അഴിച്ചു വെക്കേണ്ട പുറങ്കുപ്പായങ്ങൾ

വിശുദ്ധ യോഹന്നാൻറെ സുവിശേഷം 13 : 4 -5 വാക്യങ്ങൾ ഇങ്ങനെ വായിക്കും അവൻ എഴുന്നേറ്റ് മേലങ്കി മാറ്റി ഒരു തൂവാലയെടുത്ത് അരയിൽ കെട്ടി, അനന്തരം ഒരു താലത്തിൽ വെള്ളമെടുത്ത് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തൂവാല കൊണ്ട് തുടക്കുവാനും തുടങ്ങി.

നേതൃ നിരയിലുള്ളവരും അതിനായി ഒരുങ്ങുന്നവരും ഈ വചങ്ങൾ ഒന്ന് കൂടി വിചിന്തനം ചെയ്യുന്നത് നന്നാവും. പലപ്പോഴും നമ്മുടെ കൂട്ടായ്മകളും സംഘടനകളും ഇഴഞ്ഞു നീങ്ങാൻ കാരണം നേതൃത്വം, അധികാരത്തിന്റെ പുറങ്കുപ്പായം മാറ്റിവെച്ച് കൂട്ടാളികൾ സഞ്ചരിച്ച വഴികൾ മനസ്സിലാക്കുകയോ അവരുടെ കാലിലെ പൊടികൾ കഴുകാനായി സ്വയം താഴുകയോ ചെയ്യാത്തതല്ലേ ?

ക്രിസ്തീയ നേതൃത്വത്തിലെ വിജയം പലപ്പോഴും സ്വന്തം ആശയങ്ങളും പദ്ധതികളും പൂർണ്ണമായി മാറ്റിവെച്ച് കൂടെയുള്ളവരുടെ ആശയങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നതിലാവും. അങ്ങനെ വരുമ്പോൾ "അവൻ ചെയ്തത് പോലെ നമുക്കും ചെയ്യാനാകും"

Views: 72

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service