: UAE വിശുദ്ധ വാര തിരുക്കർമങ്ങൾ

യു,എ.ഇ യിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ നടന്ന പീഢാനുഭവ ആഴ്ചയിലെ തിരുക്കർമ്മങ്ങളിൽ ലക്ഷക്കണക്കിന് വിശ്വസികൾ പങ്കെടുത്തു. എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര എന്നീ റീത്തുകളിൽ മലയാളത്തിൽ തിരുക്കര്മങ്ങള്ക്കുള്ള എല്ലാ സൗകര്യവും ഒരുക്കിയിരുന്നു. യുദ്ധ ഭീതിയിലും സാമ്പത്തിക അസ്വസ്ഥതകളിലും ജീവിക്കുന്ന മലയാളികൾ വളരെ പ്രതീക്ഷയോടെയും പ്രാർത്ഥനയോടെയുമാണ് വി. കർമ്മങ്ങളിൽ പങ്കെടുക്കുന്നതെന്ന് യു,എ.ഇ യിലെ കരിസ്മാറ്റിക്ക് നവീകരണത്തിന്റെ ഡയറക്ടർ റവ.ഫാ. ജോൺ പടിഞ്ഞക്കര കപ്പുച്ചിൻ അറിയിച്ചു. . എല്ലാ വിശ്വാസികൾക്കും അവരുടെ ഭാഷകളിലും റീത്തിലും ഉള്ള ആരാധന ക്രമത്തിൽ തിരുക്കർമ്മ ശുശ്രൂഷകൾ നടത്തനുള്ള അനുമതിയും ക്രമീകരണങ്ങളും ഇവിടുത്തെ ബിഷപ്പ് പോൾ ഹിൻഡർ പിതാവ് നൽകിയിട്ടുണ്ട്. സഹനങ്ങൾക്കും പ്രശ്നങ്ങൾക്കും അപ്പുറത്തുള്ള ഉയർപ്പിൻറെ പ്രത്യാശയിലേക്ക് വിശ്വാസികളെ നയിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് സഭാധികാരികളും, വിശ്വാസികളും മറ്റ് നേതാക്കന്മാരും. എല്ലാ ദേവാലയങ്ങളിലും ലോക സമാധാനത്തിനും, യു.എ .ഇ യിലെ ഭരണാധികാരികൾക്കുവേണ്ടിയും പ്രത്യേക പ്രാർത്ഥനകൾ നടത്തി. വളരെ സുശക്തമായ സുരക്ഷാ ക്രമീകരങ്ങളാണ് ഭരണാധികാരികൾ ഇവിടുത്തെ എല്ലാ ദേവാലയങ്ങൾക്കു ചുറ്റും ഒരുക്കിയിരിക്കുന്നത്.

Views: 34

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

© 2017   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service