ആഗോള നിക്ഷേപ സ്ഥാപനങ്ങളെ ആകർഷിച്ച് അബുദാബി; സെക്കൻഡറി വിപണിയിൽ റെക്കോർഡ് ഇടപാടുകൾ
ആഗോള ആസ്തി മാനേജ്മെന്റ്, സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങൾ അബുദാബിയിൽ ഓഫീസുകൾ തുറക്കുന്നു. അതിവേഗം വളരുന്ന സെക്കൻഡറി വിപണിയിൽ റെക്കോർഡ് ഇടപാടുകൾ രേഖപ്പെടുത്തി.
വെഞ്ചർ മൂലധനത്തിന്റെയും സ്വകാര്യ ഇക്വിറ്റിയുടെയും ഉറവിടം എന്നതിനപ്പുറം അന്താരാഷ്ട്ര നിക്ഷേപ സ്ഥാപനങ്ങളുടെ പ്രധാന കേന്ദ്രമായി അബുദാബി മാറുകയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു. സമീപ മാസങ്ങളിൽ നിരവധി സ്ഥാപനങ്ങൾ എമിറേറ്റിൽ സാന്നിധ്യം വിപുലമാക്കിയിട്ടുണ്ട്. സെപ്റ്റംബർ മധ്യം മുതൽ EQT, Pantheon, Eurazeo എന്നിവ ഓഫീസുകൾ തുറന്നു. നേരത്തെ Ardian, HarbourVest Partners എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ഉയർന്ന പലിശനിരക്ക് കാരണം ആസ്തി വിൽപ്പനയും പണലഭ്യത ഉറപ്പാക്കലും ബുദ്ധിമുട്ടായതോടെ സെക്കൻഡറി ഇടപാടുകൾ വർധിച്ചു. ഈ വിപണിയിൽ റെക്കോർഡ് ഇടപാടുകളായ 121 ബില്യൺ ഡോളർ രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ഈ വർഷം ഇത് 250 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ വർഷം 30 ബില്യൺ ഡോളർ സമാഹരിച്ച് Ardian തങ്ങളുടെ ഏറ്റവും വലിയ സെക്കൻഡറി നിക്ഷേപ പ്ലാറ്റ്ഫോം ആരംഭിച്ചു. 1.1 ട്രില്യൺ ഡോളർ ആസ്തി കൈകാര്യം ചെയ്യുന്ന അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുമായി ചേർന്ന് സെക്കൻഡറി റിയൽ എസ്റ്റേറ്റ് നിക്ഷേപ പ്ലാറ്റ്ഫോമും Ardian ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആസ്തി മേഖലയിൽ മുബാദല ഇൻവെസ്റ്റ്മെന്റ് കമ്പനിയുമായും സഹകരണമുണ്ട്.