നമുക്ക് എട്ടു നൊയമ്പിനായി ഒരുങ്ങാം

നമുക്ക് എട്ടു നൊയമ്പിനായി ഒരുങ്ങാം

സെപ്റ്റംബർ 1 മുതൽ 8 വരെ നാം പ . അമ്മയുടെ ജനനതിരുനാളിനോടനുബന്ധിച്ച എട്ടു നൊയമ്പിനായി ഒരുങ്ങുകയാണല്ലോ . ഉപവാസത്തോടും പ്രാർത്ഥനയോടും കൂടി ഇതാചരിക്കുവാൻ നമുക്ക് ശ്രെമിക്കാം .


ലോക രക്ഷകനു മാതാവായി തീരുവാനായി , അമലോത്ഭവയായി ദൈവം പ . മറിയത്തെ തിരഞ്ഞെടുത്തു.ദൈവത്തിനു തന്റെ ഏകജാതനെ ഭൂമിയിലേക്ക് അയക്കാൻ ഒരു മനുഷ്യസ്തീയുടെ സഹായം ആവശ്യമായിരുന്നു. ആ തിരഞ്ഞെടുക്കപ്പെടലിന് അർഹയായ മറിയം മാലാഖാ വഴി ലഭിച്ച സന്ദേശം ഹൃദയത്തിൽ സ്വീകരിച്ചു. "ഇതാ കർത്താവിന്റെ ദാസി" എന്ന വാക്കുകളോടെ ദൈവഹിതത്തിനു തലകുനിച്ച ആ കന്യകയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ ദൈവം മനുഷ്യനായി രൂപമെടുത്തു. കർത്താവായ യേശുക്രിസ്തുവിൽ ദൈവീകത്വവും മനുഷ്യത്വവും ഒന്നുപോലെ അതിന്റെ പൂർണ്ണതയിൽ സന്നിഹിതമായിരുന്നു. അതുകൊണ്ടുതന്നെ, യേശു, പിതാവായ ദൈവത്തിന്റെ മകനായിരിക്കുന്നതുപോലെതന്നെ കന്യാമറിയത്തിന്റെയും മകനാണ്. ഒട്ടേറെപ്പേരുകളിൽ വണങ്ങപ്പെടുന്ന പരിശുദ്ധ അമ്മയെ ഏറ്റവും അധികം ആദരവോടും സ്നേഹത്തോടും അഭിവാദനം ചെയ്യാൻ സാധിക്കുന്നത് "ദൈവമാതാവ്" എന്ന് അഭിസംബോധന ചെയ്യുന്പോഴാണ്.

പരിശുദ്ധ അമ്മയുടെ സാന്നിധ്യമുണ്ടായിരുന്ന കാനായിലെ ആ വീട്ടിലെ ഒരു ആവശ്യം തന്റെ സ്വന്തം ആവശ്യമായിക്കണ്ട്, അവർ ചോദിക്കാതെതന്നെ, അമ്മ നടത്തിക്കൊടുത്തു. ഇന്ന് നമ്മുടെ ഭവനങ്ങളിൽ പരിശുദ്ധ അമ്മയ്ക്ക് സ്ഥലം നൽകാനായാൽ, നമ്മുടെ ആവശ്യങ്ങളിലും ആഗ്രഹങ്ങളിലും ഇതുതന്നെ സംഭവിക്കും. തന്നോട് ചോദിക്കാത്തവർക്കുവേണ്ടി പുത്രന്റെ സന്നിധിയിൽ പ്രാർത്ഥനയുമായി ചെന്ന ആ അമ്മ, തന്നോടു ചോദിക്കുന്നവർക്കുവേണ്ടി ഈശോയിൽനിന്ന് എത്രയധികം അനുഗ്രഹങ്ങൾ വാങ്ങിത്തരാതിരിക്കുകയില്ല, എന്ന് വിശുദ്ധ അൽഫോൻസ്‌ ലിഗോരി ചോദിക്കുന്നു
അതുകൊണ്ടു നമുക്ക് എട്ടു നൊയമ്പിനായി പ്രാർത്ഥനയോടുകൂടി ഒരുങ്ങാം

Views: 171

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by Ernest Bob on September 25, 2017 at 7:33

ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. (അപ്പ. പ്രവ. 4. 12)

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service