ദൈവത്തിന്റെ മുഖം കരുണയാണ്. ആ കരുണയുടെ മുഖം മനുഷ്യന് കാണിച്ച് കൊടുത്ത് ദൈവപുത്രനായ ഈശോയിലൂടെയാണ്. അതെ കരുണയുടെ മുഖം സ്വായത്തമാക്കിയ വളരെ അപൂർവം വ്യകതികളിൽ ഒരാളാണ് മദർ തെരേസ. പാവങ്ങളുടെ 'അമ്മ - ഭൂമിയിലെ മാലാഖ- ജീവിച്ചിരുന്നപ്പോഴേ വിശുദ്ധ എന്ന പേരിനർഹയായവൾ ഇന്ന് (സെപ്റ്റംബർ 4, 2016) കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക് ഔദോഗികമായി ഉയർത്തപ്പെടുന്നു. ഈ ധന്യ മുഹൂർത്തത്തിൽ ലോകമെമ്പാടുമുള്ള ജനങ്ങളുടെ സന്തോഷത്തിൽ ഇടയനും പങ്കു ചേരുന്നു. ഇടയനിലെ അംഗങ്ങൾ ഈ ദിവസം കാരുണ്യ പ്രവർത്തികൾ ചെയ്യാൻ ശ്രമിക്കണം എന്ന് അഭ്യർത്‌ഥിക്കുന്നു. ഇ ചടങ്ങുകൾ ഭംഗിയായി നടക്കാൻ നമുക്കും പ്രാർത്ഥിക്കാം. മദർ തെരേസ നമ്മുക്കും നമ്മുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കും.(ഇടയന് വേണ്ടി ജോ കാവാലം)

Views: 95

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service