ഹോണർ എക്സ്9ഇ പ്രോ സ്മാർട്ട്ഫോൺ യുഎഇയിൽ ലഭ്യമായി
11,000 എംഎഎച്ച് ബാറ്ററി, 108 മെഗാപിക്സൽ ക്യാമറ, ഉയർന്ന തെളിച്ചമുള്ള ഡിസ്പ്ലേ എന്നിവയോടെ ഫോൺ യുഎഇയിലെ വിപണിയിൽ എത്തി.
ദുബായ് ആസ്ഥാനമായുള്ള ഹോണർ കമ്പനി എക്സ്9ഇ പ്രോ സ്മാർട്ട്ഫോൺ യുഎഇയിൽ ഔദ്യോഗികമായി ലഭ്യമായതായി അറിയിച്ചു. ദൈനംദിന ഉപയോഗത്തിലെ ബുദ്ധിമുട്ടുകളെ അതിജീവിക്കാൻ രൂപകൽപ്പന ചെയ്തതാണ് ഫോണെന്ന് കമ്പനി പറഞ്ഞു. മൂന്ന് മീറ്റർ ഉയരത്തിൽ നിന്ന് മാർബിൾ തറയിലേക്ക് വീണാലും ഫോണിന് താങ്ങാനാകുമെന്നും വെള്ളത്തിനും പൊടിക്കുമെതിരെ ഐപി68, ഐപി69, ഐപി69കെ റേറ്റിങ്ങുകൾ ഉണ്ടെന്നും കമ്പനി വ്യക്തമാക്കി. 11,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 80 വാട്ട് അതിവേഗ ചാർജിങ്ങും 27 വാട്ട് വയർഡ് റിവേഴ്സ് ചാർജിങ്ങും പിന്തുണയ്ക്കും. 6.8 ഇഞ്ച് 1.5K ഡിസ്പ്ലേയ്ക്ക് 120 ഹെർട്സ് വരെ റിഫ്രഷ് റേറ്റും 10,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്. 108 മെഗാപിക്സൽ ക്യാമറയിൽ സിഐപിഎ 6.0 നിലവാരത്തിലുള്ള സ്റ്റെബിലൈസേഷൻ ഉൾപ്പെടുന്നു. പോർട്രെയ്റ്റ്, രാത്രി ചിത്രങ്ങൾ, ഡിജിറ്റൽ സൂം എന്നിവയിൽ ക്ലൗഡ് സഹായത്തോടെയുള്ള എഐ ഇമേജിങ് വിശദാംശങ്ങളും നിറവും മെച്ചപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.