A Malayalam Poem on the Passion for Love

      നാഥാ, എന്തു ഞാന്‍ പകരം നല്‍കും

The Suffering

തുടച്ചിട്ടും മായാത്ത നിന്‍ ചോരപ്പാടുകളില്‍

മായ്ക്കുന്തോറുംമായാത്ത ചോരമണത്തില്‍

ആഴ്ന്ന് ആഴ്ന്ന് പോയ നിന്‍ സ്നേഹത്തില്‍

നാഥാ, എന്തു ഞാന്‍ പകരം നല്‍കും.

പച്ചഞരന്പുകള്‍ കിതപ്പില്‍ നീലിച്ചപ്പോഴും

ഉള്ളലയ്ക്കുന്ന ക്രൂരമാം ശുന്യതയില്‍ ഉരുകിയുരുകി

ഒടുവിലാ അവസാനതുള്ളിയും....

ഒരുമാത്ര ഞാന്‍ കിറിയ നിന്‍ ഹ്യദയവും

തറചേല്‍പ്പിച്ച ആണിപഴുതുകളും

ഈ മാത്രഞാനറിയുന്നു ആത്മാവിന്‍ നൊന്പരം

പാവപരിഹാരത്തിന്‍ ചൂടെത്ര ചൊരിഞ്ഞാലും 

അറിയില്ല നാഥാ,.............

നിര്‍ദ്ദയമായൊരു പിടച്ചിലോടെ

മരവിച്ച മനസുമായി മടങ്ങുകയാണ് നിന്‍ ഹ്യദയത്തിലേക്ക്

ഇനിയെനിക്കാവില്ല നാഥാ, നിന്‍ നിന്ദനo കാണാന്‍

പിഴയേറ്റുചൊല്ലുന്നു നാഥാ,

കേഴുന്നെനല്മാവ്,നിനക്കായി

എന്‍ പാവമെല്ലാം ക്രുശില്‍ ചേര്‍ത്തിടണെ

Views: 105

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service