പുതുവത്സര സന്ദേശം (NEW YEAR MESSAGE)

പുതുവത്സര സന്ദേശം (NEW YEAR MESSAGE)

2015 ൻറെ അവസാന ദിവസം ആണ് ഇന്ന് (ജനുവരി 31 ) അതുകൊണ്ട് തന്നെ നമ്മളുടെ കഴിഞ്ഞ കാലത്തേ - കഴിഞ്ഞ വർഷത്തെ ദൈവത്തിന്റെ അനുഗ്രഹത്തെ കുറിച്ച് ദൈവത്തിനു നന്ദി പറയാം . ഒരു വർഷം കൂടി നിർത്തുവാൻ തക്കവണ്ണം ദൈവം തിരുമനസയി . അല്ലാതെ നമ്മളുടെ മഹിമ കൊണ്ട് ഒന്നും അല്ല . ഭുമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി നാം മാറണം . ഉപ്പ് എന്നത് ഒരു വളം ആണ് . നാം മറ്റുള്ളവരെ വളർത്താൻ സന്നദ്ധരാകണം വി . പൗലോസ് ശ്ലീഹ പറയുന്നത് നിങ്ങൾ ഈ ലോകത്തിനു അനുരുപരകരുത് എന്നാണ് (റോമ 12:2)

ഇന്നത്തെ ലോകത്തിൽ ദൈവത്തെ മറന്നു ജീവിക്കുന്നവരുടെ എണ്ണം കൂടികൊണ്ടേ ഇരിക്കുന്നു . അതുകൊണ്ട് തന്നെ തിന്മയുടെ അളവും കൂടി. മനുഷ്യനെ മനുഷനായി കാണാതെ ഉപഭോഗ വസ്തു ആയി കാണുന്നു . ദൈവം മറ്റുള്ളവരെയും സ്വൊന്തം രൂപത്തിലും സാദ്രശ്യ ത്തിലും ആണ് സൃഷ്ടിച്ചത് എന്ന സത്യം പലരും മറന്നു പോകുന്നു. മറ്റുള്ളവരും അതെ ദൈവത്തിന്റെ മക്കൾ തന്നെ ആണ്. ജാതിയിലുടെയോ മതത്തിലുടെയോ അല്ല പ്രത്യുത മനുഷ്യന്റെ പ്രവർത്തിയിലുടെ ആണ് ദൈവത്തിന്റെ മഹത്വം വെളിപ്പെടെണ്ടത്

ഞാൻ അല്ല ക്രിസ്തു എന്നിൽ ജീവിക്കുന്നു എന്ന് പൌലോസിനെ പോലെ പറയുവാനും അത് കാണിച്ചു കൊടുക്കുവാനും ഈ 2016 ഇടയാകട്ടെ . ക്രിസ്തു കാണിച്ചു തന്ന പാത നമുക്ക് പിന്തുടരാം , ഈ ചെറിയവരിൽ ഒരാൾക്ക് ചെയ്യുമ്പോൾ എനിക്കാണ് ചെയ്യുന്നത് എന്ന് നാഥൻ പറഞ്ഞ വാക്കുകൾ മറ ക്കാതിരിക്കാം

Views: 319

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service