കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ മെത്രാന് മാര്‍ മാത്യു വട്ടക്കുഴി (86) നിര്യാതനായി. വാഴൂര്‍ ചെങ്കല്‍ തിരുഹൃദയ പള്ളി ഇടവകാംഗമാണ്. 1987 മുതല്‍ 2001 വരെ കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായിരുന്നു. ഫെബ്രുവരി 26നായിരുന്നു മെത്രാഭിഷേകം.
1930 ഫെബ്രുവരി 20ന് ജനിച്ചു. വാഴൂര്‍ എല്‍പി സ്കൂള്‍, 18ാം മൈല്‍ മാര്‍ത്തോമ യുപി സ്കൂള്‍, പൊന്‍കുന്നം കെവിഎം ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1947ല്‍ ചങ്ങനാശേരി പാറേല്‍ മൈനര്‍ സെമിനാരിയില്‍ വൈദികപഠനത്തിന് ചേര്‍ന്നു. ശ്രീലങ്കയിലെ കാന്‍ഡി, പൂന മേജര്‍ സെമിനാരികളില്‍നിന്നും വൈദിക പഠനത്തിനുശേഷം 1956ല്‍ മാര്‍ മാത്യു കാവുകാട്ട് പിതാവില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
എരുമേലി, ചങ്ങനാശേരി കത്തീഡ്രല്‍ എന്നിവിടങ്ങളിലെ അസിസ്റ്റാറ്റായി സേവനം ചെയ്ത ശേഷം 1959ല്‍ മാര്‍ മാത്യു കാവുക്കാട്ടിലിന്റെ സെക്രട്ടറിയും ചാന്‍സിലറുമായിരുന്നു. തുടര്‍ന്ന് കനോന്‍ നിയമത്തില്‍ ഡോക്ടറേറ്റ് ലഭിക്കുന്നതിനായി റോമില്‍ ഉപരി പഠനം നടത്തി. 1964- 73 വര്‍ഷങ്ങളില്‍ ചങ്ങനാശേരി അതിരൂപതയുടെ ചാന്‍സിലറായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷക്കാലം അമേരിക്കന്‍ ഐക്യനാടുകളുടെ അസിസ്റ്റാറ്റായിരുന്നു. തിരികെ നാട്ടിലെത്തിയപ്പോള്‍ ചങ്ങനാശേരിയുടെയും തുടര്‍ന്ന് പുതിയ രൂപതയായ കാഞ്ഞിരപ്പള്ളിയുടെയും ചാന്‍സിലറും വികാരി ജനറാളും ഒരുവര്‍ഷം അഡ്മിനിസ്ട്രേറ്ററുമായിരുന്നു.
2001 ജനുവരിയില്‍ പ്രായാധിക്യം കെണ്ടു മെത്രാന് സ്ഥാനം രാജിവച്ചു. ഇപ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 2005 മുതല്‍ 2006 വരെ ഒരുവര്‍ഷം നീണ്ടു നില്ക്കുന്ന പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷിച്ചു. വാഴൂര്‍ വട്ടക്കുഴി ജോസഫ് -റോസമ്മ ദമ്പതികളുടെ മകനാണ്
Add a Comment
ആദരാഞ്ജലികള്‍....
ആദരാഞ്ജലികള്‍....
© 2018 Created by EDAYAN COMMUNICATIONS.
Powered by
You need to be a member of EDAYAN to add comments!
Join EDAYAN