ഉമ്മൻ ചാണ്ടിയുടെ ജന്മദിനത്തിൽ ആറ് കുടുംബങ്ങൾക്ക് വീട്
അന്തരിച്ച നേതാവ് ഉമ്മൻ ചാണ്ടിയുടെ 83-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ആറ് നിർധന കുടുംബങ്ങൾക്ക് വീട് കൈമാറി.

അന്തരിച്ച നേതാവ് ഉമ്മൻ ചാണ്ടിയുടെ 83-ാം ജന്മവാർഷികം ചാരിറ്റി ദിനമായി ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ആചരിച്ചു. ഇതിന്റെ ഭാഗമായി ആറ് നിർധന കുടുംബങ്ങൾക്ക് പുതിയ വീടുകൾ കൈമാറി.
ഇതോടൊപ്പം വിദ്യാ കിരൺ എന്ന പുതിയ വിദ്യാഭ്യാസ പദ്ധതിയും ഫൗണ്ടേഷൻ ആരംഭിച്ചു.