ഇനിയും സമയമുണ്ട്....

ചിന്താ സാഗരത്തിന്റെ തിരമാലകൾ ഏററവും കൂടുതൽ ആർത്തിരമ്പുന്നത് എപ്പോഴായിരിക്കും.. ?

എനിക്ക് തോന്നുന്നത് ഒരാൾ രോഗശയ്യയിൽ ആയിരിക്കുമ്പോഴായിരിക്കും ... അല്ലെങ്കിൽ മാരക പാപത്തിൽ  വീണു പോകുമ്പോൾ ആയിരിക്കാം....

ഇനി പ്രതിക്ഷിക്കാനൊന്നുമില്ല എന്നു തിരിച്ചറിയുമ്പോൾ.... ഇതൊക്കെ വരാതെ നോക്കാനുള്ള അറിവ് നിനക്കില്ലേ ?...

കുറച്ച് കൂടി ശ്രദ്ധിക്കാമായിരുന്നില്ലേ ?...

ചോദ്യത്തിരമാലകൾ ഒന്നിന് പുറകിൽ ഒന്നായി ഉയരും ...

ഇതിനൊക്കെ മറുപടി പറയാൻ നിന്നാൽ എന്റെ രോഗം മാറുമോ ...

പാപം മോചിക്കപ്പെടുമോ...

നഷ്‌ടപ്പെട്ടത് തിരിച്ചു കിട്ടുമോ...

ഇനി തലേ ദിവസത്തേക്ക് എനിക്ക് തിരിച്ച് നടക്കാൻ പറ്റുമോ..?

എന്തായാലും മേശപ്പുറത്തിരുന്ന ഗ്ലാസ് തറയില് വീണുടഞ്ഞു, ഇനി കുട്ടീനെ തല്ലീട്ട് എന്താ കാര്യം ...?

ഇനി ഉടയാതിരിക്കാൻ നോക്കാം ...

അതല്ലേ ചെയ്യാൻ പറ്റൂ...ചിലർ ജീവിതം അവസാനിപ്പിക്കാൻ നോക്കുന്നു... എന്നാൽ അതു അവർ തനിക്കു ലഭിക്കാവുന്ന നിത്യ ജീവൻ വരെ ഇല്ലാത്തക്കുന്നു...

 

അവൻ പറഞ്ഞു... "ഞാൻ വന്നത് പാപികളെ തേടിയാണ്.... പാപം എത്ര കടും ചുവപ്പാണെങ്കിലും ഞാൻ അതു മഞ്ഞിനേക്കാൾ വെണ്മയുള്ളതാക്കും.. "

പലപ്പോഴും വീണു കിടക്കുന്നവരെ കൈപ്പിടിച്ച് ഉയർത്തുന്ന നിലപാട് നമുക്ക് വളരെ കുറവാണ് ... ധൈര്യമായിരിക്കു, ഞങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് ..

ഇതിനേക്കാൾ എത്രയോ വലിയ പ്രതിസന്ധികൾ കടന്നു പോയിരിക്കുന്നു തീർച്ചയായും ഇതും കടന്നു പോകും.. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഒന്ന് വിളിക്കൂ .. ഇങ്ങനെയൊക്കെ കേൾക്കുന്നത് തന്നെ എന്തൊരാശ്വാസമായിരിക്കും,,,,

യഥാർത്ഥത്തിൽ അവൻ വീണല്ലോ എന്ന ഒരു സ്വകാര്യ സന്തോഷം പലരും മനസ്സിൽ സൂക്ഷിക്കുന്നുണ്ടോ ,,,?ഉണ്ടെങ്കിൽ അത് മാറ്റുക ...

നല്ല മനസ്സുള്ളവരാകാം..

ഒരു വീഴ്ച ആർക്കും വരാം എന്നത് മറക്കാതിരിക്കുക

നമുക്ക് നല്ലത് ചിന്തിക്കാം....

നല്ലത് പറയാം,,,,

നല്ലത് പ്രവർത്തിക്കാം..

എല്ലാവരെയും പ്രാർത്ഥനയിൽ ഓർക്കുന്നു. നിങ്ങളുടെ നിയോഗങ്ങൾ അറിയിക്കുക. എല്ലാദിവസവും ബൈബിള്‍ വചനങ്ങള്‍, പ്രാർത്ഥനകൾ, ലേഖനങ്ങൾ, പ്രഭാഷണങ്ങൾ, ഗാനങ്ങൾ ലഭിക്കുവാന് ഈ പേജ് ലൈക് ചെയ്ത് https://www.facebook.com/anishkarimalooronline/ പോസ്റ്റുകൾ ഷെയർ ചെയ്യൂ  അങ്ങനെ ലോകസുവിശേഷവൽക്കരണത്തിൽ നമുക്കും പങ്കുചേരാം...  ഈശോയേ മഹത്വപ്പെടുത്താം. ആമേൻ.

 പ്രാര്‍ത്ഥനകളോടെ,   

അനീഷച്ചൻ.

നല്ല ദിനം നന്മദിനം...

Views: 76

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by James on March 4, 2018 at 3:18

Prayerfull wishes 

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service