്ങുമ്പോൾ ഒരു ടി വി അത്യാവശ്യമായി രണ്ടു മൂന്നു ദിവസത്തിനായി അറേഞ്ച് ചെയ്യണമായിരുന്നു.   ആ മീറ്റിങ്ങിൽ തടിക്കു പിടിക്കുന്ന പണിയൊന്നും ഏറ്റെടുക്കാതിരുന്ന ഞാൻ കൈ പൊക്കി.  ദിവസേനയുള്ള ന്യൂസ് കാണൽ,  വെള്ളിയാഴ്ചയും മറ്റവധി ദിവസങ്ങളിലും കാണുന്ന സിനിമകൾ ഇതൊക്കെ ഓർത്തപ്പോൾ ചെറിയൊരു വിഷം മനസ്സിൽ തോന്നി, എന്നിരുന്നാലും വലിയ ചിലവില്ലാത്തെ കിട്ടുന്ന പുണ്യമല്ലേ എന്ന് കരുതി വേണ്ടാ എന്ന് വെച്ചില്ല

ധ്യാനം കഴിഞ്ഞതേ ടി വി ഞാൻ വീട്ടിലെത്തിച്ചു കേബിൾ കണക്ട് ചെയ്തതെ മനസ്സിലായി കേബിൾ റീചാർജ് ചെയ്യാതെ ഇനി ടി വി കാണൽ നടക്കില്ലായെന്ന്, റീ ചാർജ് ചെയ്യാനായി ക്രെഡിറ്റ് കാർഡ് എടുത്ത ഞാൻ പെട്ടെന്നൊരു നിമിഷം ആലോചിച്ചു ടി വി വെക്കാതിരുന്ന രണ്ടു മൂന്നു ദിവസം ഏറെ സമയം പ്രാര്തഥനയിൽ ചിലവഴിക്കാൻ കഴിഞ്ഞു - തന്നെയുമല്ല മനസ് സ്വല്പം കൂടി ശാന്തമായിരുന്നു താനും.  ആ സ്വസ്ഥത കഴിഞ്ഞ രണ്ടു മാസമായി അനുഭവിക്കുന്നു, അത്യാവശ്യം ന്യൂസുകൾ അറിയാൻ ഓൺലൈൻ സംവിധാനങ്ങളുണ്ടല്ലോ. 

നാം ഒരു ചുവട് വെച്ചാൽ, ദൈവം രണ്ടു ചുവട് വെക്കും എന്നാണല്ലോ, അടുത്ത ദിവസം വൈ -ഫൈ  ഷെയർ ചെയ്തു തന്നിരുന്ന അയൽവാസി നാട്ടിൽ പോയി, മോഡം ഓഫും ചെയ്‌തു.  കപ്പയും ചക്കയും തിന്നു ജീവിച്ച നമ്മൾ കുബ്ബൂസിനെ സ്നേഹിക്കുന്നത് പോലെ തൽക്കാലം മൊബൈൽ ടാറ്റ മാത്രം ഉപയോഗിക്കുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു, രണ്ടാഴ്ചത്തെ ആ പരിശീലനം വീണ്ടും  സമയലാഭം ഉണ്ടാക്കുന്നു എന്ന് കണ്ടപ്പോൾ വൈ -ഫൈ ഷെയറിങ്ങും വേണ്ടാ എന്ന് വെച്ചു.  ചെറുതെങ്കിലും ഈ കൊച്ചു വിട്ടുകൊടുക്കലുകൾ എന്നെ ആല്മീയമായി ഒത്തിരിയേറെ അനുഗ്രഹിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു

 

നമ്മുടെ ലൗകീക  ജീവിതത്തിൽ നിന്നും ഇത്തരത്തിലുള്ള ഒത്തിരി ടി വി കളും വൈ - ഫൈകളും നാം എടുത്തു മാറ്റെണ്ടിയിരിക്കുന്നു, അപ്പോഴേ കാലിത്തൊഴുത്തിലെ സമ്പന്നത നമുക്ക് വെളിപ്പെട്ടു കിട്ടുകയുള്ളു.  എല്ലാ രീതിയിലും നാം ധനവാന്മാരായാൽ തീർച്ചയായും നമ്മുടെ സ്ഥാനം അബ്രഹാമിന്റെ മടിയിലാവില്ല, നമ്മുടെ ജീവിതത്തിൽ എവിടെയാണ് ദൈവം നമ്മളെ ലാസറാകാൻ വിളിച്ചിരിക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാം - അതുവഴി നാം മാലാഖാമാരാൽ നയിക്കപ്പെടുന്നുവെന്നും, സ്വർഗ്ഗരാജ്യത്തിലെ സമ്പന്നമായ വിരുന്നിനായി ഒരുക്കപ്പെടുന്നുവെന്നും.

Views: 209

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service