ക്രൂയിസ് കപ്പലിലെ പിയാനോ വാദകനെ ഒമ്പത് മണിക്കൂറിനു ശേഷം പസഫിക് സമുദ്രത്തിൽനിന്ന് രക്ഷപ്പെടുത്തി
കാലിഫോർണിയ തീരത്തുനിന്ന് ഏകദേശം 32 കിലോമീറ്റർ അകലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുകയായിരുന്ന ഒരാളെ അമേരിക്കൻ മത്സ്യത്തൊഴിലാളികൾ കണ്ടെത്തി.

കാലിഫോർണിയ തീരത്തുനിന്ന് ഏകദേശം 20 മൈൽ (32 കിലോമീറ്റർ) അകലെ പസഫിക് സമുദ്രത്തിൽ ഒരാൾ വെള്ളത്തിൽ നീന്തുന്നത് അമേരിക്കയിൽനിന്നുള്ള രണ്ട് മത്സ്യത്തൊഴിലാളികളാണ് ശ്രദ്ധിച്ചത്. ഏകദേശം ഒമ്പത് മണിക്കൂറോളം വെള്ളത്തിൽ കഴിഞ്ഞശേഷമാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.
ക്രൂയിസ് കപ്പലിലെ പിയാനോ വാദകനാണ് ഇദ്ദേഹം.