മനുഷ്യാവകാശം മാവോയിസ്റ്റുകൾക്ക് മാത്രമോ?

മനുഷ്യാവകാശം മാവോയിസ്റ്റുകൾക്ക് മാത്രമോ?

നിലമ്പൂർ വനത്തിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾക്കുവേണ്ടി വാദിക്കാൻ ധാരാളം മനുഷ്യാവകാശ പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും രംഗത്തെത്തിയിരിക്കുന്നു. മനുഷ്യാവകാശം തീവ്രവാദികൾക്കും ഉഗ്രവാദികൾക്കും മാത്രമായി നീക്കി വച്ചിട്ടുണ്ടോ? ഭാരതത്തിൽ 3000 ത്തിലധികം പോലീസുകാരെയാണ് ഈ മാവോയിസ്റ്റുകൾ കൊന്നൊടുക്കിയത്. ആ പാവങ്ങൾക്ക് ഈ മനുഷ്യാവകാശം ബാധകമല്ലേ, പതിനായിരക്കണക്കിന് സാധാരണക്കാർ ഇതിനോടകം ഉഗ്രവാദികളുടെ ആക്രമത്തിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. അവർക്കൊന്നും ഈ മനുഷ്യാവകാശം ബാധകമല്ലേ? ആയുധം താഴെ വച്ച് മുഖ്യ ധാരയിലേക്ക് കടന്ന് വന്ന് ജനകീയ പ്രശ്നങ്ങളിൽ ഇടപെടാൻ ഈ മാവോയിസ്റ്റുകളെ പ്രേരിപ്പിക്കുകയല്ലേ ഈ മനുഷ്യാവകാശ പ്രവർത്തകർ ചെയ്യേണ്ടത്. പൊതു സമൂഹത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നിയുക്തരായിരിക്കുന്ന പോലീസ് സേനയുടെ മനോവീര്യം തകർക്കുന്ന പൊതു-മാധ്യമ-രാഷ്ട്രീയ ചർച്ചകൾ അവസാനിപ്പിക്കുന്നതല്ലേ നല്ലത്. 

 

Views: 80

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service